Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സാന്ത്വനമായി തുളസിമാലയുടെ സംഗീതമഴ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 15, 2018, 06:52 am IST
in Kerala

കൊച്ചി: ഭക്തിസാന്ദ്രമായ ഭജനകളിലൂടെ ജനഹൃദയങ്ങള്‍ കീഴടക്കുന്നതിനൊപ്പം കരുണയുടെ കരങ്ങള്‍കൊണ്ട് നിരാലംബരെയും തങ്ങള്‍ക്കൊപ്പം ചേര്‍ത്തുനിര്‍ത്തുകയാണ് തുളസിമാല എന്ന ഭജനസംഘം. നാവികസേന ഉദ്യോഗസ്ഥരും ജോലിയില്‍ നിന്ന് വിരമിച്ചവരും ഐടി ഉദ്യോഗസ്ഥരും വിദ്യാര്‍ഥികളും ഉള്‍പ്പെടുന്ന ഈ ഭജനസംഘത്തിന്റെ തുടക്കം 2016 ജൂലൈ 17 നായിരുന്നു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തില്‍ അഡ്വക്കേറ്റ് അസോസിയേഷനുവേണ്ടിയായിരുന്നു ആദ്യ ഭജന. നാവികസേന ഉദ്യോഗസ്ഥനായ ശരത് കുറുപ്പിന്റെ ആശയമാണ് തുളസിമാല ഭജന്‍സ് ആയി രൂപപ്പെട്ടത്. ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സഹോദരന്‍ സനില്‍ കുറുപ്പും വായ്‌പ്പാട്ടുമായി ഒപ്പമുണ്ട്. 

2009 മുതല്‍ 2013 വരെ മുംബൈയില്‍ ജോലി ചെയ്യുമ്പോഴാണ് കൊളാബയിലെ നേവിനഗറിലുള്ള അയ്യപ്പ ക്ഷേത്രത്തില്‍ എല്ലാ ശനിയാഴ്ചകളിലും നടത്തുന്ന ഭജനസംഘത്തില്‍ ശരത് ആകൃഷ്ടനാകുന്നത്. കലാഭവനില്‍ നിന്ന് തബല അഭ്യസിച്ചതും ആ സംഘത്തില്‍ ചേരുമ്പോള്‍ അനുഗ്രഹമായി. പിന്നീട് ആന്‍ഡമാനിലെ പോള്‍ട്ട്ബ്ലയറിലേക്ക് മാറ്റം കിട്ടി. അവിടെ മിലിട്ടറി എഞ്ചിനീയറിങ് സര്‍വീസസിന്റെ കീഴിലുള്ള അയ്യപ്പ ക്ഷേത്രത്തിലും ഭജനയോട് ആഭിമുഖ്യമുള്ളവരെ ഒപ്പം കൂട്ടി. പിന്നീട് കൊച്ചിയിലെ 7 കേരള നേവല്‍ യൂണിറ്റ് എന്‍സിസിയിലേക്ക് മാറ്റം കിട്ടി. ഭജനപാടാന്‍ താല്‍പര്യമുള്ള നാവിക ഉദ്യോഗസ്ഥരെയും മറ്റും കണ്ടെത്തി. അങ്ങനെ രൂപീകരിച്ചതാണ് തുളസിമാല ഭജന്‍സ്. ആദ്യകാലത്ത് ചുരുങ്ങിയ സൗകര്യങ്ങളായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് വാദ്യോപകരണങ്ങള്‍ കൂടുതല്‍ ഉള്‍പ്പെടുത്തി ഭജനസംഘം വിപുലമാക്കി. ഇപ്പോള്‍ 16 പേരാണ് സംഘത്തിലുള്ളത്. ഇതിനോടകം 41 വേദികളില്‍ ഭജന അവതരിപ്പിച്ചു. 

