നെടുമ്പാശ്ശേരി: പാറക്കടവ് കുന്നുപ്പിളളി മന സേവാഭാരതി അങ്കമാലി സേവാ കേന്ദ്രത്തിന് കൈമാറി. മനയുടെ അങ്കണത്തില്‍ ചേര്‍ന്ന ചടങ്ങില്‍ മനയുടെ പ്രമാണങ്ങള്‍ ലീല അന്തര്‍ജ്ജനം ആര്‍എസ്എസ്് പ്രാന്ത സംഘചാലക്് പി.ഇ.ബി മേനോന് കൈമാറി .റിട്ട. മേജര്‍ ഡോ. ജ്യോതിഷ് ആര് നായര്‍ ചടങ്ങില്‍ അധ്യക്ഷനായി സ്പൈസസ് ബോര്‍ഡ് ചെയര്മാന് സുഭാഷ് വാസു ചടങ്ങ് ഉദ്ഘാടനം ചെയ്തു.
സേവാഭാരതി ദേശീയ ജനറല്‍ സെക്രട്ടറി ഋഷിപാല്ജി (ഹിമാചല്‍ പ്രദേശ്)സംസാരിച്ചു. നിര്‍മാണ ഫണ്ടിന്റെ ഉദ്ഘാടനം രാഷ്ട്രധര്‍മ്മ പരിഷത്ത് സെക്രട്ടറി കെ. ലക്ഷ്മി നാരായണനില്‍ നിന്നും എ .ആര് അനില്‍ കുമാര്‍ ഏറ്റുവാങ്ങി. പ്രളയത്തില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തില്‍ ശ്രദ്ധേയമായ സേവനം കാഴ്ച്ച വെച്ച അഞ്ചു പേരെ ചടങ്ങില്‍ ജില്ലാ സംഘ ചാലക് റിട്ട. ജില്ല ജഡ്ജി സുന്ദരം ഗോവിന്ദ് ആദരിച്ചു. ഡോ.എം .എന്‍ വെങ്കിടേശ്വരനെ നിര്‍മ്മാണ കമ്മിറ്റിയുടെ ചെയര്മാന് ആയി പ്രഖ്യാപിച്ചു. ഡോ.ബസന്ത്, യു. എന്‍ ഹരിദാസ് എം.എസ് ശങ്കരന് നമ്പൂതിരി , ഡോ .സി. കെ. കെ നായര്‍, കെ. എന്‍ പരമേശ്വരന് നമ്പൂതിരി, സി.ആര് സുധാകരന് , എം .എസ്. കൃഷ്ണണന്‍ നമ്പൂതിരി, എം. എസ് സുമതി അന്തര്‍ജനം പൃഥ്വീരാജ് രാജ വടക്കേപ്പാട്ട്മഠം, കുഞ്ഞിരാമന് പുതുശ്ശേരി പ്രൊഫ. രാജശ്രീ നാരായണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: