പമ്പ: ശബരിമല ദര്‍ശനത്തിനെത്തിയ തിരുവനന്തപുരം കഴക്കൂട്ടം സ്വദേശിനി മേരി സ്വീറ്റിയെയും പോലീസ് തിരിച്ചയച്ചു. സന്നിധാനത്തേക്ക് പോകുന്നത് ഇപ്പോള്‍ സുരക്ഷിതമല്ലെന്നും മതിയായ സുരക്ഷയൊരുക്കാന്‍ തങ്ങള്‍ക്ക് പരിമിതികളുണ്ടെന്നും പോലീസ് അറിയിക്കുകയായിരുന്നു.
ആദ്യഘട്ടത്തില്‍ പിന്തിരിയാന്‍ മേരി തയ്യാറായില്ല. ഇതിനിടയില്‍ ശരണം വിളികളുമായി ഭക്തര്‍ തടിച്ചുകൂടിയതോടെ ഇവര്‍ പിന്തിരിഞ്ഞു. ഇന്ന് രാവിലെ 6.50 ഓടെ പോലീസ് സുരക്ഷയോടെ മലകയറിയ ആന്ധ്രയില്‍ നിന്നുള്ള .മോജോ ടി.വി എന്ന തെലുങ്ക് ചാനലിന്റെ റിപ്പോര്‍ട്ടര്‍ കവിതയും എറണാകുളം സ്വദേശിയും ചുംബന സമര നായികയുമായ സൂര്യയും തിരിച്ചിറങ്ങുന്നതിനിടെയാണ് മേരി സ്വീറ്റി അപ്രതീക്ഷിതമായി പോലീസിനെ സമീപിച്ചത്.
















