തിരുവനന്തപുരം : സംസ്ഥാന മന്ത്രിസഭ യോഗം ഇന്ന് ചേരും. 20 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് മന്ത്രിസഭാ യോഗം കൂടുന്നത്. വ്യവസായ മന്ത്രി ഇ.പി.ജയരാജന്റെ അധ്യക്ഷതയിലാകും യോഗം നടക്കുക. മുഖ്യമന്ത്രി ചികിത്സക്കായി വിദേശത്തേക്ക് പോയതിനെ തുടര്‍ന്നാണ് ഇ.പി.ജയരാജന് അധ്യക്ഷത സ്ഥാനം വഹിക്കുന്നത്.
ദുരിതാശ്വാസ നടപടികളായിരിക്കും പ്രധാനമായും യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നത്. മുഖ്യമന്ത്രി ചികിത്സക്കായി പോയതിന് ശേഷം മന്ത്രി യോഗം ചേരാത്തത് വലിയ തരത്തിലുള്ള പ്രധിഷേധങ്ങളും വിവാദങ്ങളും സൃഷ്ടിച്ചിരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: