Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ആനുകാലിക മാധ്യമ ലോകത്തെ വായനാശകലങ്ങള്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2018, 03:11 am IST
inVicharam

യാഥാസ്ഥിതിക ചട്ടക്കൂടില്‍ ഒതുങ്ങിക്കഴിഞ്ഞ സൗദി വനിതകള്‍ പഴഞ്ചന്‍ ആചാര നിഷ്ഠയുടെ ചങ്ങല പൊട്ടിച്ച് മുന്നോട്ട് കുതിക്കുകയാണിന്ന്. അവര്‍ക്കിനി മുസ്ലിം വസ്ത്രമായ പര്‍ദ്ദ നിര്‍ബന്ധമില്ല. 

പൊതു ഇടങ്ങളില്‍ കര്‍ശനമായ വിലക്കുകളില്ല. പുറത്തിറങ്ങി അഭിരുചിക്കനുസരിച്ചുള്ള ജോലി ചെയ്യാം. സ്ത്രീകള്‍ക്കിനി മുതല്‍ ടാക്‌സി ഡ്രൈവര്‍മാരായും സംഗീത പ്രിയര്‍ക്ക് സംഗീതക്കച്ചേരികള്‍ നടത്താനുമെല്ലാം സാധിക്കും. 

തൊഴില്‍ മേഖലകളില്‍ ശക്തമായ എതിര്‍പ്പുകള്‍ പലയിടങ്ങളില്‍ നിന്നും സ്ത്രീകള്‍ നേരിടുന്നുണ്ട്. ഇവയില്‍ നിന്നൊരു മുക്തിയാണ് സൗദിയിലെ സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

(പര്‍ദ്ദക്കുള്ളിലെ വെളിച്ചം-ആറ്റക്കോയ പള്ളിക്കണ്ടി- കന്യക മാസിക)

നിയമവും നീതിയും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസങ്ങളുണ്ട്. അഥവാ നിയമം നീതിയല്ല. രണ്ടും രണ്ടാണ്. നിയമം നടപ്പിലാക്കുമ്പോഴാണ് ഒരു പൗരന് നീതി ലഭിക്കുന്നത്. അതില്‍ ഒരു ന്യായാധിപനു വിവേചനാധികാരമുണ്ട്. 

ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നിയമം നീതിപൂര്‍വം വ്യാഖ്യാനിക്കാന്‍ കഴിയുമ്പോഴാണ് ഒരു പൗരന് അര്‍ഹിക്കുന്ന നീതി ലഭിക്കുന്നത്. ഈ വ്യാഖ്യാനം ഔചിത്യപൂര്‍വം നിര്‍വഹിക്കാന്‍ ന്യായാധിപനു കഴിയണമെങ്കില്‍ വെറും യാന്ത്രികമനസ്സോ കടലാസിലെ നിയമപരിജ്ഞാനമോ പോരാ. നിയമം അതേപടി നടപ്പിലാക്കാന്‍ ഒരു മികച്ച ന്യായാധിപന്റെ ആവശ്യമില്ല. 

പുസ്തകത്തിലെഴുതി വച്ചത് അതേപടി നടപ്പിലാക്കാന്‍ മറ്റു പരിജ്ഞാനമൊന്നും വേണ്ട. പക്ഷേ, അപ്പോള്‍ പൗരന് അര്‍ഹിക്കുന്ന നീതി ലഭിച്ചു എന്നുപറയാന്‍ കഴിയില്ല. നമ്മുടെ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരനും പാവപ്പെട്ടവനും നീതി ലഭ്യമാകുമ്പോള്‍ മാത്രമേ നമ്മുടെ നീതിന്യായ സംവിധാനം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുന്നുള്ളു. 

ഇവിടെയാണ് യുക്തിപൂര്‍വം വിവേചന ശേഷി ഉപയോഗിച്ച് നിയമം വ്യാഖ്യാനിക്കുന്ന ന്യായാധിപന്റെ പ്രസക്തി.

(പാവപ്പെട്ടവന് നീതി ലഭ്യമാകുമ്പോഴേ നീതിന്യായ സംവിധാനം യഥാര്‍ഥ ലക്ഷ്യം കൈവരിക്കൂ- ജസ്റ്റിസ് ബി. കെമാല്‍പാഷ- കേരള ശബ്ദം വാരിക)

സിനിമയെന്നപോലെ ഫുട്‌ബോളും പുരുഷന്റെ കര്‍തൃപക്ഷത്തു നിലയുറപ്പിച്ചുകൊണ്ടാണ് ആഖ്യാനം നിര്‍വഹിക്കുന്നത്. ഫുട്‌ബോള്‍ കളിയിലെ പുരുഷമേല്‍ക്കോയ്‌മ സ്റ്റേഡിയത്തിനുള്ളിലെ കാണികളായ ആണുങ്ങളുടെ (ആണ്‍) കൂട്ടാരവങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.

