Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കാലവര്‍ഷം ശക്തമാകും കരുതലോടെ സംസ്ഥാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2018, 08:00 am IST
in Kerala

ഇടുക്കി: ഇന്ത്യന്‍ ഉപദ്വീപില്‍ ഇത്തവണ വടക്ക് കിഴക്കന്‍ മണ്‍സൂണില്‍ (കാലവര്‍ഷം) മികച്ച മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്നലെ വൈകിട്ട് ന്യൂദല്‍ഹിയില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ കേരളത്തില്‍ കാലവര്‍ഷം ശക്തമാകുമെന്നും തമിഴ്‌നാട്ടില്‍ മുന്‍വര്‍ഷത്തേക്കാള്‍ മഴ കൂടുമെന്നും പ്രവചിക്കുന്നു.

സാധാരണ സംസ്ഥാനത്ത് ലഭിക്കുന്ന മഴയുടെ 30 ശതമാനമാണ് കാലവര്‍ഷത്തില്‍ പെയ്തിറങ്ങുക. അതായത് ശരാശരി 48 സെ.മീ. മഴ. ഇതില്‍ 89-119 ശതമാനം വരെ സംസ്ഥാനത്ത് ലഭിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. 1951-2000 വരെയുള്ള വര്‍ഷത്തെ ശരാശരി എടുത്താല്‍ 33.5 സെ.മീ. മഴ തുലാവര്‍ഷത്തില്‍ ലഭിച്ചിട്ടുണ്ട്. ഒരു വര്‍ഷം സംസ്ഥാനത്താകെ 310 സെ.മീ. മഴയാണ് ലഭിക്കേണ്ടത്.

ഇന്നലെ രാവിലെ വരെ ഇത് 320.139 സെ.മീ പിന്നിട്ട് കഴിഞ്ഞു. തുലാമഴ കൂടുതല്‍ ശക്തമായാല്‍ സംസ്ഥാനത്തെ ജലസംഭരണികള്‍ അതിവേഗം നിറയുന്നതിന് കാരണമാകും. വൈദ്യുതി-ജലസേചന വകുപ്പിന്റെ സംഭരണികളില്‍ പലതും ഇപ്പോഴും 90 ശതമാനത്തിന് മുകളില്‍ തന്നെയാണ്. കെഎസ്ഇബിയുടെ സംഭരണികളില്‍ ആകെ അവശേഷിക്കുന്നത് ശരാശരി 81 ശതമാനം വെള്ളമാണ്. 

ഇടുക്കിയില്‍ ഇത് 81 ശതമാനവുമാണ്. സാധാരണഗതിയില്‍ ഇടുക്കിയിലെ സംഭരണികളെല്ലാം 30-40 ശതമാനം വരെ നിറയുന്നത് തുലാമഴയിലാണ്. കല്ലാര്‍കുട്ടി സബ്ഡിവിഷന് കീഴിലെ മാട്ടുപ്പെട്ടി, കുണ്ടള, ഹെഡ്‌വര്‍ക്ക്‌സ്, ചെങ്കുളം, പൊന്മുടി, ആനയിറങ്കല്‍, കല്ലാര്‍കുട്ടി ജലസംഭരണികള്‍ പൂര്‍ണ സംഭരണശേഷിയോട് അടുത്ത് നില്‍ക്കുകയാണ്. കൂടുതല്‍ മഴ എത്തുന്നതോടെ ഈ ഡാമുകളെല്ലാം കൂട്ടത്തോടെ തുറക്കേണ്ടി വരും. ഈ വെള്ളം പെരിയാറ്റിലേക്കാണ് എത്തുക. 2017ല്‍ തുലാമഴയില്‍ 48 പ്രതീക്ഷിച്ച സ്ഥാനത്ത് 44.18 സെ.മീ. മഴ ലഭിച്ചു. 

