ശബരിമല: സുപ്രീം കോടതി വിധിയെ തുടര്‍ന്ന് ശബരിമലയില്‍ അയ്യപ്പദര്‍ശനത്തിനെത്തിയ നാല്‍പത്തിയഞ്ചുകാരി വിശ്വാസികളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ദര്‍ശനം നടത്താതെ മടങ്ങി.
ഇന്ന് രാവിലെ 10.30 ഓടെയാണ് ആന്ധ്രയിലെ ഗോദാവരി മാധവി എന്ന സ്ത്രീ അടക്കം ഒരു കുടുംബത്തിലെ പരന്പരാഗത പാത വഴി സന്നിധാനത്തേക്ക് എത്തിയത്. എന്നാല്‍, വിശ്വാസികള്‍ അവരെ തടഞ്ഞു. വയസ് ചോദിച്ചപ്പോള്‍ 45 ആണെന്ന് മാധവി മറുപടി നല്‍കി. തുടര്‍ന്ന് വിശ്വാസികള്‍ അവരെ തിരിച്ചയയ്‌ക്കാന്‍ ശ്രമിച്ചു.
ഇതോടെ പോലീസ് ഇടപെട്ട് സുരക്ഷ ഒരുക്കി. വിശ്വാസികളെ പോലീസ് തള്ളിമാറ്റിയപ്പോള്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി സന്നിധാനത്തേക്കുള്ള വഴിയില്‍ നൂറ് മീറ്ററോളം അവര്‍ മുന്നോട്ട് പോയി. എന്നാല്‍ കൂടുതല്‍ പ്രതിഷേധക്കാര്‍ എത്തിയതോടെ പൊലീസ് സംരക്ഷണത്തില്‍ നിന്ന് പിന്നാക്കം പോയി. സംരക്ഷണമില്ലാതെ വന്നതോടെ മാധവിയും സംഘവും മടങ്ങുകയായിരുന്നു.
















