Friday, September 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്വകാര്യ സ്‌കൂളുകളിലെ ഫീസ് ആര് നിയന്ത്രിക്കും?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 12, 2018, 01:28 am IST
inVicharam

സ്വകാര്യ സ്‌കൂളുകളില്‍ അമിതഫീസ് ഈടാക്കുന്നത് നിയന്ത്രിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി! സര്‍ക്കാറിനാകട്ടെ ഒട്ടും അധികാരമില്ലത്രേ! സിബിഎസ്ഇ കേന്ദ്രമാവട്ടെ പ്രത്യേക നിയമങ്ങളും വെച്ചിട്ടില്ല! 

തോന്നും പോലെ ഓരോവിദ്യാലയങ്ങള്‍ക്കും ഫീസ് നിശ്ചയിക്കാം! സ്‌കൂളിന്റെ സൗകര്യത്തിനനുസരിച്ച് ഫീസ് ഏറിയും കുറഞ്ഞുമിരിക്കാം. ആരാണ് ഫീസ് ഘടനയുണ്ടാക്കേണ്ടത്? ഇതിനേക്കാള്‍ കഷ്ടമാണ് ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരും അനധ്യാപകരും അവരുടെ ശമ്പളക്കാര്യത്തില്‍ നേരിടുന്നത്! ഇതുവരെ ജീവനക്കാര്‍ക്ക് മിനിമം വേതനം ഉറപ്പുവരുത്തുന്ന നിയമം പാസ്സാക്കാന്‍ സംസ്ഥാനത്തെ ഇടതുവലതു മുന്നണികള്‍ക്ക് കഴിഞ്ഞിട്ടില്ല! ലജ്ജാകരം.

സ്ത്രീകളാണ് ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നതെന്നകാരണത്താല്‍ പലവിധ ചൂഷണങ്ങളും സഹിക്കുന്നു! സ്വകാര്യ സ്‌കൂളുകളെ ശക്തമായി നിയന്ത്രിക്കണം. കോഴിയെ നോല്‍ക്കാന്‍ കുറുക്കനെ ഏല്‍പിക്കും പോലെയാണ് സ്വകാര്യ സ്‌കൂളുകളിലെ ധനകാര്യ മാനേജുമെന്റ്! 

ശ്രീജിത്ത് വഞ്ഞോട്, മട്ടന്നൂര്‍

ദേവസ്വങ്ങള്‍ കടമ മറക്കരുത് 

ക്ഷേത്ര പരിപാലനവും ഹിന്ദു സമൂഹത്തിന്റെ പുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിക്കേണ്ട ദേവസ്വം ബോര്‍ഡുകള്‍ തങ്ങളുടെ കടമ മറക്കുന്നത് അങ്ങേയറ്റം പ്രതിഷേധം നിറഞ്ഞതാണ്. പ്രളയത്തില്‍ അകപ്പെട്ടവരെ സഹായിക്കുന്നത്തില്‍ ആരും തെറ്റു കാണുന്നില്ല എന്നാല്‍ പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങളെ അവഗണിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ക്ഷേത്ര മുതല്‍ സ്വരൂപിക്കാന്‍ ഉള്ള മലബാര്‍ ദേവസ്വം ബോര്‍ഡ് തീരുമാനം പ്രതിഷേധാര്‍ഹമാണ്. ഒരു ലക്ഷം മുതല്‍ അഞ്ചു ലക്ഷം വരെയാണ് ക്ഷേത്രങ്ങള്‍ നല്‍കേണ്ടത്. പിച്ച ചട്ടിയില്‍ കൈയിട്ടു വാരുന്നതിനു തുല്യമാണ് ഈ തീരുമാനം. 

കൂടുതല്‍ വരുമാനമുള്ള ക്ഷേത്രങ്ങളില്‍ നിന്നും അധികം തുക വരുമാനം കുറവുള്ള ക്ഷേത്രങ്ങള്‍ക്ക് നല്‍കാന്‍ നിയമ പരമായ തടസ്സം നിലനില്‍ക്കുമ്പോഴാണ് ഈ വിവാദ ഉത്തരവ്. ഇത് ക്ഷേത്ര നിയമങ്ങള്‍ക്ക് വിരുദ്ധവുമാണ്. ദേവസ്വംബോര്‍ഡ്് പ്രസിഡന്റും അംഗങ്ങളും ജീവനക്കാരും സംഭാവന നല്‍കുന്നതില്‍ തെറ്റില്ല.

