Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വാക്കും പ്രവര്‍ത്തിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 20, 2018, 01:00 am IST
in Samskriti

മക്കളേ, 

നാടുനീളെ പ്രസംഗങ്ങളും പ്രഭാഷണങ്ങളും നടക്കുന്ന ഒരു കാലഘട്ടമാണിത്. ആദ്ധ്യാത്മികപ്രഭാഷണം, സാംസ്‌കാരികപ്രഭാഷണം, രാഷ്‌ട്രീയപ്രസംഗം,  മതപ്രസംഗം, മതത്തിനെതിരെയുള്ള പ്രസംഗം എന്നുവേണ്ട, ഓരോരുത്തര്‍ക്കും ഓരോ വിഷയത്തെക്കുറിച്ച് പ്രസംഗിക്കാനുണ്ട്. 

വാക്കുകള്‍, വാക്കുകള്‍ മാത്രമായാല്‍പ്പോരാ, പറയുന്നയാളുടെ ജീവിതത്തില്‍ അതു പ്രതിഫലിച്ചാല്‍ മാത്രമേ അവയ്‌ക്ക് ശക്തിയുണ്ടാകൂ. ഒരാളുടെ മനസ്സും വാക്കും പ്രവൃത്തിയും ഒരുപോലെയാകണം. അത് യഥാര്‍ഥ മഹത്വത്തിന്റെ ലക്ഷണമാണ്. എത്ര പറഞ്ഞു, എത്രകേട്ടു എന്നതല്ല, പറയുന്നയാള്‍ എത്ര ആര്‍ജവത്തോടെ പറഞ്ഞു, കേള്‍ക്കുന്നയാള്‍ എത്രകണ്ട് അതു ജീവിതത്തിലുള്‍ക്കൊണ്ടു എന്നതാണു മുഖ്യം. ഇതു പറയുമ്പോള്‍ ഒരു കഥ ഓര്‍മവരുന്നു. 

ഒരു ക്ഷേത്രത്തിലെ കമ്മിറ്റിക്കാര്‍ ഉത്സവത്തോടനുബന്ധിച്ച് ഒരു പണ്ഡിതനെ പ്രഭാഷണത്തിനായി ക്ഷണിച്ചു. അവര്‍ പണ്ഡിതനോടു പറഞ്ഞു, ‘അങ്ങയുടെ പ്രഭാഷണം എല്ലാവര്‍ക്കും ഇഷ്ടമാണ്. ഞങ്ങളുടെ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ഉത്സവത്തിന് അങ്ങയുടെ ഒരു പ്രഭാഷണപരമ്പര വെയ്‌ക്കണമെന്നുണ്ട്.’

ആദ്യദിവസത്തെ പ്രഭാഷണത്തിന് രണ്ടായിരത്തോളം ആളുകളുണ്ടായിരുന്നു. പ്രഭാഷണം എല്ലാവര്‍ക്കും ഇഷ്ടമായി. ആദ്യദിവസം വന്ന എല്ലാവരും രണ്ടാം ദിവസവും പ്രഭാഷണം കേള്‍ക്കാനെത്തി. പക്ഷെ പണ്ഡിതന്‍ ആദ്യദിവസം സംസാരിച്ച കാര്യങ്ങള്‍ തന്നെ അന്നും ആവര്‍ത്തിച്ചു. അതുകാരണം മൂന്നാം ദിവസം ശ്രോതാക്കളുടെ എണ്ണം കുറവായിരുന്നു. മൂന്നാം ദിവസവും പണ്ഡിതന്‍ അതേ പ്രഭാഷണം തന്നെ ആവര്‍ത്തിച്ചു. ഇങ്ങനെ ഒരേ പ്രഭാഷണം തന്നെ സ്ഥിരമായി ആവര്‍ത്തിക്കുന്നതു  കാരണം കേള്‍വിക്കാരുടെ എണ്ണം ദിവസംതോറും കുറഞ്ഞുകൊണ്ടിരുന്നു. 

ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും പ്രഭാഷണം കേള്‍ക്കുവാന്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായി. എട്ടാമത്തെ ദിവസം പ്രഭാഷണം കേള്‍ക്കുവാന്‍ ഒരു ഭക്തന്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. ആ ദിവസം പണ്ഡിതന്‍ ഒരു പുതിയ വിഷയത്തെക്കുറിച്ചു സംസാരിച്ചു. പ്രഭാഷണം അവസാനിച്ചപ്പോള്‍ ഭക്തന്‍ പണ്ഡിതനോടു ചോദിച്ചു, ”ഇത്രയും ദിവസം അങ്ങ് ഒരേ വിഷയത്തെക്കുറിച്ചു മാത്രമാണ് സംസാരിച്ചത്. രണ്ടാമത്തെ ദിവസം തന്നെ പുതിയ വിഷയത്തെക്കുറിച്ച് സംസാരിച്ചിരുന്നുവെങ്കില്‍ എല്ലാവരും ദിവസവും പ്രഭാഷണത്തിനു വരുമായിരുന്നു. അങ്ങ് എന്താണ് അങ്ങനെ ചെയ്യാതിരുന്നത്?” പണ്ഡിതന്‍ പറഞ്ഞു, ”പ്രഭാഷണം കേള്‍ക്കാനെത്തിയവര്‍ അതു കേള്‍ക്കാന്‍ മാത്രമാണ് താല്‍പര്യം കാണിച്ചത്. എന്റെ പ്രഭാഷണത്തില്‍ പറഞ്ഞിരുന്ന തത്ത്വങ്ങള്‍ പ്രവൃത്തിയില്‍ വരുത്തുവാന്‍ ആര്‍ക്കും താല്‍പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടാണ് പി

