Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

വിയോജിപ്പുകളെ അക്രമത്തിലൂടെ നേരിടരുത്: രാഷ്‌ട്രപതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2018, 03:00 am IST
inKerala

തിരുവനന്തപുരം: പരസ്പര ബഹുമാനത്തിനും സഹവര്‍ത്തിത്വത്തിനും പേരുകേട്ട കേരളത്തില്‍ വിമര്‍ശനങ്ങളെയും വിയോജിപ്പുകളെയും അക്രമത്തിലൂടെ നേരിടുന്നത് ശരിയല്ലെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ല. സംസ്ഥാനത്ത് അടിക്കടി ഉണ്ടാകുന്ന രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ കേരളത്തെ പിന്നിലേക്ക് നയിക്കുന്നു. അക്രമങ്ങള്‍ ഇല്ലാതാക്കുന്നതിനായി രാഷ്‌ട്രീയക്കൂട്ടായ്‌മകളും ബോധമുള്ള പൗരന്മാരും പരമാവധി ശ്രമിക്കേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ എല്ലാ വിഭാഗം ആളുകളും ഇക്കാര്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ജനാധിപത്യത്തിന്റെ ഉത്സവം’ ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.

കേരളത്തിലെ മാനവവിഭവശേഷി ലോകത്തിനു തന്നെ മാതൃകയാണ്. അധ്വാന ശീലമുള്ളവരാണ് കേരളീയര്‍. അധ്യാപകരായും ആരോഗ്യസേവന ദാതാക്കളായും, സാങ്കേതിക വിദഗ്ധരായും, ക്ഷീണമറിയാതെ ജോലി ചെയ്യുന്ന നിര്‍മാണത്തൊഴിലാളികളായും അവര്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും സേവനം അനുഷ്ഠിക്കുന്നു. എന്നാല്‍ കേരളത്തിലെ യുവാക്കള്‍ക്കു സ്വന്തം നാട്ടില്‍ത്തന്നെ നല്ല അവസരങ്ങള്‍ ലഭ്യമാക്കുക എന്നതായിരിക്കണം ‘കേരളമാതൃകയുടെ’ അടുത്ത ഘട്ടം. 

സമൂഹത്തില്‍ അവഗണിക്കപ്പെട്ട പട്ടികജാതി, വര്‍ഗ സമുദായങ്ങളെ ശാക്തീകരിക്കാനും സ്ത്രീകളുടേയും കുട്ടികളുടേയും പ്രശ്‌നങ്ങള്‍ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കാനും സംഘടിപ്പിക്കുന്ന ദേശീയ സെമിനാറുകള്‍ ഏറെ ശ്രദ്ധേയമാണ്. അയ്യങ്കാളി, ആദി ശങ്കരാചാര്യന്‍, ശ്രീനാരായണഗുരു തുടങ്ങിയവര്‍ കേരളത്തിന്റെ സാമൂഹ്യനവോത്ഥാനത്തിന് നിസ്തുല സംഭാവനകള്‍ നല്‍കി. സംസ്ഥാനം ഭരിച്ച നിരവധി മുഖ്യമന്ത്രിമാരുടെയും ഉന്നത രാഷ്‌ട്രീയ നേതൃത്വത്തിന്റെയും പ്രവര്‍ത്തനമികവിന്റെ ഉദാഹരണംകൂടിയാണ് വജ്രജൂബിലി ആഘോഷമെന്നും രാഷ്‌ട്രപതി പറഞ്ഞു.

ജനങ്ങളുടെ ആഗ്രഹങ്ങള്‍ നിറവേറ്റുന്ന തരത്തിലുള്ള ഭരണം നടത്താന്‍ നിയമസഭാ സാമാജികര്‍ക്കു കഴിയണമെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം പറഞ്ഞു. മതേതരത്വമില്ലെങ്കില്‍ ജനാധിപത്യമില്ലെന്നും ജനാധിപത്യമില്ലെങ്കില്‍ സ്വാതന്ത്ര്യമില്ലെന്നും ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, മന്ത്രി എ.കെ. ബാലന്‍, പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി എന്നിവരും സംസാരിച്ചു.

സ്വന്തം ലേഖകൻ

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവളത്ത് സ്പാ കേന്ദ്രത്തിൽ 16 കാരിയെ ലൈംഗിക ചൂഷണത്തിനായി വിറ്റ് ബന്ധുക്കൾ, മാതാപിതാക്കളില്ലാത്ത കുട്ടിക്ക് 2 മാസമായി ക്രൂര പീഡനം

Kerala

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കോവളത്തെ സ്പായില്‍ വിറ്റു, പെണ്‍കുട്ടി ലൈംഗിക ചൂഷണത്തിന് വിധേയയായി, സ്പാ ജീവനക്കാര്‍ അറസ്റ്റില്‍

Kerala

ബേക്കറി വഴി ഹോര്‍ട്ടിവൈന്‍ വില്പന:തീരുമാനം റദ്ദാക്കാന്‍ സര്‍ക്കാര്‍,പിണറായിയുടെ നയത്തിനുസൃതമായി എക്‌സൈസ് പ്രവര്‍ത്തിച്ചതില്‍ മന്ത്രിക്ക്‌അതൃപ്തി

Samskriti

നവദുർഗ്ഗ എട്ടാം ദിവസം: നൈർമ്മല്യത്തിന്റെ മഹാഗൗരി

World

തീവ്ര ഇസ്ലാമിസ്റ്റുകളുടെ കലാപം പടരുമ്പോൾ ഫ്രാൻസ് ആശങ്കയിലാണ് : പാരീസിൽ 855 പേരെ കസ്റ്റഡിയിലെടുത്തു : കർശന നടപടിയെന്ന് മാക്രോൺ 

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബലൂചിസ്ഥാനിൽ ബസ് തടഞ്ഞുനിർത്തി 20 പോലീസ് ട്രെയിനി ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടുപോയി :  ഭയന്ന് വിറച്ച് പാക് സൈന്യം

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

കാൻസർ രോഗികൾക്ക് വലിയ ആശ്വാസം : 137 മരുന്നുകളുടെ വില 70% വരെ കുറയും

മലപ്പുറത്ത് ലോഡ്ജിൽനിന്നും എംഡിഎംഎ പിടികൂടി ; ലഹരിമരുന്നുമായി മുഹമ്മദ് നബീലിനൊപ്പം പിടിയിലായത് 22 കാരി ആരതി

പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെ സന്ദർശിക്കും : ഷാങ്ഹായ് സഹകരണ സംഘടനയുടെ യോഗത്തിൽ പങ്കെടുക്കും

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.