Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീര്‍ത്ഥാടനകാലം പടിവാതില്‍ക്കല്‍; ഒരുക്കങ്ങളൊന്നുമാകാതെ പമ്പയും നിലയ്‌ക്കലും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 05:39 am IST
in Kerala

പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം പടിവാതില്‍ക്കല്‍ എത്തിയിട്ടും ഒരുക്കങ്ങള്‍ ഒന്നുമാകാതെ പമ്പയും നിലയ്‌ക്കലും. തുലാമാസ പൂജയ്‌ക്ക് നടതുറക്കാന്‍ മൂന്ന് ദിവസവും മണ്ഡലതീര്‍ഥാടനകാലത്തിന് കേവലം 34 ദിവസവും മാത്രമാണ് അവശേഷിക്കുന്നത്. മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ പമ്പയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞുനീങ്ങുന്നതിനിടെയാണ് യൂവതീപ്രവേശനവുമായി ബന്ധപ്പെട്ട കോടതിവിധിയും വിവാദങ്ങളും ഉടലെടുത്തത്. ഇതോടെ വിവാദങ്ങളില്‍ മാത്രമായി സര്‍ക്കാരിന് ശ്രദ്ധ. വിഷയത്തില്‍ ദേവസ്വം ബോര്‍ഡും സംസ്ഥാന സര്‍ക്കാരും രണ്ട് തട്ടിലായതോടെ ഒരുക്കങ്ങളും പ്രതിസന്ധിയിലായി. 

പ്രളയക്കെടുതിയിലായ പമ്പയിലെ ക്രമീകരണങ്ങള്‍ ഇത്തവണ ഒന്നുമുതല്‍ തുടങ്ങണമെന്നതിനാല്‍ കൂടുതല്‍ സമയവും സാങ്കേതികോപദേശവും ആവശ്യമാണുതാനും. എന്നാല്‍ വിവാദങ്ങള്‍ തുടങ്ങിയതോടെ ക്രമീകരണങ്ങള്‍ക്കു മേല്‍നോട്ടം വഹിക്കാന്‍ പോലും ആളില്ലാത്ത സ്ഥിതിയായി. നിലവിലെ വിവാദങ്ങള്‍ ഒഴിയാതെ ശബരിമലയിലേക്കില്ലെന്ന നിലപാടിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍. തുലാമാസ പൂജക്ക് 17നും മണ്ഡല മകരവിളക്ക് ഉത്സവത്തിനായി നവംബര്‍ 16 നുമാണ് നടതുറക്കുന്നത്.

പ്രളയത്തിന്റെ ബാക്കിപത്രമായി അവശേഷിക്കുന്ന മണല്‍ നീക്കുന്ന ജോലികള്‍ മാത്രമാണ് കഴിഞ്ഞ ഒരു മാസമായി പമ്പയില്‍ നടക്കുന്നത്. മുംബൈ കേന്ദ്രമായ ടാറ്റാ പ്രോജക്ട് ലിമിറ്റഡിന് പമ്പയിലെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 25 കോടി രൂപയുടെ പദ്ധതി അംഗീകരിച്ചു നല്‍കിയിരിക്കുകയാണ്. കാലാവസ്ഥ പ്രതികൂലമായതിനാല്‍ മണല്‍ നീക്കുന്ന ജോലികള്‍ പോലും കൃത്യമായി നടത്താനാകാത്ത സ്ഥിതിയാണ്.  

പമ്പയിലെ സ്നാനഘട്ടം ഒരുക്കുന്നതിന് ത്രിവേണി മുതല്‍ ചെറിയാനവട്ടം വരെയുള്ള ഭാഗത്തു നദിയില്‍ നിന്നു മണല്‍ നീക്കിവരികയാണ്. എന്നാല്‍ ഇടയ്‌ക്കു മഴ പെയ്തു വെള്ളം കൂടുകയും മണ്ണ് വീണ്ടും ഒഴുകിയെത്തുകയും ചെയ്യുന്നത് പ്രവര്‍ത്തനങ്ങള്‍ക്കു തടസമായി. പമ്പയില്‍ സ്ത്രീകള്‍ക്കായി പിങ്ക് ടോയ്ലറ്റുകളും കുളിക്കടവുകളും ഒരുക്കാന്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഇതൊക്കെ എത്രത്തോളം പ്രാവര്‍ത്തികമാകുമെന്ന് കണ്ടറിയണം.

പമ്പയില്‍ നിലവില്‍ പുരുഷന്‍മാര്‍ക്കു പോലും ടോയ്ലറ്റുകള്‍ ഇല്ലാത്ത സ്ഥിതിയാണ്. മൂന്ന് ടോയ്ലറ്റ് കോംപ്ലക്സുകളാണ് പ്രളയത്തില്‍ തകര്‍ന്നത്. ഇതോടൊപ്പം 50,000 തീര്‍ഥാടകരെ ഉള്‍ക്കൊള്ളാന്‍ കഴിയുമായിരുന്ന പമ്പയിലെ രാമമൂര്‍ത്തി മണ്ഡപവും പ്രളയമെടുത്തു. ചെറിയാനവട്ടം സ്വീവേജ് ട്രീറ്റ്മെന്റ് പ്ലാന്റും കുടിവെള്ള വിതരണത്തിനുള്ള കിയോസ്‌ക്കുകളും തകരാറിലാണ്. പമ്പയില്‍ നിലവിലെ സാഹചര്യത്തില്‍ കൂടുതല്‍ തീര്‍ഥാടകരെ ഉള്‍ക്കൊള്ളാനാകാത്തതിനാലാണ് നിലയ്‌ക്കലില്‍ കൂടുതല്‍ സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോര്‍ഡ് പറഞ്ഞത്. 

തീര്‍ഥാടകരുടെ വാഹനങ്ങള്‍ നിലയ്‌ക്കല്‍ വരെയാക്കി പരിമിതപ്പെടുത്തും. അടിസ്ഥാനസൗകര്യവികസനം നിലയ്‌ക്കലില്‍ ഒരുക്കാനാണ് ശ്രമമെങ്കിലും ഇതുവരെ കാടുതെളിക്കാനുള്ള നടപടികള്‍ പോലും ആയിട്ടില്ല. ജലക്ഷാമമാണ് നിലയ്‌ക്കലില്‍ തീര്‍ഥാടകര്‍ നേരിടുന്ന പ്രധാനപ്രശ്‌നം. 

കഴിഞ്ഞ മാസം പൂജാവേളയില്‍ ടോയ്ലറ്റുകളില്‍ വെള്ളമില്ലാതെ അയ്യപ്പഭക്തര്‍ വലഞ്ഞിരുന്നു. വാഹനങ്ങളില്‍ വെള്ളമെത്തിച്ച് ടാങ്കുകളില്‍ നിറയ്‌ക്കുകയാണ് ചെയ്യുന്നത്. ഇത് തീര്‍ഥാടനകാലത്ത് എത്രത്തോളം പ്രായോഗികമാണെന്ന ആശങ്കയും ഉയരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ബ്രസീലോ ജപ്പാനോ? ആദ്യ ഇലവനില്‍ നെയ്‌മര്‍ കളിക്കില്ല, വിനീഷ്യസില്‍ പ്രതീക്ഷയര്‍പ്പിച്ച് ബ്രസീല്‍ ജീവന്‍മരണപ്പോരിനൊരുങ്ങി ജപ്പാന്‍

Kerala

ഹണി റോസിനെതിരെയുളള അധിക്ഷേപ പരാമര്‍ശങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് ബോബി ചെമ്മണ്ണൂര്‍

Kerala

ഉയര്‍ന്ന വിലയ്‌ക്ക് വൈദ്യുതി വാങ്ങാന്‍ കെ എസ് ഇ ബിക്ക് അനുമതി നല്‍കി വൈദ്യുതി റെഗുലേറ്ററി കമ്മീഷന്‍

India

ആര്‍എസ്എസിനെതിരായ വിവാദപരാമര്‍ശം: കര്‍ണാടക ആഭ്യന്തരമന്ത്രി പ്രിയങ്ക് ഖാര്‍ഗെയ്‌ക്ക് നോട്ടീസ്

India

അയോധ്യരാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

റെജി ചെറിയാന്‍ എം എല്‍ എയുടെ കാര്‍ ബൈക്കിലിടിച്ച് യുവാവിന് ഗുരുതര പരിക്ക്

ദൽഹിയിലും മഴക്കാലം വരുന്നു; ജൂലൈ 4 മുതൽ

ക്രിക്കറ്റ് പരിശീലനത്തിന് എത്തിയ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു: 4ാമത്തെ കേസില്‍ കോച്ചിന് 28 വര്‍ഷം കഠിന തടവും പിഴയും

രാമക്ഷേത്ര മോഷണക്കേസിലെ ടിന്നു യാദവ് ഉൾപ്പെടെയുള്ള എട്ട് പ്രതികളെയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു

സാമ്പത്തിക പിന്നാക്കാവസ്ഥയില്ലാത്ത ഭാര്യമാര്‍ക്ക് ജീവനാംശം നല്‍കേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി

തുടർച്ചയായ മഴ; മുംബൈ നഗരത്തിൽ വെള്ളക്കെട്ടുണ്ടാക്കി

അരുണാചൽ സംബന്ധിച്ചു വരുന്നത് വ്യാജവാർത്ത: സൈന്യം

പ്രതിയെ കുറ്റക്കാരനെന്ന് വിശേഷിപ്പിക്കാന്‍ മാദ്ധ്യമങ്ങള്‍ക്ക് അവകാശമില്ലെന്ന് പട്ന ഹൈക്കോടതി

സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് അമല -ജൂബിലി ആശുപത്രികളിലെ നഴ്‌സുമാര്‍

 ലക്ഷ്മിപ്രിയക്കെതിരെ നല്‍കിയ പരാതിയില്‍ നടപടി എടുത്തില്ല,പാലാരിവട്ടം എസ് എച്ച് ഒ യ്‌ക്ക് എതിരെ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി നടി അന്‍സിബ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.