Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മദ്യപ്രളയം നിയന്ത്രിക്കാനാകുമോ സര്‍ക്കാരെ…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2018, 01:01 am IST
inVicharam

സംസ്ഥാന ഭരണകൂടം ജനങ്ങളെ മദ്യത്തില്‍ മുക്കുന്നതിനാണ് ജനസേവനമെന്ന അബദ്ധധാരണയില്‍ കൂടുതല്‍ ഡിസ്റ്റിലറികള്‍ തുടങ്ങുന്നത്. ഇപ്പോള്‍ തന്നെ സര്‍ക്കാരിന്റെ മദ്യക്കച്ചവടം നമ്മുടെ നമ്മുടെ സമൂഹത്തെ അതില്‍ മുക്കി കിടത്തിയിരിക്കയാണ്. അതിന്റെ ഭയാനകമായ ഭവിഷ്യത്തുകള്‍ അനുഭവിച്ചു കൊണ്ടിരിക്കുകയുമാണ് നാം ഇപ്പോള്‍. ഈ വിഷങ്ങള്‍ കുടിച്ച് പുതു തലമുറ മനുഷ്യത്വം മറന്ന് ഇരുകാലി മൃഗങ്ങളെപ്പോലെ അമ്മ പെങ്ങന്മാരെ മറന്ന് നികൃഷ്ട ജീവികളെപ്പോലെ കുടുംബത്തിന്റേയും രാഷ്‌ട്രത്തിന്റേയും ഭദ്രത തകര്‍ക്കുന്നു. ഇതാണോ ഒരു ജനാധിപത്യ ജനായത്ത സര്‍ക്കാരിന്റെ കര്‍ത്തവ്യം!.

ഇത് കോളനി/രാജ ഭരണത്തിന്റെ കാലമല്ലെന്നത് മറന്നുപോയോ. ജനങ്ങളാണ് നിങ്ങളെ നിയോഗിച്ചിരിക്കുന്നതെന്ന സത്യം നിങ്ങള്‍ മറക്കരുത്. അടിയന്തിരമായി ഈ വിഷങ്ങളുടെ ഉല്‍പ്പാദനം പടിപടിയായി കുറച്ചു കൊണ്ടുള്ള പദ്ധതികള്‍ക്ക് സര്‍ക്കാര്‍ രൂപം നല്‍കണം, അതാണ് ശരി, അതാണ് യഥാര്‍ത്ഥ ജനാധിപത്യ ജനായത്ത ഭരണം.

വിജയകുമാര്‍, തിരുവനന്തപുരം

ഹൗസ് ബോട്ടുകളിലെ നിയമലംഘനം

വിനോദ സഞ്ചാരികള്‍ക്കും വിദേശികള്‍ക്കും ഏറെ ആകര്‍ഷകമായ ബോട്ട് സര്‍വീസ് സ്വകാര്യ വ്യക്തികളുടെ കുത്തകയാക്കുകയാണ്. ഇതുവഴി സര്‍ക്കാരിന് നഷ്ടമാകുന്നത് ലക്ഷങ്ങളാണ്. സ്വകാര്യമേഖലക്ക് ഒത്താശ ചെയ്തു കൊടുക്കുന്നതിന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്ന അവസ്ഥയാണ് പലയിടത്തുമുള്ളത്. വിനോദ സഞ്ചാരികളില്‍ നിന്നും ബോട്ട് സര്‍വ്വീസിനായി അമിത നിരക്കാണ് ഇങ്ങനെ സ്വകാര്യ ബോട്ടുകള്‍ ഈടാക്കികൊണ്ടിരിക്കുന്നത്. ദിനംപ്രതി ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ബോട്ടിങ്ങിനായും മറ്റും എത്തുന്നത്. 

യാതൊരു സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് പലപ്പോഴും ഇത്തരം ബോട്ടുകള്‍ സര്‍വീസ് നടത്തുന്നത്. സഞ്ചാരികള്‍ക്ക് ധരിക്കാന്‍ ലൈഫ് ജാക്കറ്റ് പോലും പലപ്പോഴും നല്‍കുന്നില്ല. ഒട്ടുമിക്ക ബോട്ടുകളും യാത്രയ്‌ക്ക് അനുയോജ്യമല്ലാത്തവയായിട്ടുപോലും സര്‍വ്വീസ് നടത്തുന്നതായി ആക്ഷേപമുണ്ട്. 

