കേരളത്തിലെ തൊഴിലാളിവർഗ്ഗ പ്രസ്ഥാനത്തിന്റെ ചരിത്രത്തോടൊപ്പം വളർന്ന മുതിർന്ന സി.പി.ഐ.എം നേതാവും മുൻ മന്ത്രിയുമായിരുന്ന സഖാവ് പി.കെ. ഗുരുദാസന്റെ സമരതീക്ഷ്ണമായ ജീവിതത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ഡോക്യുമെൻ്ററിയാണ് ‘സമരസഖാവ് പി.കെ. ഗുരുദാസൻ’. പ്രമുഖ മാധ്യമപ്രവർത്തകനും സംവിധായകനുമായ ബിജു നെട്ടറയാണ് ഈ ഡോക്യുമെൻ്ററി സംവിധാനം ചെയ്യുന്നത്.
കയർ തൊഴിലാളി പ്രസ്ഥാനത്തിലൂടെ വളർന്ന് കേരള രാഷ്‌ട്രീയത്തിലെ ലളിതജീവിതത്തിന്റെയും പൊരുതുന്ന മനസ്സോടെയുള്ള സംഘാടനത്തിന്റെയും പ്രതീകമായി മാറിയ നേതാവാണ് പി.കെ. ഗുരുദാസൻ. അടിയന്തിരാവസ്ഥക്കാലത്തെ ക്രൂരമായ പീഡനങ്ങൾ, ദീർഘകാലത്തെ ഒളിവിൽ പാർക്കൽ, അവിഭക്ത കമ്മ്യൂണിസ്റ്റ് പാർട്ടിയിലെയും തുടർന്ന് സി.പി.ഐ.എമ്മിലെയും നിർണ്ണായകമായ സംഘടനാ ചുമതലകൾ, തൊഴിൽ-എക്സൈസ് വകുപ്പ് മന്ത്രി എന്ന നിലയിലുള്ള മികച്ച ഭരണമികവ് എന്നിവയെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നതാണ് ഈ ഡോക്യുമെന്ററി.
കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ മാറ്റങ്ങളെ അടയാളപ്പെടുത്തുന്ന അപൂർവ്വ ചിത്രങ്ങളും അന്നത്തെ രാഷ്‌ട്രീയ സംഭവവികാസങ്ങൾക്ക് സാക്ഷ്യം വഹിച്ച മുതിർന്ന നേതാക്കളുടെയും സഹപ്രവർത്തകരുടെയും ഓർമ്മക്കുറിപ്പുകളും ഡോക്യുമെന്ററിക്ക് കരുത്തേകുന്നു. തലമുറകൾക്ക് പകർന്നുനൽകേണ്ട കമ്മ്യൂണിസ്റ്റ് മൂല്യങ്ങളുടെയും വിട്ടുവീഴ്ചയില്ലാത്ത പോരാട്ടങ്ങളുടെയും നേർക്കാഴ്ചയായിരിക്കും ഈ ചിത്രമെന്ന് സംവിധായകൻ ബിജു നെട്ടറ വ്യക്തമാക്കി.
ഡോക്യുമെന്ററിയുടെ നിർമ്മാണം പൂർത്തിയായി വരികയാണെന്നും ഉടൻ തന്നെ ജനങ്ങൾക്ക് മുന്നിലെത്തിക്കുമെന്നും അണിയറപ്രവർത്തകർ അറിയിച്ചു.
ബാനർ -നെട്ടറ മീഡിയ പ്രൊഡക്ഷൻസ്,സ്ക്രിപ്റ്റ്, സംവിധാനം – ബിജു നെട്ടറ,
നിർമ്മാണം- പി. എ. സമദ് കരുനാഗപ്പള്ളി, സുധീർ മംഗലത്ത്, വിൽസൺ പെരേര, എഡിറ്റിംഗ് – അഭിലാഷ് ബാലചന്ദ്രൻ, പ്രോജക്ട് ചീഫ് കോ-ഓർഡിനേറ്റർ – കെ സേതുമാധവൻ, കോ-പ്രൊഡ്യൂസർ- ടി വി ബാലൻ,
ഛായാഗ്രഹണം- രാരിഷ്, ഗൗരി ബിജു, നരേഷൻ – പ്രൊഫ. അലിയാർ, അസ്സോ: ഡയറക്ടർ – പതി കെ നായർ, സൗണ്ട് മിക്സിംഗ് & ഡിസൈൻ – ദിനേശ് പവിത്രേശ്വരം,
സിങ്ക് സൗണ്ട്- മോഹൻകുമാർ (ചിത്രാഞ്ജലി), കമൻ്ററി റൈറ്റർ_നന്ദകുമാർ കടപ്പാൾ, പ്രൊഡക്ഷൻ മാനേജർ – ജയചന്ദ്രൻ നെടുങ്ങോലം, ടെക്നിക്കൽ സപ്പോർട്ട് – അയ്‌മൻ ഡിജിറ്റൽ സ്‌റ്റുഡിയോ, തിരുവനന്തപുരം, ലൊക്കേഷൻ മാനേജേഴ്സ് – ജെ വി കുറുപ്പ്, ഗോപൻ വി എസ്, ബ്രോഷർ – ശ്രീരഞ്ജ് ഗ്രാഫിക്‌സ്, സ്‌കെച്ചസ് – സിഗ്‌നി ദേവരാജ്, മുരളിദാസൻ, സ്‌റ്റിൽസ് – ജിജോ എസ് പരവൂർ, ജോഷ് തംബുരു, സന്തോഷ് തട്ടാമല, പി ആർ ഓ – അജയ് തുണ്ടത്തിൽ.
















