തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെ ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ചതിന് വീട്ടമ്മയ്‌ക്കെതിരെ കേസ്. പത്തനംതിട്ട ചെറുകോല്‍ സ്വദേശിനി മണിയമ്മക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ആറന്മുള പോലീസാണ് കേസെടുത്തിരിക്കുന്നത്.
എസ്‌എന്‍ഡിപി യോഗം ഭാരവാഹി വി.സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് മണിയമ്മയ്‌ക്കെതിരെ കേസെടുത്തത്. സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. ജാതിപ്പേര് വിളിച്ചത് തനിക്കും സമുദായത്തിനും മാനഹാനിക്ക് ഇടയാക്കി, കേരളത്തില്‍ വര്‍ഗീയ കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടുകൂടി മനപ്പൂര്‍വം ഈ വീഡിയോ പോസ്റ്റ് ചെയ്തതാണെന്നും പരാതിക്കാരന്‍ പറയുന്നു.
