മലബാറിലെ ക്ഷേത്രങ്ങളുടെയും ജീവനക്കാരുടെയും  ദുരവസ്ഥ ബോധ്യമായ ഹൈക്കോടതി ചരിത്ര പരമായ വിധിന്യായത്തിലൂടെ മലബാര്‍ ദേവസ്വം രൂപീകരിക്കണം എന്നഭിപ്രായപ്പെട്ടിട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണു ബോര്‍ഡ് രൂപീകരിച്ചത്. ക്ഷേത്രങ്ങള്‍ക്ക്  നല്‍കുന്ന ഗ്രാന്റിന്റെ പേരിലാണ് ഈ നടപടിയെങ്കില്‍ അത് ചരിത്ര നിഷേധമാണ്. 

ക്ഷേത്രങ്ങള്‍ക്ക് നഷ്ടപ്പെട്ട  ലക്ഷകണക്കിന് ഏക്കര്‍ ഭൂമിയുടെ നഷ്ടപരിഹാരമാണ് ഈ ഗ്രാന്റ്്. മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് വേണ്ടി ഒരു പുനരുദ്ധാരണ പദ്ധതിയാണ് ആവശ്യം. ഈ അവസരത്തില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് പ്രളയത്തില്‍ തകര്‍ന്ന ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ ഒരു ഫണ്ട് രൂപീകരിച്ചത് ഏറെ ശ്രദ്ധേയവും പ്രശംസനീയവുമാണ് 

പി.കെ. രാജഗോപാല്‍, അഷ്ടമുടി

ഒരേ മനസ്സോടെ മുന്നേറാം

പ്രളയം വന്‍ നാശം വിതച്ച കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് വേണ്ടി വരുന്ന തുക നമ്മുടെ കണക്കുകൂട്ടലുകള്‍ക്കും അപ്പുറത്താണ്. അതിനു വേണ്ടി ഒരേ മനസോടെ, ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമെ ആ ദൗത്യം വിജയകരമാക്കാന്‍ നമുക്ക് സാധിക്കുകയുള്ളു എന്നത് സംശയമില്ലാത്ത വസ്തുതയാണ്.  

കക്ഷിരാഷ്‌ട്രീയഭേദമെന്യെ ആ വലിയ ലക്ഷ്യത്തിനായി നമുക്ക് പ്രയത്‌നിക്കാം. തെറ്റ് കുറ്റങ്ങളള്‍ ഒരുപാടുണ്ടാകും എല്ലാവര്‍ക്കും ചൂണ്ടിക്കാട്ടാന്‍. അതൊക്കെ നമുക്ക് മറക്കാം. കാരണം മഹാദുരന്തത്തെ അതിജീവിച്ചവര്‍ എന്നാണ് നാം നാളെ ചരിത്രത്തില്‍ എഴുതപ്പെടേണ്ടത്.

രജിത് മുതുവിള, തിരുവനന്തപുരം

ആരും മരിച്ചിട്ടില്ല!

അണക്കെട്ടുകള്‍ തുറന്നുവിട്ടത് കൊണ്ട് ആരും മരിച്ചിട്ടില്ലെന്ന് മന്ത്രി എം.എം.മണി. അണക്കെട്ടുകളിലെ അധിക ജലം മാത്രമാണ് ഒഴുക്കിവിട്ടത്. ആകെ ഒഴുകിപ്പോയത് 3 താറാവും 2 കോഴീം ഒരു മുട്ടനാടും മാത്രമെന്ന് സകലമാന പ്രജകളെയും ഇതിനാല്‍ അറിയിച്ചുകൊള്ളുന്നു.!