ന്നീടുള്ള ദിവസങ്ങളിലും അതേ പ്രഭാഷണം ആവര്‍ത്തിച്ചുകൊണ്ടിരുന്നത്. ഭക്തന്‍ വീണ്ടും ചോദിച്ചു, ”എന്നാല്‍ ഇന്ന് ഞാന്‍ ഒരാള്‍ മാത്രമുണ്ടായിട്ടും പുതിയ വിഷയം സംസാരിച്ചല്ലോ. അതിനെന്താണു കാരണം?” പണ്ഡിതന്‍ മറുപടി നല്‍കി, ”എന്റെ പ്രഭാഷണത്തില്‍ പറഞ്ഞിരുന്ന രണ്ടു മൂല്യങ്ങള്‍ നീ ജീവിതത്തില്‍ പകര്‍ത്തി. കഴിഞ്ഞ ദിവസം നിന്റെ വീട്ടില്‍ ഒരു യാചകന്‍ വന്ന് വസ്ത്രം യാചിച്ചപ്പോള്‍, അതിനുതക്ക സമ്പത്ത് നിനക്ക് ഇല്ലാതിരുന്നിട്ടും യാതൊരു മടിയും കൂടാതെ നിന്റെ ഒരു ജോടി ഉടുപ്പ്  അവന് നല്‍കി. രണ്ടാമത്, ഇന്നു ക്ഷേത്രത്തിലേക്കു വരുമ്പോള്‍ ചെരിപ്പ് തെറ്റായ സ്ഥലത്തു വെച്ചതിന് കാവല്‍ക്കാരന്‍ നിന്നോട് ദേഷ്യപ്പെട്ടപ്പോള്‍ നിന്റെ മനഃസംയമനം നഷ്ടമായില്ല. നീ വളരെ ശാന്തനായി അയാളോട് ക്ഷമ ചോദിച്ചശേഷം ചെരിപ്പ് ശരിയായ സ്ഥലത്തു വെച്ചു. അങ്ങനെ എന്റെ സത്സംഗത്തില്‍ ഊന്നിപ്പറഞ്ഞ രണ്ടു മൂല്യങ്ങള്‍ നീ ജീവിതത്തില്‍ ഉള്‍ക്കൊണ്ടു. കേട്ട കാര്യങ്ങള്‍ നീ പ്രവൃത്തിയില്‍ വരുത്തുന്നു എന്ന് എനിക്കു ബോധ്യമായതുകൊണ്ടാണ് ഇന്ന് ഞാന്‍ പുതിയ വിഷയത്തെക്കുറിച്ചു സംസാരിച്ചത്.” 

നമ്മള്‍ വാക്കുകള്‍ ചെവികളിലൂടെ കേട്ട് വായിലൂടെ പുറത്തു കളഞ്ഞതുകൊണ്ട് കാര്യമില്ല. കേള്‍ക്കുന്ന വാക്കുകള്‍ ഹൃദയത്തിലേക്ക് ആഴ്ന്നിറങ്ങണം. ഹൃദയം കൊണ്ട് നമ്മള്‍ അവയെ ഉള്‍ക്കൊള്ളണം. അപ്പോള്‍ അവ നമ്മളില്‍ പരിവര്‍ത്തനം ഉണ്ടാക്കും, നമ്മുടെ ജീവിതത്തിലൂടെ അവ പ്രകാശിക്കും. മറ്റുള്ളവര്‍ക്കും അതു മാതൃകയാകും. ഇങ്ങനെ ഒരാളില്‍നിന്ന് മറ്റൊരാളിലേക്ക്, അയാളില്‍നിന്ന് വീണ്ടും മറ്റൊരാളിലേക്ക് മൂല്യങ്ങള്‍ സംക്രമിക്കുമ്പോള്‍ അത് സമൂഹത്തില്‍ ആകമാനം ശുഭകരമായ മാറ്റമുണ്ടാക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

Kerala

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

World

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

Kerala

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

India

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

പുതിയ വാര്‍ത്തകള്‍

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

കരമന ജയന്‍ (ഇടത്ത്) അമ്മ (വലത്ത്)

അമ്മ മരിയ്‌ക്കുമ്പോള്‍ ജയിലില്‍….സഹപ്രവര്‍ത്തകര്‍ പരോളില്‍ ഇറക്കിക്കൊണ്ട് പോയത് അമ്മയുടെ മൃതദേഹം കാണാന്‍…ഓര്‍മ്മയുമായി കരമന ജയന്‍

ജപ്പാനുമായി 120 ബിസിനസ് കരാറുകള്‍; ജപ്പാനില്‍ നിന്നും ഇന്ത്യയിലെത്തുക ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപം; ഇന്ത്യയുടെ മുഖച്ഛായമാറ്റുന്ന സംരംഭങ്ങള്‍

പി.ടി പിരീഡില്‍ കളിക്കാന്‍ എത്താത്തതിന് എട്ടാം ക്ലാസുകാരനെ കായികാധ്യാപകന്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി

വ്യാഴാഴ്ച 6 പേര്‍ക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സ്വകാര്യ ബാങ്കിലെ എന്‍ആര്‍ഐ അക്കൗണ്ടില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയെന്ന് പരാതി,തട്ടിപ്പ് മാനേജറും ജീവനക്കാരും ചേര്‍ന്ന്

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി നിശ്ചയിച്ചതില്‍ മുസ്ലിം ലീഗിന് യോജിപ്പില്ലായിരുന്നു-മന്ത്രി കെ.എം.ഷാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.