Friday, May 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ബാറി’ലെ കൂട്ടുകച്ചവടം പൊളിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2018, 01:45 am IST
in Kerala

തിരുവന്തപുരം: ബാര്‍കോഴക്കേസില്‍ കെ.എംമാണിക്ക് തിരിച്ചടി. കേസ് റദ്ദാക്കാനുള്ള വിജിലന്‍സിന്റെ ആവശ്യം തിരുവനന്തപുരം വിജിലന്‍സ് കോടതി തള്ളി. സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാല്‍ തുടരന്വേഷണം നടത്താമെന്നും കോടതി ഉത്തരവിട്ടു. നിലവിലെ സാഹചര്യത്തില്‍ സര്‍ക്കാര്‍ അനുമതി നല്‍കാനാണ് സാധ്യത. ഇതോടെ ബാര്‍ കോഴക്കേസില്‍ തുടരന്വേഷണം ഉറപ്പായി. 

വിജിലന്‍സ് ഉദ്യോഗസ്ഥരും വിജിലന്‍സ് സംവിധാനവും പ്രതിക്ക് അനുകൂലമായ നിലപാടു സ്വീകരിച്ചതിനെ വിജിലന്‍സ് ജഡ്ജി ഡി.അജിത്കുമാര്‍ രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണ ഏജന്‍സി തന്നെ കേസ് അട്ടിമറിച്ച് വിധികര്‍ത്താവായാല്‍ സംസ്ഥാനത്ത് നീതി എങ്ങനെ നടപ്പാകുമെന്നും കോടതി ചോദിച്ചു. ക്രിമിനല്‍ നടപടി ക്രമത്തേയും ചട്ടങ്ങളെയും വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കാറ്റില്‍ പറത്തി. തെളിവു മൂല്യം വിലയിരുത്തേണ്ടത് കോടതിയാണെന്നിരിക്കെ മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനായി അന്വേഷണ ഉദ്യോഗസ്ഥന്‍ കെ.ഇ. ബൈജു കോടതിയുടെ അധികാരം കവര്‍ന്നെടുത്ത് സ്വയം വിധികര്‍ത്താവായി കേസ് എഴുതിത്തള്ളിയെന്നും കോടതി നരീക്ഷിച്ചു. 

മുന്‍  തുടരന്വേഷണ  ഉത്തരവുകള്‍ പാലിച്ചിട്ടില്ലെന്ന് കോടതി നിരീക്ഷിച്ചു. ആരോപണമുന്നയിച്ച ബിജു രമേശ് ഹാജരാക്കിയ സിഡി, മെമ്മറി കാര്‍ഡ് തുടങ്ങിയ  ഇലക്ട്രോണിക് രേഖകളിലെ ശബ്ദ ശകലങ്ങള്‍ താരതമ്യം ചെയ്ത് ആധികാരികത ഉറപ്പാക്കുന്നതിനായി ബാറുടമകളുടെ ശബ്ദ പരിശോധന ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ നടത്താന്‍ കോടതി മുമ്പ് ഉത്തരവിട്ടത് വിജിലന്‍സ് അനുസരിച്ചിട്ടില്ല. കോഴ നല്‍കാനായി ഒരു കോടി 17 ലക്ഷം പിരിച്ചെടുത്തത് തെളിഞ്ഞിട്ടും ആ തുക എപ്രകാരം വിനിയോഗിച്ചെന്നോ ആരുടെയൊക്കെ പോക്കറ്റില്‍ എത്തിയെന്നോ പൂര്‍ണമായി അന്വേഷിച്ചില്ല. പണമിടപാട് നടന്നതായി തെളിഞ്ഞിട്ടുണ്ട്. എന്നാല്‍ അത് സംബന്ധിച്ച് അന്വേഷണം നടത്താതെയും കൂടുതല്‍ തെളിവ് ശേഖരിക്കാതെയും അന്വേഷണ ഉദ്യോഗസ്ഥന്‍ സ്വയം കണ്ണടച്ചു.

വിജിലന്‍സിന്റെ അന്വേഷണ രേഖകളില്‍ പ്രതിക്കെതിരെ വിചാരണയ്‌ക്ക് യോഗ്യമായ തെളിവുകള്‍ ഉണ്ടായിട്ടും വിചാരണക്കായി നടപടി സ്വീകരിച്ചില്ല. അഴിമതി നിരോധന നിയമത്തിലെ ജൂലൈ 26ന് നിലവില്‍ വന്ന ഭേദഗതിയിലെ വകുപ്പ് 17 എ പ്രകാരം സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി ലഭിച്ചാല്‍  തുടരന്വേഷണം നടത്താവുന്നതാണെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷന്‍ അനുമതി  ഹാജരാക്കിയാല്‍ കോടതി നേരിട്ട് പ്രതിയെ വിളിച്ചു വരുത്തി വിചാരണ ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

പൂട്ടിയ 418 ബാറുകള്‍ തുറന്നു കൊടുക്കാന്‍ മന്ത്രി കെ.എം. മാണി അഞ്ചു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും ഇതില്‍ ഒരു കോടി രൂപ കൈപ്പറ്റിയെന്നുമാണ് കേസ്. 2014 മാര്‍ച്ച് 22ന് പാലായിലെ വസതിയില്‍ വെച്ച് 15 ലക്ഷം, മാര്‍ച്ച് 31ന് 50 ലക്ഷം, ഏപ്രില്‍ രണ്ടിന് തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ച് 35 ലക്ഷം എന്നിങ്ങനെയാണ് പണം കൈമാറിയെന്നാണ് ആരോപണം. 

കേസ്  വിജിലന്‍സ് എഴുതിത്തള്ളിയതിനെതിരെ മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, നെയ്യാറ്റിന്‍കര. പി. നാഗരാജ്, സിപിഐ നേതാവ് വി.കെ. രാജു, എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്‍, വി. മുരളീധരന്‍ എംപി തുടങ്ങിയവരാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

India

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും
India

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

India

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.
India

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

പുതിയ വാര്‍ത്തകള്‍

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

പത്ത് വർഷത്തിന് ശേഷം സംസ്ഥാനത്ത് മത്തി ലഭ്യതയിൽ റെക്കോർഡ് വർധനവ്

കുട്ടൻ തമ്പുരാനും തങ്കമണിയും വീണ്ടും കണ്ടുമുട്ടി; 33 വർഷത്തിന് ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് മനോജ് കെ. ജയൻ

‘ ഞാൻ ഹിന്ദു വിശ്വാസി , ജീവിക്കുന്നത് ഹിന്ദു നിയമങ്ങൾ പാലിച്ച് ; അഹിന്ദുക്കൾക്ക് പ്രവേശമില്ലാത്ത തിരുച്ചെന്തൂർ ക്ഷേത്രത്തിൽ കയറാൻ  എഴുതി നൽകി വിജയ്

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.