– കെ.എ.സോളമന്‍, എസ് എല്‍ പുരം

ഭീകരം ഹര്‍ത്താല്‍ ദുരന്തം

കണ്ണില്‍ ചോരയില്ലാത്ത വര്‍ഗമാണോ രാഷ്‌ട്രീയക്കാര്‍? കേരളത്തില്‍ ഹര്‍ത്താല്‍! പ്രളയത്തിന്റെ ദുരിതക്കെടുതികള്‍ ഒന്നും അവസാനിച്ചിട്ടില്ല. വെള്ളമിറങ്ങാത്ത വീടുകള്‍ ഇനിയും ബാക്കി. വീടുകള്‍ നഷ്ടപ്പെട്ടത് കൊണ്ട് തിരിച്ചുപോകാനാകാതെ അനേകം പാവങ്ങള്‍  ദുരിതാശ്വാസ ക്യാമ്പുകളില്‍. കുടിവെള്ളവും ഭക്ഷണവും കിട്ടാത്തവര്‍ ബാക്കി. വീടുകളില്‍ എത്തിപ്പെട്ടവര്‍ക്ക്, വീട്ടുപകരണങ്ങള്‍ എല്ലാം നഷ്ട്ടപ്പെട്ട്  അടിഞ്ഞുകൂടിയ ചെളി മാത്രം ബാക്കി. ചുരുക്കത്തില്‍ വെള്ളപ്പൊക്കം കുറഞ്ഞു എന്നൊരു ആശ്വാസം മാത്രം. പുനരധിവാസവും പുനര്‍ നിര്‍മാണവും പൂര്‍ണമായും അവശേഷിക്കുന്നു. അതിനിടെ പ്രളയത്തെ അതിജീവിച്ചവര്‍ക്കു പകര്‍ച്ചവ്യാധികള്‍. എലിപ്പനിമൂലം ആളുകള്‍ മരിക്കുന്നു. അങ്ങിനെ പ്രളയത്തിനെക്കാള്‍ ഗുരുതരമായ ഒരവസ്ഥയാണ് കേരളത്തില്‍ നിലനില്‍ക്കുന്നത്. 

ദുരിതാശ്വാസ ക്യാംപുകളില്‍ ഉളളവര്‍ക്കു താമസസ്ഥലം ഉണ്ടാക്കി നല്‍കണം, വീട് ഭാഗികമായി നശിച്ചവര്‍ക്കു അത് ശരിയാക്കി കൊടുക്കണം. അങ്ങിനെ വളരെ വലുതും ഉത്തരവാദപ്പെട്ടതുമായ ജോലികളാണ് ബാക്കി്. പകരുന്ന അസുഖങ്ങള്‍ക്ക് പ്രതിരോധ നടപടി സ്വീകരിക്കണം, അസുഖബാധിതരെ ചികില്‍സിക്കണം അങ്ങിനെ നൂറുകൂട്ടം ജോലികളാണ് നടന്നു കൊണ്ടിരിക്കുന്നത്. അവ പൂര്‍ത്തിയാക്കി ജനങ്ങള്‍ക്ക് ആശ്വാസം പകരേണ്ട ഭരണത്തിലും പ്രതിപക്ഷത്തും ഉള്ള രാഷ്‌ട്രീയ കക്ഷികള്‍ ആണ് കേരളത്തില്‍ ഹര്‍ത്താല്‍ നടത്തിയത്. ഹര്‍ത്താലില്‍ എല്ലാ പുനരധിവാസ, ചികിത്സാ പദ്ധതികളും താളംതെറ്റി. ഇത് ദുരന്തത്തിന്റെ ആഘാതം വീണ്ടും വലുതാക്കും. ഇതൊക്കെ വീണ്ടും സാധാരണഗതിയിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടി വരും. കേരളത്തിന്റെ ജനജീവിതത്തെയാണ് ഇത് ബാധിക്കുന്നത്. വീണ്ടും കേരളത്തെ പിന്നോട്ടടിക്കും. പ്രളയത്തിന്റെ ദുരന്തത്തെക്കാള്‍ ഭയങ്കരമാണ് രാഷ്‌ട്രീയക്കാര്‍ കേരളത്തിന് നല്‍കിയ ഹര്‍ത്താല്‍ ദുരന്തം.

