ന്യൂദല്‍ഹി: ശബരിമലയില്‍ കയറുമെന്ന് പ്രഖ്യാപിച്ച തൃപ്തി ദേശായി, അയ്യപ്പഭക്തരെ വെല്ലുവിളിച്ച് മലകയറാന്‍ ശ്രമിച്ച രഹനാ ഫാത്തിമ, കവിതാ ജക്കാല്‍ എന്നിവര്‍ക്കെതിരെ ദല്‍ഹി പാര്‍ലമെന്റ് സ്ട്രീറ്റ്, തിലക് നഗര്‍ പോലീസ് സ്‌റ്റേഷനുകളില്‍ വിശ്വാസികള്‍ പരാതി നല്‍കി.
മതവികാരം വ്രണപ്പെടുത്തല്‍, സമൂഹമാധ്യമങ്ങളിലൂടെ സാമൂഹ്യാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കല്‍ തുടങ്ങിയവ ചൂണ്ടിക്കാട്ടി അയ്യപ്പഭക്തരായ ശ്രീനിവാസന്‍ തമ്പുരാന്‍, മല്ലിക തങ്കേശ്വരന്‍, എന്‍.കെ. ദീപ എന്നിവരാണ് പരാതി നല്‍കിയത്.
















