Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കര്‍ക്കടകവാവിന്റെ പ്രാധാന്യവും വാവുബലിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2018, 01:00 am IST
inSamskriti

കര്‍ക്കടകമാസത്തിലെ അമാവാസി ദിവസം ദേവന്മാരുടേയും പിതൃക്കളുടേയും മദ്ധ്യാഹ്നവേളയാണ്. പിത്യക്കളും ദേവന്മാരും ഉണര്‍ന്ന് ഭക്ഷണം സ്വീകരിക്കുന്നതിന് സന്തോഷത്തോടെ സജ്ജരായിട്ടിരിക്കുന്ന ഒരേയൊരു വാര്‍ഷിക ദിനമാണ് കര്‍ക്കടക മാസത്തിലെ അമാവാസി. അതുകൊണ്ട് അന്ന് പിതൃക്കള്‍ക്കായി ചെയ്യുന്ന വാവുബലി അവര്‍ സന്തോഷത്തോടെ സ്വീകരിച്ച് നമ്മെ അനുഗ്രഹിക്കുമെന്നാണ് മഹത്തുക്കള്‍ പറയുന്നത്. 

ജന്മം നല്‍കിയ മാതാപിതാക്കള്‍ക്കും അവരുടെ അച്ഛനമ്മമാര്‍ക്കുമെല്ലാം കൊല്ലത്തിലൊരിക്കല്‍ ശ്രാദ്ധം ഊട്ടേണ്ടത്  പുത്രന്റെ കടമയാണ്. മരിച്ചുപോയ അച്ഛനോ, അമ്മയ്‌ക്കോ വേണ്ടി എല്ലാ കൊല്ലവും മരിച്ച നാളില്‍ ഊട്ടുന്ന ശ്രാദ്ധത്തിനെയാണ് എകോദിഷ്ട ശ്രാദ്ധം എന്നു പറയുന്നത്. എകോദിഷ്ട ശ്രാദ്ധം അനുഷ്ടിക്കുവാന്‍ പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെങ്കില്‍ കര്‍ക്കടകത്തിലെ കറുത്ത വാവുബലി ഇടുന്നത് ഉത്തമമാണ്. പൂര്‍വികന്മാരുടെയും പരദേവതമാരുടേയും അനുഗ്രഹാശിസ്സുകള്‍ ഉണ്ടെങ്കില്‍ മാത്രമേ നമുക്കും വരുംതലമുറകള്‍ക്കും നിലനില്‍പ്പും ശാന്തിയും സമാധാനവും ഉണ്ടാവുകയുള്ളു. 

ഇന്ന് പല സമുദായക്കാരും അവരുടെ കുടുംബങ്ങളില്‍ പിതൃകര്‍മത്തിനുള്ള ശുദ്ധിയോ സൗകര്യമോ ഇല്ലാത്തതുകൊണ്ട് അവരുടെ ക്ഷേത്രങ്ങളില്‍ വാവുബലി ഇടുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ചെയ്തുവരുന്നു. അതുകൊണ്ട് അവര്‍ക്ക് ശാന്തിയും സമാധാനവും ഐക്യവും വംശവര്‍ദ്ധനയും ഉണ്ട്. 

പിതൃകര്‍മപരമായി ഫലഭൂയിഷ്ഠമായ ഒരു അടിത്തറയ്‌ക്കുമേല്‍ കര്‍ക്കടകത്തിലെ അമാവാസിയില്‍ പിതൃബലിയെന്ന ആചാരം ആസുത്രണം ചെയ്തവരുടെ ജ്യോതിശാസ്ത്രപരമായ ഉദ്ബുദ്ധത പ്രശംസനീയമാണ്. പല പല പുണ്യതീര്‍ത്ഥസ്ഥാനങ്ങളില്‍ ആയിരമായിരം ജനങ്ങള്‍ അവരുടെ പിതൃപിതാമഹ, പ്രപിതാമഹന്മാര്‍ക്കും മാതൃമാതാമഹാദികള്‍ക്കും ഭക്തിശ്രദ്ധാ പുരഃസരം  അര്‍പ്പിക്കുന്ന പിതൃബലികര്‍മം വഴി പിതൃമഹാസമൂഹത്തെയാകെ സന്തുഷ്ടമാക്കാനും അവരില്‍നിന്ന് എത്തിച്ചേരുന്ന അനുഗ്രഹാശിസുകളാല്‍ ആഗോളമനുഷ്യസമൂഹത്തിന് നന്മ വിതറാനും ഉതകുന്ന അമൂല്യമായ ഒരു അവസരമാണ് കര്‍ക്കടക അമാവാസി നമുക്ക് നല്‍കുന്നത്.

