ചെന്നൈ: സംവിധായകന് സുകുമേനോന്‍ (75) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മദ്രാസ് മെഡിക്കല്‍ മിഷന് ആശുപത്രിയില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. സിദ്ധിഖ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ‘അച്ഛന് തന്ന ഭാര്യ’ എന്ന ചിത്രത്തിന്റെ പണിപ്പുരയിലായിരുന്നു അദ്ദേഹം.
തിലകന് പ്രധാന വേഷത്തില്‍ അഭിനയിച്ച കളഭമഴയായിരുന്നു അവസാന ചിത്രം. നമ്മുടെ നാട് ആണ് ആദ്യമായി സംവിധാനം ചെയ്ത ചിത്രം. 1975 ല്‍ തൃശൂര്‍ ആകാശവാണിയില്‍ നിന്നും രാജി വച്ചാണ് സുകുമേനോന്‍ ചെന്നൈയിലെത്തിയത്.
ആദ്യകാല സംവിധായകന് വേണുവിന്റെ സഹോദരന് കൂടിയായ സുകു മേനോന്. വേണുവിനൊപ്പം നിരവധി ചിത്രങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫുട്ബോള്‍ മത്സരങ്ങളുടെയും തൃശൂര്‍ പൂരത്തിന്റെയും ടെലിവിഷന്‍ കമന്റേറ്ററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം ചെന്നൈയില്‍ നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: