Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

കുട്ടിസഖാക്കളുടെ സമരവീര്യം ചോര്‍ന്നോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2018, 03:02 am IST
inEditorial

കേരളത്തെ നടുക്കിയ സംഭവമാണ് എറണാകുളം മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊല. അഭിമന്യുവിന്റെ നെഞ്ചില്‍ കത്തിയിറക്കി കൊന്നിട്ട് മാസം ഒന്ന് പിന്നിട്ടു. എസ്എഫ്‌ഐ നേതാവായിരുന്ന പാവപ്പെട്ട കുടുംബാംഗത്തെ കൊന്നിട്ടും സിപിഎം നയിക്കുന്ന ഭരണത്തിന് പ്രധാന പ്രതികളെ മുഴുവന്‍ പിടിക്കാന്‍ കഴിഞ്ഞില്ല എന്നത് ഞെട്ടിപ്പിക്കുന്ന സംഗതിയാണ്. മുഖ്യപ്രതികളെ പിടികൂടാന്‍ പോലീസ് തയ്യാറാകാത്തത് രാഷ്‌ട്രീയ താല്‍പ്പര്യപ്രകാരമാണെന്ന് പരക്കെ കരുതുകയാണ്.

കൊലയാളികള്‍ കാമ്പസ് ഫ്രണ്ടുകാരാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൊലയാളികള്‍ക്ക് ഒത്താശചെയ്തവര്‍ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലുള്ളത്. കൊന്നതാരാണെന്ന് കാമ്പസ് ഫ്രണ്ടിനെ പോറ്റുന്ന പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ നേതൃത്വത്തിന് നന്നായി അറിയാം. അന്വേഷണം അവരിലേക്ക് എത്തിക്കാന്‍ സര്‍ക്കാരിന് താല്‍പ്പര്യമില്ല എന്നുവേണം കരുതാന്‍. എസ്ഡിപിഐ നേതാക്കളെ കസ്റ്റഡിയിലെടുത്തെങ്കിലും മണിക്കൂറുകള്‍ക്കകം അവരെ മോചിപ്പിക്കേണ്ടിവന്നത് രാഷ്‌ട്രീയ നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണ്

ജൂലൈ ഒന്നിന് രാത്രിയിലാണ് അഭിമന്യുവിനെ കാമ്പസ്ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 15 പേരാണ് പിടിയിലായത്. അറസ്റ്റിലായവരെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളായവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്. എന്നാല്‍ അഭിമന്യുവിന്റെ കൊലയാളിയെക്കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കേസില്‍ പ്രധാന തെളിവായ കത്തി കണ്ടെത്താനാവാത്തതും പോലീസിന്റെ വീഴ്ചയാണെന്ന് സിപിഎം പ്രവര്‍ത്തകര്‍പോലും കരുതുന്നു. മെട്രോ നഗരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ  അരുംകൊല നടന്നിട്ടും കൊലയാളിയെ പിടിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്. കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാത്തതും സംശയത്തിന് ഇട നല്‍കുന്നു. വരാപ്പുഴയില്‍ ശ്രീജിത്തിന്റെ  കസ്റ്റഡി കൊലപാതക കേസിലും നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അഭിമന്യു വധത്തില്‍ കണ്‍ട്രോള്‍ റൂം എസിപി സി.ടി. സുരേഷ് കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ദൈനംദിന കേസുകള്‍ കൈകാര്യം ചെയ്യുന്നതിനിടയിലാണ് പോലീസ് അഭിമന്യു കൊലപാതക കേസിന്റെയും അന്വേഷണം നടത്തുന്നത്. 

ഗൂഢാലോചനയില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തിന് പങ്കുണ്ടെന്ന് പോലീസ് തന്നെ പറയുന്നു. എന്നാല്‍ ആ വഴിക്ക് അന്വേഷണം നടക്കുന്നില്ല. കേസിന്റെ തുടക്കത്തില്‍ പോലീസ് കാണിച്ച ശുഷ്‌കാന്തി പിന്നീടുള്ള അന്വേഷണത്തില്‍ ഉണ്ടായില്ല. ഇത് സിപിഎം-പോപ്പുലര്‍ ഫ്രണ്ട് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് സംശയം. വരാന്‍പോകുന്ന തെരഞ്ഞെടുപ്പില്‍ എല്ലാത്തരം ജാതി- ഉപജാതി വര്‍ഗീയപാര്‍ട്ടികളുമായി സൗഹൃദം സൃഷ്ടിക്കാനാണ് സിപിഎം ആഗ്രഹിക്കുന്നത്. ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതിനിടയില്‍ നടന്ന കൊലപാതകം സംബന്ധിച്ച് സര്‍ക്കാര്‍ തീവ്രനിലപാട് സ്വീകരിച്ചാല്‍ തന്ത്രങ്ങള്‍ പാളുമെന്നാണ് സിപിഎം കണക്കുകൂട്ടല്‍. 

ഒരു വിദ്യാര്‍ത്ഥിക്ക് മര്‍ദ്ദനമേറ്റാല്‍പ്പോലും വിദ്യാഭ്യാസ ബന്ദും സമരപരമ്പരകളും സൃഷ്ടിക്കുന്നവരാണ് എസ്എഫ്‌ഐ ഡിവൈഎഫ്‌ഐയുമെല്ലാം. അഭിമന്യുവിന്റെ കാര്യത്തില്‍ ഒന്നും സംഭവിച്ചില്ല. ആകെ ചെയ്തത് ഏതാനും കവലകളില്‍ ‘വര്‍ഗീയത തുലയട്ടെ’ എന്നെഴുതിയ ബോര്‍ഡ് വച്ചത് മാത്രം അഭിമന്യുവിനെ കൊന്നത് വര്‍ഗീയത മാത്രമല്ല, തീവ്ര ഭീകരപ്രവര്‍ത്തനമാണ്. അഫ്ഗാനിസ്ഥാനിലെ താലിബാന്റെ ഇന്ത്യന്‍ അവതാരമാണിത്. അവരുമായി  സന്ധിചെയ്യുന്നത് രഹസ്യബാന്ധവത്തില്‍ ഏര്‍പ്പെടുന്നതും ആത്മഹത്യാപരമാണ്. ആ പാതയിലേക്കാണ് സിപിഎം നീങ്ങുന്നത്. 

അഭിമന്യു വിഷയത്തില്‍ മുട്ടുമടക്കുന്ന സിപിഎം ഭാവിയില്‍ വലിയ വിലനല്‍കേണ്ടിവരും. അഭിമന്യുവിന്റെ നെഞ്ച് പിളര്‍ന്നവരെ പിടികൂടുകതന്നെ വേണം. ആ കത്തി കണ്ടെത്തണം. അതിനുവേണ്ടി മുഴുവന്‍ മനുഷ്യസ്‌നേഹികളുടെയും ശബ്ദമുയരണം. സമരവീര്യം അവകാശപ്പെടുന്ന കുട്ടിസഖാക്കളുടെ ശബ്ദവും അധികാരികളുടെ കാതുകളില്‍ പ്രകമ്പനം കൊള്ളിക്കുകതന്നെവേണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.