Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അറുതിയില്ലേ ഈ അക്രമങ്ങള്‍ക്ക്…!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2018, 01:28 am IST
in Vicharam

നവമാധ്യമങ്ങളുടെ വ്യാപനവും പ്രധാനയിടങ്ങളിലെ ക്യാമറക്കണ്ണുകളും ഇന്ന്, ഫലത്തില്‍ കുറ്റവാളികള്‍ക്ക് മുന്‍കാലങ്ങളെക്കാള്‍ ഭീഷണി ഉയര്‍ത്തുന്നുണ്ട്. ഏത് ഇരുളില്‍ നടക്കുന്ന കുറ്റകൃത്യങ്ങളും കൃത്യമായ രാഷ്‌ട്രീയ താല്‍പര്യമില്ലാത്തതാണെങ്കില്‍ ഒരു പരിധിവരെ കണ്ടെത്തി വെളിച്ചത്തു കൊണ്ടുവരാനുള്ള കഴിവ് കേരള പോലീസിനുണ്ട്. പക്ഷേ, കുറ്റകൃത്യം നടത്തിയ ആള്‍ പിടിക്കപ്പെടുമെന്ന് ഉറപ്പായിട്ടുകൂടി കുറ്റകൃത്യങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനയാണ് അതിശയം ജനിപ്പിക്കുന്നത്. 

രാഷ്‌ട്രീയ സംഘര്‍ഷങ്ങളും വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളും കുടുംബകലഹങ്ങളും അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെടുന്ന കേസുകളും യാദൃശ്ചികമായി സംഭവിക്കുന്നതാണ്. എന്നാല്‍ കടുത്ത നിയമം നിലനിന്നിട്ടുകൂടി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ തോതിലുള്ള അതിക്രമം ഒരു തരത്തിലും ന്യായീകരിക്കാവുന്നതല്ല.

2007ല്‍ സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരെ 9706 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2017ല്‍ കേസുകള്‍ 14254 ആയി വര്‍ദ്ധിച്ചത് മലയാളിയുടെ സാംസ്‌കാരിക ബോധത്തിനേറ്റ പ്രഹരമാണ്. കൊലപാതകം, ബലാത്സംഗം, സ്ത്രീധന പീഡനം, തട്ടിക്കൊണ്ടുപോകല്‍, ആത്മഹത്യാപ്രേരണ, മര്‍ദ്ദനം എന്നിങ്ങനെയുള്ള കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതിലധികവും. 2016ലാണ് സ്ത്രീകള്‍ക്കെരിതായ അതിക്രമം 15000 പിന്നിട്ടത്.

സംസ്ഥാനത്തെ വനിത കമ്മീഷന്‍ അംഗത്തിന് പോലും സൈ്വര്യമായി സഞ്ചരിക്കാന്‍ കഴിയുന്നില്ല എന്നതിന് തെളിവാണ് കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തില്‍ അരങ്ങേറിയ അതിക്രമം. ഷാഹിദ കമാലിനെ വാഹനം തടഞ്ഞ് നിര്‍ത്തി ഇരുപത്തിയഞ്ചോളം യുവാക്കളടങ്ങിയ സംഘമാണ് കായികമായി നേരിട്ടത്. ഉത്തരേന്ത്യയിലെ നിരക്ഷരമായ ഏതെങ്കിലും ഗ്രാമത്തിലാണ് ഇത്തരത്തിലുള്ള അതിക്രമം നടന്നിരുന്നതെങ്കിലും വിവാദങ്ങളുടെ വേലിയേറ്റം തന്നെ കേരളത്തില്‍ നടമാടുമായിരുന്നു. 

സംസ്ഥാന വനിത കമ്മീഷന്‍ അധ്യക്ഷ നടത്തിയ പ്രതിഷേധ പ്രസ്താവന മാറ്റി നിര്‍ത്തിയാല്‍ ഈ അതിക്രമത്തെ കേരളത്തിന്റെ സാംസ്‌കാരിക ബുദ്ധി കാണാതെ പോയി. വനിതാ സംഘടനകള്‍ പോലും കാര്യമായ പ്രതിഷേധ സ്വരം ഉയര്‍ത്തിയില്ല.  

കുട്ടികള്‍ക്കെതിരായുള്ള അക്രമവുമായി ബന്ധപ്പെട്ട് 2008ല്‍ 549 കേസുകളായിരുന്നു റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ഇപ്പോള്‍ കേസുകളുടെ എണ്ണം 3478 ആയി. സംസ്ഥാനത്തെ ക്രിമിനല്‍ കേസുകളുടെ ആകെ ലിസ്റ്റ് പരിശോധിക്കുമ്പോള്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമം ആറിരട്ടിയായി വര്‍ദ്ധിച്ചിരിക്കുന്നു. ഇതര സംസ്ഥാനങ്ങളില്‍ നിന്നു ഭിന്നമായ സാംസ്‌കാരിക ജീവിതം പിന്‍തുടരുന്ന കേരളത്തില്‍ കുട്ടികള്‍ ഏത് നിമിഷവും ആക്രമിക്കപ്പെടാം എന്ന സ്ഥിതി വന്നിരിക്കുന്നു. 

കുട്ടികള്‍ക്കെതിരെയുടെ അതിക്രമം തടയുന്നതിനായി ചൈല്‍ഡ് ലൈന്‍ ഉള്‍പ്പടെയുള്ള ഏജന്‍സികള്‍ സജീവമായി പ്രവര്‍ത്തിക്കുന്നതിനിടെയിലാണ് കേസുകളുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ടായതെന്ന് ചൂണ്ടക്കാണിക്കുന്നവരുണ്ട്. മുന്‍കാലങ്ങളെക്കാള്‍ കുട്ടികള്‍ക്കെതിരായ അതിക്രമം തുറന്ന് കാട്ടപ്പെടുന്നു എന്ന വസ്തുത ഉള്‍ക്കൊള്ളുമ്പോഴും കേസുകളുടെ എണ്ണത്തില്‍ കുറവുണ്ടാകുന്നില്ലല്ലോ എന്ന സാധാരണക്കാരന്റെ ചോദ്യത്തിന് ഉത്തരം ലഭിക്കേണ്ടതുമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിഎം റാഹത്ത് പദ്ധതി കേരളത്തിലും തുടങ്ങി;വാഹനാപകടത്തില്‍പ്പെടുന്നവര്‍ക്ക് 1.5 ലക്ഷം വരെ ചികിത്സാ സഹായം

India

പവര്‍കട്ട് നീട്ടാന്‍ നീക്കം; സംസ്ഥാനം ഗുരുതര വൈദ്യുതി പ്രതിസന്ധിയില്‍, കെഎസ്ഇബിയുടെ കൃത്യമായ ആസൂത്രണമില്ലായ്‌മ

നാല് പുത്രന്മാര്‍. രാമന്‍, ലക്ഷ്മണന്‍, ഭരതന്‍, ശത്രുഘ്‌നന്‍
Samskriti

ചിത്രരാമായണം- 2

Samskriti

നമാമി രാമം-2: കാലംകടന്നുള്ള കാഴ്ചകള്‍

Samskriti

രാമ സ്പര്‍ശം-2: വാക്കിന്റെ വില

പുതിയ വാര്‍ത്തകള്‍

സാവരിയയുടെ വീട്ടില്‍ എത്തിയ ശശികല ടീച്ചര്‍ (നടുവില്‍) സാവരിയയുടെ ഇളയച്ഛന്‍ (വലത്ത്)

സാവരിയയുടെ കൊലപാതകം::പ്രതി സദറുള്‍ അനത്തിന്റെ മാതാപിതാക്കളെ കൂടി കേസില്‍ കക്ഷി ചേര്‍ക്കണമെന്ന് ശശികല ടീച്ചര്‍

ഉസ്ബെക്കിസ്ഥാനില്‍ മതം മാറാന്‍ സമ്മതിക്കാത്തതിന് കൊല ചെയ്യപ്പെട്ട സാവരിയയുടെ മരണത്തില്‍ രമേശ് ചെന്നിത്തല നടത്തുന്നത് ഒളിച്ചുകളിയോ?

ജോർദ്ദാനിലെ അമേരിക്കൻ വ്യോമതാവളം ഇറാൻ ആക്രമിച്ചു; തിരിച്ചടിയാണെന്ന് ഇറാൻ

സുഖേന്ദു ശേഖറും , സുസ്മിത ദേവും, പ്രകാശ് ചിക്കും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു ; രാജ്യസഭയിലെ ബിജെപി അംഗങ്ങളുടെ എണ്ണം ഉയരുന്നു

കാര്യം കഴിഞ്ഞപ്പോള്‍ പൃഥ്വിരാജ് കറിവേപ്പില, പൃഥ്വിരാജിന്റെ ‘ഐ നോബഡി’ സിനിമയുടെ പരാജയം ആഘോഷിച്ച് ജിഹാദി ചാനലുകള്‍

വൈവാഹിക ബലാത്സംഗം കുറ്റകരമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി, കേന്ദ്ര സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രീം കോടതി

ബംഗാളിലെ എയര്‍പോര്‍ട്ട് റണ്‍വേയ്‌ക്ക് തടസ്സമായ മസ്ജിദ് പൊളിച്ചു നീക്കുന്നതിനെതിരെ ഇസ്ലാമിസ്റ്റുകൾ സംഘടിക്കുന്നു : കലാപം നടത്താനുള്ള ശ്രമം പൊളിഞ്ഞു

സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്കും അസംഘടിതര്‍ക്കും പി.എഫ് ? യൂണിവേഴ്സല്‍ പ്രൊവിഡന്റ് ഫണ്ട് പദ്ധതി ആലോചനയില്‍

ബുദ്ധിജീവി ആയില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്കുണ്ടാകണം : പി രാജീവ്

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.