അതേസമയം മഴ മുന്നില്‍ക്കണ്ട് മുന്‍കരുതലുകള്‍ എടുത്തതായി കെഎസ്ഇബിയിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു. മുല്ലപ്പെരിയാര്‍ ഡാം അടക്കം തുറന്നാല്‍ ഉണ്ടാകാവുന്ന സാഹചര്യം മുന്നില്‍ക്കണ്ട് ഇടുക്കി, ഇടമലയാര്‍ ലോവര്‍ പെരിയാര്‍ സംഭരണികളിലെ ജലനിരപ്പ് കുറച്ച് നിര്‍ത്തിയിരിക്കുകയാണെന്നും അറിയിച്ചു. പസഫിക് സമുദ്രത്തിന് മുകളില്‍ ഒക്ടോബര്‍-ഡിസംബര്‍ വരെയുള്ള സമയങ്ങളില്‍ ശക്തികുറഞ്ഞ എല്‍നിനോ പ്രതിഭാസം ഉണ്ടാകുമെന്നും ഇത് 2019 മാര്‍ച്ച് വരെ നില്‍ക്കാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. 

സംസ്ഥാനത്തിന് ഭീഷണിയായി തമിഴ്‌നാട് ഡാമുകള്‍

തമിഴ്‌നാട്ടില്‍ കാലവര്‍ഷം കൂടുമെന്ന മുന്നറിയിപ്പ് കേരളത്തിന് ആശങ്കയുണ്ടാക്കുന്നുണ്ട്. ഏതാണ്ട് 112 ശതമാനം കൂടുതല്‍ മഴ തമിഴ്‌നാട്ടില്‍ ലഭിക്കുമെന്നാണ് പ്രവചനം. തമിഴ്‌നാടിന്റെ ഡാമുകള്‍ കൂട്ടത്തോടെ തുറന്നാല്‍ പ്രളയത്തില്‍ നിന്ന് കരകയറാന്‍ പാടുപെടുന്ന കേരള ജനതയ്‌ക്ക് ദുരിതമാകും നല്‍കുക. തമിഴ്‌നാട്ടില്‍ മൊത്തം ലഭിക്കുന്ന മഴയുടെ പാതിയും തുലാമഴയിലാണ് ലഭിക്കുന്നത്. ഇതിന്റെ 50 വര്‍ഷത്തെ ശരാശരി 43.8 സെ.മീ. ആണ്. 

തമിഴ്‌നാടിന്റെ അപ്പര്‍ നീരാര്‍, ലോവര്‍ നീരാര്‍, അപ്പര്‍ ഷോളയാര്‍ എന്നിവ തുറന്നാല്‍ കേരളത്തിന്റെ  ഷോളയാര്‍ വഴി അത് പെരിങ്ങല്‍കുത്ത്, ചാലക്കുടി പുഴ വഴി പെരിയാറിലെത്തിച്ചേരും. പെരിങ്ങല്‍കുത്ത് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ തുറന്നിട്ടിരിക്കുകയാണ്. കൂടുതല്‍ വെള്ളമെത്തിയാല്‍ അത് ഇടമലയാറിലേക്കും അവിടെ നിന്ന് ലോവര്‍ പെരിയാര്‍ സംഭരണി വഴി പെരിയാറിലേക്കും എത്തും. മുല്ലപ്പെരിയാര്‍ തുറന്നാല്‍ ഇടുക്കിയെയും ബാധിക്കും. തേനിയിലെ വൈഗ ഡാം നിറഞ്ഞ് കിടക്കുന്നതിനാല്‍ വെള്ളം കൊണ്ടുപോകുന്നത് തമിഴ്‌നാട് കുറച്ചിരിക്കുകയാണ്. 98 ശതമാനവും നിറഞ്ഞു കിടക്കുന്ന തൂണക്കടവ്, പറമ്പിക്കുളം എന്നിവ തുറന്നാല്‍ മലമ്പുഴയിലേക്കും ഭാരതപ്പുഴയിലേക്കും കൂടുതല്‍ വെള്ളമെത്തുമെന്നതും ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാപ്പനീസ് വലയിലേക്ക് ബ്രസീല്‍ താരം ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി വിജയഗോള്‍ ഉതിര്‍ത്തപ്പോള്‍, കാര്‍ലോ ആഞ്ചലോട്ടി
Football