അമാവാസി പിതൃക്കള്‍ക്കും ദേവന്മാര്‍ക്കും മധ്യാഹ്നവേള

ചാന്ദ്രമാസത്തിലെ 28 ദിവസങ്ങളില്‍ നമ്മുടെ വെളുത്തപക്ഷം പിതൃക്കള്‍ക്ക് രാത്രിയും കറുത്തപക്ഷം പകലുമാണ്. മനുഷ്യരുടെ മരണാനന്തരഗതി ചന്ദ്രലോകത്തിലേക്കാണെന്നാണ് ഉപനിഷത്തുകള്‍ വ്യക്തമാക്കുന്നത്. ചന്ദ്രന്റെ ഭൂമിക്കഭിമുഖമല്ലാത്ത മറുഭാഗത്താണ് പിതൃക്കളുടെ വാസം. അമാവാസി ദിവസം ചന്ദ്രന്‍ ഭൂമിക്കും സൂര്യനുമിടയിലായിരിക്കുമല്ലോ. ഭൂമിക്കഭിമുഖമല്ലാത്ത ഭാഗത്ത് സൂര്യരശ്മി കിട്ടും. ഭൂമിക്കഭിമുഖമായ ഭാഗത്ത് ഇരുട്ടായിരിക്കും. അതായത് ചന്ദ്രലോകത്ത് അമാവാസി നാളില്‍ സൂര്യരശ്മിയേറ്റ് പിതൃക്കള്‍ നിര്‍വൃതരാകുന്നു. ഇങ്ങനെയാണ് കൂര്‍മപുരാണത്തില്‍ പറയുന്നത്. പിതൃക്കളുടെ മദ്ധ്യാഹ്നം നമ്മുടെ അമാവാസിയിലായതിനാല്‍ പിതൃക്കള്‍ക്ക് നല്‍കുന്ന ബലിയും പൂജകളുമെല്ലാം അമാവാസികളിലാവുന്നത് നല്ലതാണെന്നും പറയുന്നു.

പിതൃയജ്ഞത്തെ ദേവസാന്നിധ്യം കൊണ്ട് സമ്പുഷ്ടമാക്കുന്ന ഏകദിനമാണ് കര്‍ക്കടക അമാവാസി. ചാന്ദ്രമാസങ്ങളില്‍ ചിങ്ങം മുതല്‍ വരുന്ന 13-ാമത്തെ അമാവാസിയാണ് കര്‍ക്കടകവാവ്. ഭൂമിയുടെ ഉത്തരധ്രുവ പ്രദേശത്താണ് മേരുപര്‍വ്വതമെന്നും ദേവന്മാര്‍ മേരുവാസികളാണെന്നും പുരാണപ്രസിദ്ധമാണല്ലോ. കര്‍ക്കടക അമാവാസിയെ ജ്യോതി ശ്ശാസ്ത്രപരമായി നോക്കിക്കാണേണ്ടിയിരിക്കുന്നു. സൂര്യന്റെ ദക്ഷിണായനവേളയില്‍ തുലാവിഷു ദിവസം ഭൂമദ്ധ്യരേഖയ്‌ക്ക് നേരെയാണ് ഉദയം. അതിനുതാഴെയാവും തുടര്‍ന്നുള്ള ദക്ഷിണായനദിനങ്ങളില്‍ സൂര്യോദയം. അപ്പോള്‍ ഉത്തരധ്രുവത്തില്‍ വര്‍ത്തിക്കുന്നവര്‍ക്ക് സൂര്യദര്‍ശനം സാധ്യമല്ലാതെ വരുന്നു. അഥവാ തുലാവിഷു മുതല്‍ മേഷ (മേട) വിഷുവരെ ഉത്തരധ്രുവത്തില്‍ രാത്രിയാണ്.

മേടവിഷുദിനത്തില്‍ ദേവന്മാര്‍ സൂര്യനെ കിഴക്കന്‍ ചക്രവാളത്തില്‍ ഉദയം കൊണ്ടതായി കാണുന്നു. മേടവിഷുമുതല്‍ തുലാവിഷുവരെ ഉത്തരധ്രുവത്തില്‍ പകലും അനുഭവപ്പെടുന്നു. അക്കാലത്ത് മേടവിഷു കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞാലാണ് അവിടെ മദ്ധ്യാഹ്നസമയം. മേടസംക്രമശേഷം മൂന്ന് മാസം കഴിയുക എന്നുവെച്ചാല്‍ മേടം, ഇടവം, മിഥുനം എന്നീ മാസങ്ങള്‍ കഴിഞ്ഞാല്‍ കര്‍ക്കടകമാസം ആയി. അതായത് കര്‍ക്കടക മാസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയാകുന്നു. കര്‍ക്കടക അമാവാസി ദിവസം ദേവന്മാരുടെ മദ്ധ്യാഹ്നവേളയോടൊപ്പം പിതൃക്കളുടെ  മദ്ധ്യാഹ്നവേളയും ഒത്തുചേരുന്നു. പിതൃക്കളും ദേവന്മാരും ഉണര്‍ന്നിരിക്കുന്നതും ഭക്ഷണം സ്വീകരിക്കുന്നതിന് സജ്ജരായിരിക്കുന്നതുമായ ഒരേയൊരു വാര്‍ഷികദിനമാണ് കര്‍ക്കടകമാസ അമാവാസി. അതുകൊണ്ടാണ് അന്ന് പിതൃബലി നടത്തുന്നത്. ദേവസാന്നിദ്ധ്യത്തോടെ പിതൃബലിനടത്തുന്നതിന് ഇത്രയും ഉത്തമമായ മറ്റൊരുദിവസം വേറെയില്ല.

