ശ്രീനഗര്‍: ജമ്മു കശ്മീരിലെ കഠ്വയില് നൂറ് കോടിയുടെ ഹെറോയിനുമായി നാല് പേര് പിടിയില്‍. നാര്‍കോട്ടിക്സ് കണ്ട്രോള് ബ്യൂറോയാണ് 22.145 കിലോ ഹെറോയിനുമായി നാല് പേരെ പിടികൂടിയത്. പഞ്ചാബ് മേഖലയില്‍നിന്നുമാണ് ഇവരെ പിടികൂടിയത്.
മൂന്ന് പേരാണ് ഹെറോയിനുമായി എത്തിയതെന്നും ഒരാള്‍ ഇത് വാങ്ങാനാണ് എത്തിയതെന്നും അധികൃതര്‍ അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും എന്‍സിബി വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
