ലൈസന്‍സ് ഇല്ലാത്ത ബോട്ടുകളും പലപ്പോഴും സര്‍വീസ് നടത്തുന്നുണ്ട്. ഇത്തരം ബോട്ടുകളിലെ സ്രാങ്കുമാര്‍ പ്രത്യേക പരിശീലനം നേടണമെന്ന നിബന്ധനയെല്ലാം വെള്ളത്തില്‍ വരച്ച വരപോലെയാണ് പലപ്പോഴും. ലൈസന്‍സ് ഇല്ലാത്തവര്‍ പോലും ബോട്ടുകള്‍ നിയന്ത്രിക്കുന്ന കാഴ്ചയും നമുക്ക് കാണുവാന്‍ കഴിയും. 

പലപ്പോഴും റിസോര്‍ട്ടുകളും ബോട്ടുടമകളും തമ്മിലുള്ള കൂട്ടുകെട്ടാണ് ഇത്തരത്തില്‍ നിയമലംഘനം നടത്തുന്നത്. സ്വകാര്യ ബോട്ട് ഉടമകളുടെ ഈ കൊള്ളയില്‍നിന്ന് വിനോദസഞ്ചാരികളെ രക്ഷിക്കണമെന്ന് നിരവധി തവണ ആവശ്യമുയര്‍ന്നെങ്കിലും സര്‍ക്കാരോ സംസ്ഥാന ടൂറിസം വകുപ്പോ യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ല. വിനോദസഞ്ചാരികളുടെ ജീവന് സുരക്ഷ നല്‍കുന്നതരത്തില്‍ ഇക്കാര്യത്തില്‍ കര്‍ശന പരിശോധനകള്‍ ആവശ്യം തന്നെയാണ്.

പ്രിയ, കോട്ടയം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Kerala

വൈദ്യുതി പ്രതിസന്ധി: ‘കൃത്രിമ ക്ഷാമം സൃഷ്ടിച്ച് കമ്മീഷന്‍ തട്ടാനുള്ള ശ്രമ’മെന്ന് എം എം മണി, ഭരണം ഗവര്‍ണറെ ഏല്‍പ്പിക്കണം

Kerala

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ രോഗിക്ക് അറ്റന്‍ഡറുടെ ക്രൂര മര്‍ദ്ദനം

Kerala

പിണറായിയെ പിന്തുണയ്‌ക്കാതെ സിപിഐ, കക്ഷിചേരുന്നത് ആത്മഹത്യാപരമെന്ന് വിലയിരുത്തല്‍

Kerala

തിരുവനന്തപുരത്ത് ബസ് കാത്ത് നിന്ന കോളേജ് വിദ്യാര്‍ഥിക്ക് വെട്ടേറ്റു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന വിവാഹിതയുടെ പരാതി അപ്രസക്തമെന്ന് കോടതി

വിദ്യാര്‍ത്ഥിനിയുടെ പിന്‍ഭാഗത്ത് അടിച്ചതിന്‌റെ പേരില്‍ അധ്യാപകനെതിരെ ചുമത്തിയ പോക്‌സോ കേസ് സുപ്രീം കോടതി റദ്ദാക്കി

പിണറായിയുടെ കാലത്തെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനം: ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

കെ സി വേണുഗോപാലിനെ തള്ളി ഒമർ അബ്ദുള്ള ; സർക്കാർ പരിപാടികളിൽ വന്ദേമാതരം പൂർണ്ണമായും ആലപിക്കും ; കേന്ദ്രസർക്കാർ നിയമം പാലിക്കും

ക്രിമിനല്‍ കേസുകളിലെ ജാമ്യം, മുന്‍കൂര്‍ ജാമ്യ ഹര്‍ജികളില്‍ വേഗത്തില്‍ തീരുമാനമെടുക്കാന്‍ ഹൈക്കോടതിയുടെ പുതിയ സമയപരിധി

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

ഈ സ്ഥിതിയാണെങ്കില്‍ ബദല്‍ സംവിധാനം ആലോചിക്കേണ്ടിവരും; ശബരിമല തീര്‍ഥാടനത്തിന്റെ മുന്നൊരുക്കം വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.