ഫിഫ ലോകകപ്പ് 2026: തന്ത്രങ്ങളുടെ ഡോണ്‍ ക്രാഫ്റ്റി കാര്‍ലോ

India

ജഡ്ജിമാര്‍ ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ നിന്ന് മുക്തരാകണം, പ്രഹ്ലദന്റെ കഥ ഉദ്ധരിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

News

ആത്മനിർഭർ ഭാരത്: പ്രധാനമന്ത്രി ഉന്നതതല ചർച്ച വിളിച്ചു; തീരുമാനങ്ങൾ

India

പശുവിനെ പവിത്രമായി കാണുന്ന സമൂഹത്തെ അവഗണിക്കാന്‍ കഴിയില്ലെന്ന് കോടതി, ബീഫ് കടത്തിയ പ്രതിക്ക് ജാമ്യമില്ല

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷയുണ്ടാക്കിയത് മോദിയല്ല, കോണ്‍ഗ്രസ്…കാരണം വിവിധ സംസ്ഥാനങ്ങളിൽ പണ്ട് നടന്ന മെഡിക്കല്‍ എന്‍ട്രന്‍സിലെ ക്രമക്കേടുകള്‍

ലിവ്-ഇന്‍ ബന്ധത്തിനിടെയുള്ള സെക്‌സ് ബലാത്സംഗമായി കാണാനാവില്ലെന്ന് ഛത്തീസ്ഗഢ് ഹൈക്കോടതി

പ്രായപൂര്‍ത്തിയാകാത്ത ഭക്തയെ തടങ്കലില്‍ വച്ചു പീഡിപ്പിച്ച ആള്‍ദൈവം ആശാറാം ബാപ്പുവിന് ജാമ്യമില്ല

ആഹാരം ചിപ്‌സും ഫ്രഞ്ച് ഫ്രൈയും ; 115 കിലോ ഭാരമുള്ള 7 വയസുകാരന് ദാരുണാന്ത്യം : ദിവസവും ജങ്ക് ഫുഡ് നൽകിയ മാതാപിതാക്കൾ അറസ്റ്റിൽ

ഫിഡെ അണ്ടര്‍-12 ലോക കിരീടം നേടി, മലയാളി താരം ദിവി ബിജേഷ്

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

വൻ ലഹരിവേട്ട; ബെംഗളൂരുവിൽ 25 കോടിയുടെ മയക്കുമരുന്നുമായി മലയാളിയും വിദേശികളും അടക്കം 17 പേർ പിടിയിൽ

കനത്ത മഴ; രണ്ട് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

തന്‍വി സുധീര്‍ ഘോഷ് (ഇടത്ത്) അഹാന കൃഷ്ണകുമാര്‍ (നടുവില്‍) അമ്മൂമ്മ വസന്ത (വലത്ത്)

അഹാന കൃഷ്ണയാണ് തന്നെ ഏറ്റവും കൂടുതൽ വേദനിപ്പിച്ചതെന്ന് അമ്മൂമ്മ വസന്ത; അമ്മൂമ്മ പ്രശ്നക്കാരിയാണെന്ന് അഹാന കൃഷ്ണ

ഏക്നാഥ് ഷിന്‍ഡേ ഉദ്ധവ് പക്ഷത്ത് നിന്നും വന്ന എംഎല്‍എസി സച്ചിന്‍ അഹിറിനൊപ്പം

മുതിർന്ന എം‌എൽ‌സി സച്ചിൻ അഹിറും എക്നാഥ് ഷിന്‍ഡേ ശിവസേനയിൽ; ഇന്ന് സച്ചിൻ അഹിർ, സച്ചിൻ ടെണ്ടുൽക്കറെ പോലെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചെന്ന് ഷിന്‍ഡേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.