Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സുഷുപ്തിയില്‍ ഒന്നും അറിയുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2018, 02:35 am IST
inSamskriti

യദ്വൈ തന്നപശ്യതി, പശ്യന്‍ വൈ തന്നപശ്യതി…

സുഷുപ്തിയില്‍ കാണുന്നില്ല എന്ന് പറഞ്ഞത് കണ്ടതിനു ശേഷവും കാണുന്നില്ല എന്ന അര്‍ഥത്തിലാണ്. എന്തെന്നാല്‍ ദ്രഷ്ടാവിന്റെ ദൃഷ്ടിക്ക് നാശമുണ്ടാവില്ല. ഒരിക്കലും നാശമില്ലാത്തതാണ്. അതില്‍ നിന്ന് വേറിട്ട് ഒരു വസ്തുവിനെ കാണാനാകില്ല. അതല്ലാതെ രണ്ടാമതൊരു വസ്തു ഇല്ല.

സുഷുപ്തിയില്‍ അവിദ്യ മൂലമുള്ള ദ്വൈതം ഇല്ലാത്തതിനാ

ല്‍ ദര്‍ശനത്തിന് വിഷയവും ഇല്ല. അതിനാലാണ് കാണുന്നില്ല എന്നു പറഞ്ഞത്. അഗ്നിക്ക് ചൂട് എന്ന പോലെ, സൂര്യന് പ്രകാശം എന്ന പോലെയാണ് കാഴ്ച. ദ്രഷ്ടാവിന്റെ സ്വഭാവമാണ് ദര്‍ശനം. അത് ഒരിക്കലും ഇല്ലാതായിത്തീരുന്നില്ല. അവിദ്യ മൂലം തന്നില്‍ നിന്ന് വേറെയായി മറ്റൊരു വസ്തുവുണ്ടെങ്കില്‍ ആ ദര്‍ശന ശക്തിയെ നമുക്ക് അനുഭവപ്പെടുന്നു. അപ്പോഴാണ് കാണുന്നുവെന്ന് പറയുന്നത്. ഉറക്കത്തില്‍ രണ്ട് എന്ന ഭാവമില്ല. അതിനാല്‍ കാഴ്ചയും ഇല്ല.

അഗ്നിയുടെ ചൂട് പോലെയും സൂര്യന്റെ  പ്രകാശം പോ

ലെയും ദ്രഷ്ടാവായ ആത്മാവിന്റെ ദര്‍ശനവും നിത്യമാണ്.

ഇനി മറ്റ് ഇന്ദ്രിയങ്ങളുടെ ശക്തികളെപ്പറ്റിയും ഇതുപോ

ലെ പറയുന്നു.

യദ്വൈ തന്നജിഘ്രതി…

സുഷുപ്തിയില്‍ മണക്കുന്നില്ല എന്ന് പറഞ്ഞത് മണം അറിഞ്ഞതിന് ശേഷവും മണക്കുന്നില്ല എന്നറിയണം. മണക്കുന്നയാളുടെ മണക്കാനുള്ള ശക്തിക്ക് നാശമില്ല ഒരിക്കലും നാശമില്ലാത്തതാണ്. അതില്‍ നിന്ന് വേറിട്ട് ഒന്നിനെ മണക്കാന്‍ രണ്ടാമതൊരു വസ്തു ഇല്ല.

യദ്വൈ തന്നരസയതേ രസയന്‍…

സുഷുപ്തിയില്‍ സ്വാദറിയുന്നില്ലെന്ന് പറഞ്ഞത് സ്വാദ് അറിഞ്ഞതിന് ശേഷവും സ്വാദറിയുന്നില്ല എന്ന അര്‍ഥത്തിലാണ്. രസം അറിയാനുള്ള ഒരാളുടെ രസനാശക്തിക്ക് നാശമുണ്ടാവില്ല. അത് ഒരിക്കലും നാശമില്ലാത്തതാണ്. അതില്‍ നിന്ന് വേറെയായി മറ്റൊരു വസ്തു ഇല്ലാത്തതിനാലാണ് ഇത്.

യദ്വൈ തന്നവദതി വദന്‍ വൈ തന്നവദതി…

സുഷുപ്തിയില്‍ സംസാരിക്കുന്നില്ലെന്ന് പറയുന്നത് സംസാരിക്കുന്നവനാണെങ്കിലും സംസാരിക്കുന്നില്ല എന്നറിയണം. പറയുന്നയാളുടെ സംസാരശേഷിക്ക് നാശമില്ല. അത് ഒരിക്കലും നശിക്കാത്തതാണ്. തന്നില്‍ വേറിട്ടൊന്ന് ഇല്ലാത്തതിനാലാണ് സംസാരിക്കേണ്ടാത്തത്.

യദ്വൈ തന്നശൃണോതി ശൃണ്വന്‍…

സുഷുപ്തിയില്‍ കേള്‍ക്കുന്നില്ല എന്ന് പറയുന്നത് കേള്‍ക്കുന്നവനെങ്കിലും കേള്‍ക്കുന്നില്ല എന്നര്‍ഥം. കേള്‍ക്കുന്നയാളുടെ കേള്‍വി ശക്തിക്ക് നാശമില്ല. അത് ഒരിക്കലും നാശമില്ലാത്തതാണ്. അതില്‍ വേറെയായി കേള്‍ക്കാന്‍ രണ്ടാമതൊരു വസ്തു ഇല്ല.

യദ്വൈ തന്നമനുതേ മന്വാനോ…

സുഷുപ്തിയില്‍ മനനം ചെയ്യുന്നില്ലെന്ന് പറഞ്ഞത് മനനം ചെയ്യുന്നവനെങ്കിലും മനനം ചെയ്യുന്നില്ല എന്നറിയണം. മനനം ചെയ്യുന്നയാളുടെ മനനശക്തിക്ക് നാശമില്ല. അത് ഒരിക്കലും നശിക്കാത്തതാണ്. മറ്റൊന്നിനെക്കുറിച്ച് ചിന്തിക്കാന്‍ അതില്‍ നിന്ന് വേറെയായി ഒന്നുമില്ല.

യദ്വൈ തന്നസ്പൃശതി സ്പൃശന്‍ വൈ…

സുഷുപ്തിയില്‍ സ്പര്‍ശിക്കുന്നില്ല എന്ന് പറയുന്നത് സ്പര്‍ശിക്കുന്നവനാണെങ്കിലും സ്പര്‍ശിക്കുന്നില്ല എന്നര്‍ഥം. സ്പര്‍ശിക്കുന്നയാളുടെ സ്പര്‍ശന ശക്തിക്ക് നാശമില്ല. അത് ഒരിക്കലും നശിക്കാത്തതാണ്. തൊട്ടറിയാനായി രണ്ടാമതൊരു വസ്തു ഉണ്ടായിട്ടു വേണ്ടേ?

യദ്വൈ തന്നവിജാനാതി വിജാനന്‍ വൈ…

സുഷുപ്തിയില്‍ അറിയുന്നില്ലെന്ന് പറയുന്നത്, അറിയുന്നവനാണെങ്കിലും അറിയുന്നില്ല എന്ന അര്‍ഥത്തിലാണ്. അറിയുന്നയാളുടെ അറിയാനുള്ള ശക്തിക്ക് നാശമില്ല. എന്തെന്നാല്‍ അത് ഒരിക്കലും നശിക്കാത്തതാണ്. അറിയാനായി രണ്ടാമതൊരു വസ്തു ഇല്ല.

സ്വാമി  അഭയാനന്ദ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

Entertainment

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

India

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

പുതിയ വാര്‍ത്തകള്‍

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

ജനങ്ങളുടെ വോട്ടില്‍ ജയിച്ച മോദി അധികാരമൊഴിയണമെന്ന പോസ്റ്റര്‍ പങ്കുവെച്ച് ജോണ്‍ ബ്രിട്ടാസ്

സൗദിക്ക് നേരെയുള്ള ഹൂത്തികളുടെ ആക്രമണം : റിയാദിലേക്കുള്ള സർവീസുകൾ ഒക്ടോബർ 10 വരെ നിർത്തിവച്ചതായി എയർ ഇന്ത്യ

ആകാശ എയർ കൊച്ചി-റിയാദ്, റിയാദ്-കൊച്ചി വിമാന സർവീസുകൾ റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.