തിരുവനന്തപുരം: ആകാശവാണി തൃശ്ശൂര്‍ നിലയം അവതരിപ്പിച്ച ജനാലയ്ക്ക് നാടക വിഭാഗത്തില്‍ ദേശീയ പുരസ്കാരം .
ഇന്ത്യയിലെ എല്ലാ നിലയങ്ങളില്‍ നിന്നുമുള്ള നാടകങ്ങള്‍ പങ്കെടുത്ത മത്സരത്തില്‍ സര്‍ട്ടിഫിക്കറ്റ് ഓഫ് മെറിറ്റ് ജനാലക്ക് ലഭിച്ചു. ഈ നാടകത്തിന്റെ രചയിതാവ് സോക്രട്ടീസ് കെ.വാലത്തും സംവിധായകന് കെ.ആര് ചാര്ളിയുമാണ്. 2017- ലെ ആകാശവാണി അഖില കേരള റേഡിയോ നാടകോത്സവത്തില്‍ തൃശ്ശൂര്‍ നിലയം അവതരിപ്പിച്ചതാണ് ജനാല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: