Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

തുറന്നടിച്ച് പത്മജ, ഉന്നം ഉമ്മന്‍ ചാണ്ടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 15, 2018, 02:47 am IST
inKerala

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ സുപ്രീംകോടതിയുടെ നിര്‍ണായക വിധി വന്നതിനു പിന്നാലെ കോണ്‍ഗ്രസില്‍ വീണ്ടും ഗ്രൂപ്പുപോരിനു വഴിതുറക്കുന്നു. കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു പുറത്താക്കാന്‍ എ ഗ്രൂപ്പുകാര്‍ ചാരക്കേസ് ഉപയോഗിച്ചു എന്ന മുന്‍ ആരോപണം ശക്തമായി ഉന്നയിച്ച് കരുണാകരന്റെ മക്കളായ കെ.മുരളീധരനും പത്മജാ വേണുഗോപാലും രംഗത്തെത്തി. കരുണാകരനെതിരെ മനപ്പൂര്‍വം സൃഷ്ടിച്ച കേസാണ് ഐഎസ്ആര്‍ഒ ചാരക്കേസ് എന്നും ആരോപണം ഉയര്‍ന്നിരുന്നു.

നമ്പി നാരായണന് നീതി കിട്ടുന്നത് തന്റെ അച്ഛനു നീതി കിട്ടുന്നതു പോലെ എന്നാണ് സുപ്രീം കോടതി വിധിയെക്കുറിച്ച് പത്മജ പ്രതികരിച്ചത്. കരുണാകരനെ പുറത്താക്കാന്‍ കെട്ടിച്ചമച്ച കേസായിരുന്നു ചാരക്കേസ് എന്ന് ഏതു കൊച്ചുകുട്ടിക്കും അറിയാം. പ്രസ്ഥാനത്തെ സ്‌നേഹിച്ചതു കൊണ്ടാണ് അദ്ദേഹം പലതും തുറന്നു പറയാതിരുന്നത്. അന്നതു പറഞ്ഞിരുന്നെങ്കില്‍ അദ്ദേഹം മുഖ്യമന്ത്രിയായി തുടരുമായിരുന്നു, പത്മജ പറഞ്ഞു.

കരുണാകരനെതിരെ ഗൂഢാലോചന നടത്തിയവരെക്കുറിച്ച് എല്ലാം അറിയാമെന്ന് പത്മജ പറയുന്നത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവരെ ലക്ഷ്യമിട്ടാണെന്നു വ്യക്തം. അഞ്ചുപേരാണ് എല്ലാത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചത്. ആ പേരുകള്‍ താന്‍ ഇപ്പോള്‍ പറയുന്നില്ല എന്നാണ് പത്മജയുടെ നിലപാട്. ജുഡീഷ്യല്‍ സമിതിയുടെ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവിട്ട സാഹചര്യത്തില്‍ ആ സമിതിക്കു മുന്നില്‍ എല്ലാം തുറന്നു പറയും. പരസ്യമായി എന്തുകൊണ്ടു അച്ഛന്‍ തുറന്നു പറഞ്ഞില്ല എന്ന് ഇപ്പോള്‍ അതേ പ്രസ്ഥാനത്തിന്റെ ഭാഗമായി നില്‍ക്കുമ്പോള്‍ എനിക്കു മനസ്സിലാവും. അതു കൊണ്ടാണ് പറയേണ്ടിടത്തു പറയാന്‍ തീരുമാനിച്ചത്- പത്മജ പറഞ്ഞു.

കരുണാകരനു നീതി ലഭിക്കണം. അതിനായി ഇനിയും ശ്രമിക്കും. സുപ്രീം കോടതി വിധി ഒരു നിമിത്തമാണ്. നീതി കിട്ടാതെയാണ്  അച്ഛന്‍ മരിച്ചത്. ഇപ്പോള്‍ അച്ഛന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവണം. സത്യം എത്രകാലം കഴിഞ്ഞാലും തെളിഞ്ഞുവരും എന്നതിന്റെ തെളിവാണ് സുപ്രീം കോടതി വിധി- പത്മജ പറഞ്ഞു.

കോഴിക്കോട്ട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ കെ.മുരളീധരന്‍ എം.എല്‍.എ കരുതലോടെയാണ് സുപ്രീംകോടതി വിധിയെ കുറിച്ച് പ്രതികരിച്ചത്. സഹോദരിയും കോണ്‍ഗ്രസ് നേതാവുമായ പത്മജ വേണുഗോപാല്‍ പാര്‍ട്ടിയിലെ അഞ്ചു നേതാക്കളാണ് ഗൂഢാലോചനയ്‌ക്ക് പിന്നിലെന്ന് പറയുമ്പോഴും ആര്‍ക്കെതിരെയും ഒന്നും പറയാന്‍ താന്‍ ഇല്ലെന്നായിരുന്നു മുരളീധരന്റെ നിലപാട്. 

കെ.കരുണാകരന്‍ രാജിവെക്കുന്നതിന് കാരണമായ സംഭവവികാസങ്ങള്‍ എല്ലാവര്‍ക്കും അറിയാവുന്നതുകൊണ്ടും പാര്‍ട്ടിയുടെ അനാരോഗ്യം കണക്കിലെടുത്തും കൂടുതല്‍ പറയാനില്ലെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോടുള്ള കെ. മുരളീധരന്റെ പ്രതികരണം. പത്മജ വേണുഗോപാല്‍ നടത്തിയ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഗൂഢാലോചന വല്ലതും നടന്നു എന്നതിന് തന്റെ പക്കല്‍ തെളിവില്ലെന്നും അന്വേഷണ കമ്മീഷന് മുമ്പില്‍ ആരോപണങ്ങള്‍ ഉന്നയിക്കുമ്പോള്‍ തെളിവുകളാണ് പ്രധാനമെന്നും മുരളീധരന്‍ പറഞ്ഞു.

