Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ക്ഷേത്രം ആരാധനാലയമാണ്; പൊതുസ്ഥലമല്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 01:03 am IST
inVicharam

ക്ഷേത്രം ഒരു കാരണവശാലും പൊതുസ്ഥലമല്ല. അത് ദേവന്റെ സങ്കേതമാണ്. ദേവന്റെ ഈ സവിശേഷത ബ്രിട്ടീഷുകാര്‍ പോലും മനസ്സിലാക്കിയിരുന്നു എന്നതിനാലാണല്ലോ ക്ഷേത്രേശന്റെ ഭൂമി കൈമാറ്റം ചെയ്യപ്പെടാതിരിക്കാനും ദേവന്റെ സവിശേഷ വ്യക്തിത്വത്തിന് കോട്ടംവരുത്താതിരിക്കാനും ദേവനെ ‘മൈനറാ’യും ക്ഷേത്രസ്വത്ത് ‘മൈനര്‍ സ്വത്താ’യും നിയമങ്ങളില്‍ അംഗീകരിച്ചിരിക്കുന്നത്. അവിടെ ക്ഷേത്രവിശ്വാസവും ക്ഷേത്രാരാധനയുടെ നിയമങ്ങളും പാലിക്കുന്നവര്‍ക്കു മാത്രമേ പ്രവേശനം പാടുള്ളൂ. അതും അതതു ക്ഷേത്രങ്ങളെ സംബന്ധിക്കുന്ന ആചാരസവിശേഷതകള്‍ പാലിച്ചുകൊണ്ടായിരിക്കണം. അതും ദേവന്റെ വ്യക്തിത്വത്തിന് അനുസൃതമായിട്ടായിരിക്കണം. 

ഇതു കേവലം ക്ഷേത്രങ്ങളില്‍ മാത്രമല്ല. ലോകത്തിലെവിടെ ആയാലും യഹൂദ ദേവാലയങ്ങളില്‍ ശിരസ്സില്‍ വസ്ത്രാവരണം വെച്ചേ പ്രവേശിക്കാനാകൂ. സിഖ് ദേവാലയങ്ങളില്‍ നാമൊക്കെയും പ്രവേശിക്കേണ്ടത് വസ്ത്രത്താല്‍ ശിരസ്സു മൂടിയിട്ടായിരിക്കണം. ഇസ്ലാമിക ആരാധനാസ്ഥാനത്തും നിയമാനുസാരം ശിരസ്സില്‍ ഏതെങ്കിലും ഒരു ആവരണം-തൊപ്പിയോ, ശുദ്ധമായ തുണിയോ ഒക്കെ- നിര്‍ദ്ദേശിക്കുന്നുണ്ട്. ക്രിസ്തീയ ദേവാലയത്തില്‍ ആരാധനയ്‌ക്കു പോകുന്ന സ്ത്രീകള്‍ പ്രായേണ ശിരോവസ്ത്രം ധരിക്കാറുണ്ട്. ഈ വക നിയമങ്ങള്‍ അതതു സങ്കേതങ്ങളില്‍ പാലിച്ചിരിക്കണം. 

ഇവിടെ വളരെ ശ്രദ്ധിക്കേണ്ടതും പലരും വഴിതെറ്റിപ്പോകുന്നതുമായ ഒരു വിഷയം ആരാധിക്കാനുള്ള അവകാശം മൗലികാവകാശമാണ് എന്നതാണ്. അതുകൊണ്ട് ഭരണഘടനാദത്തമായ സമത്വത്തോടെ ഏവര്‍ക്കും ആരാധിക്കാനുള്ള മൗലികാവകാശം ഉണ്ടെന്ന വിഷയത്തിലാണു പലര്‍ക്കും തെറ്റിദ്ധാരണയുള്ളത്. ഏതൊരു വ്യക്തിക്കും അവനവന്റെ വിശ്വാസത്തിനനുസരിച്ച് ആരാധിക്കാനുള്ള മൗലികാവകാശം തീര്‍ച്ചയായും ഉണ്ട്. സ്വന്തം വീട്ടിലിരുന്നു നാമം ജപിക്കുക എന്നത് ഏതൊരു വ്യക്തിയുടെയും മൗലികാവകാശം തന്നെ. ആര്‍ക്കും അതിനെ എതിര്‍ക്കാന്‍ പറ്റില്ല. എന്നാല്‍ അയാള്‍ അനുവദിക്കപ്പെട്ടതിലധികം ഡെസിബെല്‍ ശബ്ദത്തില്‍ മൈക്കിലൂടെ നാമം ജപിച്ച് ആളുകളെ ഉപദ്രവിക്കുകയാണെങ്കിലോ? അതു ശിക്ഷാര്‍ഹമാണ്. പബ്ലിക് നൂയിസന്‍സ് എന്ന നിലയിലേക്കു മാറാത്ത കാലത്തോളം ഒരു വ്യക്തിക്ക് ആരാധിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നു ചുരുക്കം.

ക്ഷേത്രം നിശ്ചയമായും ആരാധനയ്‌ക്കുള്ള കേന്ദ്രമാണ്. എന്നാല്‍, അതിലേറെ തന്റെ ഇഷ്ടദേവനെ ദര്‍ശിക്കുന്നതിനുള്ള കേന്ദ്രമാണ്. ഭാരതത്തില്‍ എല്ലാ ഭാഷകളിലും തന്നെ ക്ഷേത്രത്തിലേക്കു പോകുന്നതിനെ ദര്‍ശിക്കാന്‍ പോകുക എന്നാണു പറയുന്നത്. ഭഗവാനെ ദര്‍ശിക്കാനാണു പോകുന്നത്. ആരാധിക്കാന്‍ ക്ഷേത്രത്തില്‍ പോകേണ്ട ആവശ്യമില്ല. എവിടെയെങ്കിലും ഇരുന്നാല്‍ മതി. എന്നാല്‍ ക്ഷേത്രത്തിലേക്കു പോകുന്നതു ദര്‍ശനത്തിനാണ്. ദര്‍ശനവും ആരാധനയും ഒന്നല്ലേ എന്നു ചോദിച്ചാല്‍ അല്ല. 

ചെറിയൊരു ഉദാഹരണം പറയാം. ഒരു പ്രധാനപ്പെട്ട വ്യക്തിയെ സന്ദര്‍ശിക്കാന്‍ ഒരാള്‍ ആഗ്രഹിക്കുന്നു എന്നിരിക്കട്ടെ. എന്നാല്‍ ഉദ്ദേശിച്ച വ്യക്തിയെ കാണുക എന്നതു കാണാന്‍ ആഗ്രഹിക്കുന്ന വ്യക്തിയുടെ മൗലികാവകാശമല്ല. ആരെയാണോ കാണാന്‍ പോകുന്നത് അയാളുടെ സൗകര്യവും അനുവാദവും നോക്കണം. അവിടത്തെ വ്യവസ്ഥകള്‍ പാലിക്കണം. അനുവാദമില്ലാതെ പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രിക്കുപോലും പറ്റില്ല. ഡോക്ടറെ കാണണമെങ്കിലും പോലീസ് സ്റ്റേഷനില്‍ പോകണമെങ്കിലും ഒക്കെ അനുമതി വേണം. ഓരോ ഇടത്തും പരിപാലിക്കപ്പെടുന്ന നിയമത്തിന്റെ അടിസ്ഥാനത്തിലേ എവിടെയായാലും ആരെയായാലും കാണാന്‍ പറ്റൂ.

ക്ഷേത്രസങ്കല്‍പ്പമനുസരിച്ച് സകളീകൃതമായ ഭാവത്തിലാണ് ഭഗവാനെ പൂജിക്കുന്നത്. അവിടെ രാവിലെ ഉറക്കമുണര്‍ത്തുക, അതുകഴിഞ്ഞ് പൂജാക്രമങ്ങള്‍… അവസാനം രാത്രി ഉറക്കുക എന്നതു വരെയുണ്ട്. ഉറക്കിക്കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും പോയി തൊഴാന്‍ പറ്റില്ല, ആരുതന്നെയായാലും. ഉണര്‍ത്തുന്നതിനു മുമ്പുള്ള സമയത്താണെങ്കില്‍ എത്ര വലിയവനായാലും പോകാന്‍ പറ്റില്ല; പൂജകനല്ലാതെ. ക്രിയയുടെ ഭാഗമാണത്. അതും കഴിഞ്ഞ് ദര്‍ശനത്തിനു തയ്യാറായി നില്‍ക്കുന്ന സമയത്താണു ദര്‍ശനം നടത്താന്‍ പറ്റുക. ഓരോ ക്ഷേത്രത്തിന്റെയും സങ്കല്‍പ്പങ്ങള്‍ക്കും ഐതിഹ്യങ്ങള്‍ക്കും ദേവന്റെ ഗുണഭേദത്തിനും അനുസരിച്ച് ഉണ്ടാകേണ്ട ആചാരങ്ങള്‍ സംരക്ഷിക്കപ്പെടണം. സവിശേഷതയാര്‍ന്ന, വൈവിധ്യപൂര്‍ണങ്ങളായ ആചാര വ്യവസ്ഥകള്‍ നിലനിര്‍ത്തപ്പെടണം, സംരക്ഷിക്കപ്പെടണം. നാനാത്വത്തിലുള്ള ഏകത്വത്തിന്റെ ഭാവമാണു സനാതനധര്‍മത്തിന്റെ സൗന്ദര്യം. അതു നിലനിര്‍ത്തപ്പെടണം.

ക്രിസ്തീയ ആരാധനാലയങ്ങളിലെ ആരാധനാക്രമങ്ങള്‍ ക്രിസ്ത്യന്‍ സമൂഹവും ഇസ്ലാമിക ആരാധനാലയങ്ങളിലെ ആരാധനാക്രമങ്ങള്‍ ഇസ്ലാമിക സമൂഹവും നിര്‍ണ്ണയിക്കുന്നതുപോലെ ഹൈന്ദവക്ഷേത്രങ്ങളെയും ആരാധനാലയങ്ങളെയും നടത്തേണ്ടതും വിശ്വാസങ്ങളെയും ആചാരവ്യവസ്ഥകളെയും സംരക്ഷിക്കേണ്ടതും ഹിന്ദുസമൂഹത്തിന്റെ മൗലികാവകാശമാണ്. ക്ഷേത്രങ്ങള്‍ പൊതുസ്ഥലമല്ല. ഭരണഘടനയുടെ അന്തഃസത്തയ്‌ക്കു വിരുദ്ധമായി അന്യായമായ നിയമങ്ങളിലൂടെ ഹിന്ദുസമൂഹത്തിന്റെ മാത്രം ആരാധനാലയങ്ങളെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു കീഴിലാക്കി നിയന്ത്രിച്ചുകൊണ്ട് ക്ഷേത്രങ്ങളെ പൊതുസ്ഥലമായി വ്യാഖ്യാനിക്കുകയാണ് ഇന്നു ചെയ്യുന്നത്. ഇത് അസ്വീകാര്യമാണ്. ഗൗരവപൂര്‍വ്വമായ നിരൂപണവും ഒരു സമൂഹത്തിന്റെ ഇച്ഛാശക്തിയും തിരിച്ചറിവോടുകൂടിയ പ്രവര്‍ത്തനവും ഉണ്ടായിക്കഴിഞ്ഞാല്‍ അനര്‍ഹരായവര്‍ ക്ഷേത്രാചാരങ്ങളെ നിര്‍ണയിക്കുകയും ഹിന്ദുസമൂഹത്തില്‍ അവ്യവസ്ഥ ഉണ്ടാക്കുകയും ചെയ്യുന്ന സ്ഥിതിയില്‍നിന്ന് ഉണ്ടാകുന്ന ഭീഷണികളെ മുഴുവന്‍ അതിജീവിക്കാന്‍ സാധിക്കും. ഇല്ലെങ്കില്‍ ഇതൊരു ശബരിമലയില്‍ ഒതുങ്ങുന്ന വിഷയമല്ല. മൊത്തം ക്ഷേത്രങ്ങള്‍ പൊതുസ്ഥലങ്ങളായി മാറുന്ന സ്ഥിതി വരും. ആര്‍ക്കും യഥേഷ്ടം കയറിച്ചെല്ലാവുന്ന, യഥേഷ്ടം പ്രവര്‍ത്തിക്കാവുന്ന സങ്കേതങ്ങളായി ക്ഷേത്രങ്ങള്‍ മാറും. ഇതു നമ്മുടെ അടിസ്ഥാനത്തെത്തന്നെ നശിപ്പിക്കുന്നതായിരിക്കും. ഇതു ക്ഷേത്രങ്ങളുടെ മാത്രം വിഷയവുമല്ല. ഓരോ മതസ്ഥാപനവും അതതു മതവിശ്വാസത്തിന് അനുസൃതമായി, ഭരണഘടനാ വിരുദ്ധമല്ലാത്ത രീതിയില്‍ പരിപാലിക്കപ്പെടണം. ഭരണഘടന നല്‍കുന്ന വിശ്വാസത്തിനും ആചാരത്തിനുമുള്ള മൗലികാവകാശം സംരക്ഷിക്കപ്പെടണം.

             (അവസാനിച്ചു)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.