കൊച്ചി ; മുസ്ലീം പള്ളികളിൽ സ്ത്രീ പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജി തള്ളി. ശബരിമല വിധിയുമായി താരതമ്യം ചെയ്യാനാകില്ലെന്ന് പ്രസ്താവിച്ചാണ് ഹർജി തള്ളിയത്. ഇതേ വിഷയത്തില്‍ മുസ്ലീം സ്ത്രീകള്‍ തന്നെ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
അഖിലഭാരത ഹിന്ദു മഹാസഭയുടെ കേരള ഘടകമാണ് ഇക്കാര്യം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാത്പര്യ ഹർജി നൽകിയത്.
