ഫോണ്‍ : 8547286111

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

Kerala

ഭീകരത ഹിന്ദു പറഞ്ഞാൽ ജയിൽ ; ഭീകരത മുസ്ലീം പറഞ്ഞാൽ നടപടി മരവിപ്പിക്കൽ ; ആരിഫ് ഹുസൈൻ തെരുവത്ത്

India

പ്രധാനമന്ത്രി മോദി നാളെ ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവിടങ്ങൾ സന്ദർശിക്കും : വഡോദരയിൽ ജനറൽ-ഇസഡുമായി നേരിട്ട് സംവദിക്കും

Entertainment

അന്‍സിബയ്‌ക്ക് എതിരായി കുറ്റകൃത്യമുണ്ടോ? ഉത്തരവിടാതെ കേസ് മജിസ്‌ട്രേറ്റിന് തിരിച്ചയച്ച് ഹൈക്കോടതി

World

മിയാമി വിമാനത്താവളത്തിൽ ചരക്ക് വിമാനം തകർന്നുവീണ് തീപിടിച്ചു : അഞ്ച് പേർ മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കട്ടിംഗ് സൗത്തുകാരെ….കരീനകപൂര്‍ പറഞ്ഞത് കേട്ടോ, നോര്‍ത്ത്, സൗത്ത് എന്നൊന്നുമില്ല…സിനിമയില്‍

സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കൂറ് പുലര്‍ത്തേണ്ടത് എക്‌സിക്യൂട്ടീവിനോടല്ലെന്ന് അലഹബാദ് ഹൈക്കോടതി

പങ്കജ് ത്രിപാഠി (വലത്ത്)

പുതിയ ട്രെന്‍റ്…ആമസോണ്‍ ടെലിവിഷന്‍ പരമ്പര സിനിമയായി മാറുന്നൂ….മൂന്ന് ദിവസത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി പങ്കജ് ത്രിപാഠി നായകനായ ‘മിര്‍സാപൂര്‍’

സിബിഎസ്ഇ ക്രമക്കേട് ആരോപണം: എന്‍ എസ് യുവിന്‌റെ ‘പൊതുതാല്‍പ്പര്യം’ ഹൈക്കോടതിയില്‍ വിലപ്പോയില്ല

സ്വതന്ത്ര ഭരദ്വാജിനെ കോടതി റിമാന്‍ഡു ചെയ്തു, ഹേബിയസ് കോര്‍പ്പസ് ഹര്‍ജി തള്ളി

ലഹരിക്കേസ് വിചാരണകള്‍ വേഗത്തിലാക്കാന്‍ ഉറച്ച് സുപ്രീം കോടതി, 449 പ്രത്യേക കോടതികള്‍ സ്ഥാപിക്കണം

കാന്തപുരത്തിന്റെ കാര്യം ചോദിച്ചപ്പോൾ നാണവും ചിരിയും ; ഇതെന്താ കാന്തപുരത്തിന്റെ കുടുംബത്തീന്ന് കെ.സിയെ കല്ല്യാണം ആലോചിക്കാന്‍ ചെന്നതാണോ

ഭാര്യയുടെ സമ്മതമില്ലാതെയുള്ള ലൈംഗിക ബന്ധം: 9 ന് കേന്ദ്ര സര്‍ക്കാരിന്റെ വാദം കേള്‍ക്കും

നാലു സംസ്ഥാനങ്ങളിൽ ആറിടത്ത് ഒക്‌ടോബർ 6 ന് തെരഞ്ഞെടുപ്പ്, അസമിൽ ലോക്‌സഭയിലേക്ക്

ദേവിക്ക് പുഷ്പാർച്ചന നടത്തുമ്പോൾ മദ്യം വിളമ്പില്ല : മഹാഷ്ടമി ദിനത്തിൽ മദ്യവിൽപ്പന നിരോധിക്കുമെന്ന് സുവേന്ദു അധികാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.