എം.പി. ബിപിന്‍, തിരുവനന്തപുരം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ടയർ തകർന്നാലും കുതിക്കുന്ന ‘ റോളീംഗ് ബങ്കർ ‘ കാർ ; നിന്ന നിൽപ്പിൽ ആണവ ആക്രമണം നടത്താൻ ന്യൂക്ലിയർ ബ്രീഫ്കേസ് ; ലോകത്തെ ഞെട്ടിക്കുന്ന പുടിന്റെ സുരക്ഷ

Kerala

ഐഎഎസ് തലപ്പത്ത് അഴിച്ചു പണി,ശ്രീറാം വെങ്കിട്ടരാമന്‍ വനംവകുപ്പ് ജോയിന്റ് സെക്രട്ടറി

India

കർണാടകയിൽ സതീഷ് ജാർക്കിഹോളിയെ പൂട്ടി ഇഡി : കോൺഗ്രസ് മന്ത്രിയുടെ വീട്ടിൽ നിന്ന് 3.3 കോടി രൂപ പിടിച്ചെടുത്തു, റെയ്‌ഡുകളിൽ വിദേശ കറൻസിയും കണ്ടെത്തി

യെമനിലെ ഹൂതികള്‍ (വലത്ത്) പാകിസ്ഥാന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെറീഫ് (ഇടത്ത്) പാകിസ്ഥാന്‍ പട്ടാള മേധാവി അസിം മുനീര്‍ (നടുവില്‍)
World

മക്ക കരാര്‍ പൊളിഞ്ഞു….സൗദിയെ ആക്രമിച്ച ഹൂതികൾക്കെതിരെ ആയുധമെടുക്കാന്‍ പാകിസ്ഥാന് പേടി; മാളത്തിലൊളിച്ച് പാകിസ്ഥാന്‍

Entertainment

അന്ധനായി ഹിന്ദി സിനിമയുടെ ക്ലൈമാക്സിലെത്തി , സെയ്ഫ് അലിഖാനെയും ഞെട്ടിച്ച് ലാലേട്ടൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്തരിച്ച മാധ്യമപ്രവര്‍ത്തകനെതിരായ സൈബര്‍ അധിക്ഷേപം: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

കേസരി നവരാത്രി ആഘോഷത്തിന് ഉപ രാഷ്‌ട്രപതിയും ഗവർണ്ണറും; ഒക്‌ടോബർ 9 ന് മഹാ സാരസ്വത പൂജ

ദൽഹിയിലെ ജഹാംഗീർപുരിയിൽ നാല് ബംഗ്ലാദേശി പൗരന്മാർ അറസ്റ്റിൽ : അഞ്ച് സ്മാർട്ട്‌ഫോണുകൾ പിടിച്ചെടുത്തു , ഉടൻ നാടുകടത്തും

ബ്രിക്സ് ജി 7 നെ മറികടന്നു , പാശ്ചാത്യ രാജ്യങ്ങൾ ദുർബലമാകുന്നു : ലോക നേതാക്കളുടെ യോഗത്തിൽ സുപ്രധാന പ്രസ്താവനയുമായി പുടിൻ

എ ബാലകൃഷ്ണന്‍ ‘സമ്പൂര്‍ണ കാര്യകര്‍ത്താവ് : ഡോ മോഹന്‍ ഭാഗവത്

????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????????

കൊമേഴ്‌സ്, ഇക്കണോമിക്സ് വാക്കുകൾക്ക് മലയാള വാക്കുകളും നിഘണ്ടുവും: ശിൽപ്പശാല നടത്തി

കൂടിക്കാഴ്ചയ്‌ക്ക് ശേഷമുള്ള സൗഹൃദ യാത്ര : ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ലിമോസിൻ കാറിൽ യാത്ര ചെയ്ത് പ്രധാനമന്ത്രി മോദിയും പുടിനും

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ പ്രസംഗത്തിനിടെ കറന്റ് പോയി

ഫാന്‍റസിയുടെ ലോകം തുറക്കുന്ന സിനിമയില്‍ ഫഹദ് ഫാസിലിനെ തെലുങ്ക് നായകനാക്കി അവതരിപ്പിച്ച് രൗജമൗലി; ഫഹദും സാറ പലേക്കറും ചേര്‍ന്ന് കോടികള്‍ വാരുമോ?

പാലാ എംഎല്‍എ മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.