ആദ്യകാലത്ത് ക്ഷേത്രങ്ങളിലെത്തി ഒരു വേദി തരപ്പെടുത്തുകയായിരുന്നു പതിവ്. സൗജന്യമായാണ് പരിപാടിയെന്നറിയുമ്പോള്‍ പലരും തട്ടിക്കൂട്ടാണെന്ന് കരുതിയിരുന്നതായി ശരത് പറയുന്നു. അങ്ങനെ വന്നപ്പോഴാണ് ചെറിയൊരു തുക പരിപാടിക്ക് നിശ്ചയിച്ചത്. ആ പണം എങ്ങനെ ജനോപകാരപ്രദമായ കാര്യങ്ങള്‍ക്ക് വിനിയോഗിക്കാം എന്നായി അടുത്ത ചിന്ത. ഏത് ക്ഷേത്രത്തിലാണോ പരിപാടി, ആ ക്ഷേത്രത്തിന്റെ ചുറ്റുവട്ടത്തുള്ള പല തരത്തില്‍ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന ഒരു കുടുംബത്തെ ക്ഷേത്രഭാരവാഹികളുടെ സഹായത്തോടെ കണ്ടെത്തി ആ കുടുംബത്തിന് അതേ വേദിയില്‍ വച്ച് പ്രതിഫല തുക കൈമാറുക എന്ന ആശയം ഉടലെടുത്തത്. 2018ല്‍ കോലഞ്ചേരി കടയിരുപ്പ് കാരിക്കോട് മഹാദേവക്ഷേത്രത്തില്‍ വച്ചായിരുന്നു ഈ സേവന പ്രവര്‍ത്തനത്തിന്റെ തുടക്കം. 

ഭജന സംഘത്തിലുള്ളവരും ഇതിനായി ഒരു തുക നീക്കിവയ്‌ക്കാറുണ്ട്. വീട്ടില്‍ ഒരു വിശേഷം ഉണ്ടായാല്‍ അതിന്റെ ആഘോഷം ഒഴിവാക്കി ആ പണം കൂടി ചേര്‍ത്താണ് സഹായം നല്‍കുന്നത്. രോഗപീഡയനുഭവിക്കുന്നവര്‍ക്ക് ചികിത്സാ സഹായമായും കുഞ്ഞുങ്ങള്‍ക്ക് വിദ്യാഭ്യാസത്തിനുള്ള സഹായഹസ്തമായും തുളസിമാലയുടെ സംഗീതമഴ സാന്ത്വനമേകുന്നു .

രവികുമാര്‍ മേലാറ്റൂര്‍, ബിജു മേനോന്‍, ശ്രീകുമാര്‍കെ.എസ്്, സൂരജ് മഠത്തില്‍, അനൂപ് അച്യുതന്‍, സനില്‍ കുറുപ്പ്, പ്രസാദ് നായര്‍, അഖില്‍ ജ്യോതിസ്, വിജീഷ് പിള്ള, അഖില്‍ സുധാകരന്‍, അര്‍ജുന്‍ സുധീഷ്, ദേവസേന മേനോന്‍ എന്നിവരാണ് വായ്‌പ്പാട്ട്. വിവേക് കുറുപ്പ്, ശരത് നായര്‍ (മൃദംഗം) ശരത് കുറുപ്പ് (ഡോലക്/തകില്‍), ചന്ദ്രബോസ് (ഹാര്‍മോണിയം), രോഹിത് കൃഷ്ണന്‍ (വയലിന്‍), അഭിജിത്, ഹരി ആര്‍.കെ (തബല), ലീധിന്‍. ടി.ഡി (ഗഞ്ചിറ) എന്നിവരാണ് പിന്നണിയില്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലേഡ് കൊണ്ടു വന്ന കേസില്‍ എസ്എഫ്‌ഐ തിരുവനന്തപുരം ജില്ല പ്രസിഡന്റ് അറസ്റ്റില്‍

World

വടക്കൻ ജർമ്മനിയിലുണ്ടായ വെടിവയ്‌പിൽ 5 പേർ കൊല്ലപ്പെട്ടു ; രണ്ട് വർഷം മുൻപ് സൗദി പൗരൻ കാർ കയറ്റി കൊന്നത് ആറ് പേരെ ; ജർമ്മനി വീണ്ടും കൊലക്കളമാക്കുമ്പോൾ

ആര്യയും സച്ചിന്‍ദേവും ഉച്ചവെയിലില്‍ കുത്തിയിരുന്ന് പ്രകടനത്തില്‍ മുദ്രാവാക്യം വിളിക്കുന്നു (ഇടത്ത്) നിയമസഭയുടെ എസി ബസ് ഓടിച്ച് അതുവഴിയേ പോകുന്ന ഡ്രൈവര്‍ യദു (വലത്ത്) ആര്യ മേയറും സച്ചിന്‍ ദേവ് എംഎല്‍എയും ആയിരിക്കുമ്പോള്‍ യദുവിന്‍റെ കെഎസ്ആര്‍ടിസി ജോലി തെറിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചിരുന്നു.
Kerala

കാലത്തിന്റെ കാവ്യനീതി? ഉച്ചവെയിലില്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുന്ന ആര്യ രാജേന്ദ്രനും സച്ചിന്‍ ദേവും, നിയമസഭയുടെ വാഹനമോടിച്ച് യദു

India

പശ്ചിമ ബംഗാളിലെ അക്രമങ്ങളും കലാപങ്ങളും അടിച്ചൊതുക്കും : പൊതുസുരക്ഷാ ബിൽ നിയമസഭ പാസാക്കി, ഏകീകൃത സിവിൽ കോഡ് ബിൽ അവതരിപ്പിക്കും

Kerala

അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവില്‍ കടിപ്പിക്കുന്ന പാര്‍ലറുകള്‍ ഉണ്ട്, ലഹരിയുടെ വേരറുക്കും-ചെന്നിത്തല

പുതിയ വാര്‍ത്തകള്‍

യുഎസിലെ മതപരിവര്‍ത്തനസംഘടനയില്‍ നിന്ന് കോടികള്‍ കേരളത്തിലെ പെന്തക്കോസ്ത് സഭകള്‍ക്കും കിട്ടി, ഇഡി പിടിമുറുക്കുന്നു

രണ്ട് ലക്ഷം ആവശ്യപ്പെട്ടത് നൽകിയില്ല , ഭാര്യയെ റബ്ബുൾ അമീൻ കൊലപ്പെടുത്തിയത് തലയിൽ മരക്കഷണം കൊണ്ട് അടിച്ച് : പെരുമ്പാവൂരിലേത് ഞെട്ടിക്കുന്ന കൊലപാതകം

അബു താഹിറും സംഘവും എയർപോർട്ടിൽ നിന്നും മയക്കുമരുന്ന് കടത്തിയിരുന്നത് ആഡംബര വാഹനങ്ങളിൽ ; ഹൈബ്രിഡ് കഞ്ചാവ് കേസിൽ കൂടുതൽ അറസ്റ്റ്

നവജാതശിശുവിനെ തട്ടുകടയില്‍ ഉപേക്ഷിച്ചത് വളര്‍ത്താന്‍ നിവൃത്തിയില്ലാത്തിനാലെന്ന് അമ്മ, അര്‍ബുദരോഗിയാണെന്നും യുവതി

അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു : റേഞ്ചർമാരെ കൊന്നതിനുള്ള പ്രതികാരമെന്ന് പാക് മന്ത്രി

ശബരിമലയിലെ സ്വര്‍ണക്കൊള്ള : പി എസ് പ്രശാന്ത് 4 ാം പ്രതി, ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കണ്ടെത്തല്‍

അറ്റൻഡൻസ് രജിസ്റ്റർ നശിപ്പിക്കാൻ ശ്രമം നടന്നു; നടന്നത് ദൗർഭാഗ്യകരമായ സംഭവങ്ങൾ: മേയർ വി.വി രാജേഷ്

സിദ്ധനായി നടിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : പ്രതി അമീറിന് 43 വർഷം തടവ് ശിക്ഷ

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; ഹാജര്‍ രജിസ്റ്ററിനായി പിടിവലി, കയ്യാങ്കളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.