ലുധിയാന: പഞ്ചാബിലെ ലുധിയാനയില്‍ വസ്ത്ര നിര്‍മാണശാലയിലുണ്ടായ തീപിടിത്തത്തില്‍ നാല് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ലുധിയാനയിലെ കല്യാണ്‍ നഗറിലുള്ള സ്ഥാപനത്തിലാണ് ബുധനാഴ്ച പുലര്‍ച്ചെ നാലിന് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
