കരുണാകരന്‍ രാജിവെച്ചത് എങ്ങനെയാണെന്ന് വീണ്ടും പറഞ്ഞ് അന്തരീക്ഷം വഷളാക്കാനില്ല. അല്ലെങ്കില്‍ തന്നെ പാര്‍ട്ടിക്ക് ആരോഗ്യമില്ല. അനാരോഗ്യാവസ്ഥയാണിപ്പോള്‍, എല്ലാവരും കൂടി ആരോഗ്യം കൊണ്ടുവരാന്‍ ശ്രമിക്കുകയാണ്. അതുകൊണ്ടാണ് കൂടുതല്‍ ഒന്നും പറയാത്തതെന്നും മുരളീധരന്‍ പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റാ സമരം മൂലം നഷ്ടം 2000 കോടി : ഭയമെന്ന് ജന്തർമന്തറിലെ താമസക്കാർ ; ദിപ്കെയെ കൈകാര്യം ചെയ്യാൻ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഡൽഹി പോലീസ്

Business

മൊബിലിറ്റി, ഹോം, അന്താരാഷ്‌ട്ര ബിസിനസ്: ജിയോയുടെ നയം പറഞ്ഞ് എംഡി ആകാശ് അംബാനി

India

ചായ വിൽപ്പനക്കാരനായിരുന്നു എന്നത് ഒരാൾക്കും അപമാനമല്ല ; രാജ്യത്തിനുവേണ്ടി ചെയ്ത പ്രവർത്തനങ്ങളിലൂടെയാണ് മോദിയിലുള്ള വിശ്വാസം നിലനിൽക്കുന്നത്

News

നേഹാ ബോറയെ വാഴ്‌ത്തിയതിന് വിനീത് ശ്രീനിവാസനു കിട്ടിയ മറുപടി ഇതാണ്; ഒന്നൊന്നര മറുപടി, ശ്രീനിവാസൻ ഉണ്ടായിരുന്നെങ്കിൽ പൊട്ടിച്ചിരിച്ചേനെ…

India

‘ ഞങ്ങൾക്ക് വഴി കാണിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു ‘ ; ബംഗ്ലാദേശിലെ കലാപകാരികൾക്ക്  ഐക്യദാർഢ്യം പ്രകടിപ്പിച്ച് നേഹ ബോറ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

സിന്ദൂരവും ചരടും ധരിച്ചതിന് പരിഹസിക്കപ്പെട്ടു ; സിന്ദൂരം ധരിച്ച് നമ്മുടെ മതം പ്രദർശിപ്പിക്കുന്നത് ഇവിടെ ചിലർക്ക് വലിയ പ്രശ്നമാണ് ; ഏക്താ കപൂർ

എംഎ ബേബിയുടെ തോള്‍സഞ്ചി നഷ്ടപ്പെട്ടെന്ന് ട്രോള്‍; പെണ്‍കുട്ടികള്‍ക്ക് മൊബൈലുകള്‍ നഷ്ടമായി; സമരത്തില്‍ മോഷ്ടാക്കളും ഏറെ

പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാര്‍ 60 ലക്ഷം കുടുംബങ്ങളില്‍; മോദിയുടെ ഒരു കോടി സോളാര്‍ വീടുകള്‍ എന്ന സ്വപ്നത്തിലേക്ക് ലഘുദൂരം മാത്രം

മാസപ്പടി കേസ്: പിണറായി വിജയന്റെ വാദങ്ങൾക്ക് സർക്കാർ കോടതിയിൽ പിന്തുണ നൽകിയത് ഒത്തുകളിയുടെ ഭാഗം: കെ. സുരേന്ദ്രൻ

പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം: റെയിൽവേ വികസനത്തിൽ കേന്ദ്ര വിവേചനമെന്ന ആരോപണം വസ്തുതാവിരുദ്ധം: വി മുരളീധരൻ എംഎൽ എ

13 ജീവനുകൾ കവർന്ന തൂവൽ വെള്ളച്ചാട്ടം; വിനോദസഞ്ചാരികൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തി ജില്ലാ കളക്ടർ

മുതുപിലാക്കാട് ക്ഷേത്രം തകർത്തിട്ട് ആഴ്ചകൾ; നടപടിയില്ല, പോലീസിനെതിരെ പ്രക്ഷോഭത്തിനൊരുങ്ങി ഭക്തർ

എട്ടുവർഷം കാത്തിരിപ്പ്; അഭിമന്യു വധക്കേസിൽ വിചാരണ തുടങ്ങി, ഒരേ വേഷത്തിൽ 16 പ്രതികൾ കോടതിയിൽ

ശബരിമല വെർച്വൽ ക്യൂ നിരക്ക് വർധന അംഗീകരിക്കില്ല; ഭക്തരെ പിഴിയാൻ ദേവസ്വം ബോർഡ്, ശക്തമായ പ്രതിഷേധവുമായി ബിജെപി

“നീ എന്റെ കൂടെ കിടക്കണം എന്നാണ് ‘; ആ സംവിധായകൻ പറഞ്ഞത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.