 ആണ്‍ വാഴ്ചയുടെ/ ആണ്‍ നോട്ടത്തിന്റെ കളിയായ സിനിമയും ഫുട്‌ബോളും അതിന്റെ ആഖ്യാനഭാഷയില്‍ സ്ത്രീവിരുദ്ധവും നിഷേധാത്മകവുമാണ്. ഫുട്‌ബോള്‍ എന്ന അതിവേഗ കളി സിനിമയെ പ്രലോഭിപ്പിക്കുന്നതില്‍ അതിന്റെ ആണധികാരം കൊണ്ട് ഗൂഢമായി പ്രവര്‍ത്തിക്കുന്നുണ്ട്. 

ജയിക്കുന്നവന്റെ പ്രതിഫലം/ൃലംമൃറ ആണ് സ്ത്രീ. ചാര്‍ളി ചാപ്ലിന്റെ  ‘ഠവല ഇവമാുശീി’  എന്ന സിനിമയില്‍ ബോക്‌സിങ് റിംഗില്‍ വിജയിക്കുന്ന നായകന്റെ ‘ൃലംമൃറ’  നായികയുടെ ചുംബനമാണ്.

(സിനിമയുടെ ഫുട്‌ബോള്‍ രാഷ്‌ട്രീയം- പ്രിയാനായര്‍ – ഗ്രന്ഥാലോകം മാസിക)

പുരോഹിതന്റെ മുമ്പാകെ ദേവാലയത്തില്‍ വെച്ചാണ് പാപം ഏറ്റുപറയേണ്ടത്. പാപം ഏറ്റുപറഞ്ഞ് അനുതപിക്കുന്നത് യഥാര്‍ത്ഥത്തില്‍ ദൈവത്തിന് മുമ്പിലാണ്. പഴയ വേദപുസ്തകമാണ് കുമ്പസാരത്തിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. 

പുരോഹിതന്റെ മുമ്പില്‍ പാപം ഏറ്റുപറഞ്ഞ് കുമ്പസരിക്കണമെന്ന് നിര്‍ബന്ധമുള്ളത് ഇന്ന് കത്തോലിക്കാ സഭയ്‌ക്കും ഓര്‍ത്തഡോക്‌സ് സഭയ്‌ക്കുമാണ്. ചില സഭകള്‍ ഇപ്പോള്‍ കുമ്പസാരം ഗൗരവമായെടുക്കുന്നില്ല. 

യൂറോപ്പിലെ ക്രിസ്ത്യാനികള്‍ പൊതുവേ കുമ്പസാരം എന്ന പ്രായശ്ചിത്ത പദ്ധതിയോട് വിട പറഞ്ഞുകൊണ്ടിരിക്കുകയാണ്. തെറ്റ് ചെയ്താലുണ്ടാകുന്ന കുറ്റബോധം കൊണ്ട് മനസ് ഇടിഞ്ഞുതകരുന്ന അവസ്ഥയെ സമാശ്വസിപ്പിക്കാന്‍ കഴിയുന്ന ഒരു മനഃശാസ്ത്ര കര്‍മമായിട്ടാണ് പ്രൊട്ടസ്റ്റന്റ് മതത്തിന്റെ പുരോഹിതന്മാര്‍ കുമ്പസാരത്തെ കാണുന്നത്. 

തെറ്റുകള്‍ ഏറ്റുപറയുന്ന രഹസ്യകുമ്പസാരത്തെ ഒരു മനഃശാസ്ത്ര പ്രക്രിയയായിട്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ കരുതിയത്. പ്രൊട്ടസ്റ്റന്റ് മതം കുമ്പസാരത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും അത് പൊതുവെ പ്രയോഗിക്കുന്നില്ല.

(മെഴുകുതിരികള്‍ കത്തുന്നു- ഇ.വി. ശ്രീധരന്‍ – കേരള കൗമുദി ആഴ്ചപ്പതിപ്പ്)

പാതിരിമാരുടെ ബലാത്സംഗവും വഴിവിട്ട ജീവിതവും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും കേരളത്തിനു പുത്തരിയല്ല. 

ഇപ്പോഴാണെങ്കില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഏഴു പുരോഹിതന്മാരുടെ വ്യഭിചാരകഥകള്‍ പാട്ടായിരിക്കുന്നു. പത്രങ്ങള്‍ മൂടിവെക്കാന്‍ ശ്രമിച്ചിട്ടും ജനങ്ങള്‍ ‘കുമ്പസാര രഹസ്യം’ തിരിച്ചറിഞ്ഞുകഴിഞ്ഞു.

 മതമെന്നാല്‍ ചൂഷണമാണെന്ന് യുക്തിവാദികള്‍ കാലാകാലമായി ആവര്‍ത്തിക്കുമ്പോഴും സദാചാരവും സന്മാര്‍ഗ്ഗവുമുണ്ടാക്കുന്നത് മതങ്ങളാണെന്ന് കൊട്ടിഘോഷിക്കുന്നവര്‍ക്ക് എന്താണ് പറയാനുള്ളത്. പ്രശ്‌നം അതുമാത്രമല്ല. ക്രിമിനല്‍ കുറ്റം ചെയ്തവര്‍ ളോഹയുടെ മറവില്‍ രക്ഷപ്പെടുന്നുവെന്നതാണ്. 

ബിഷപ്പ് ആലഞ്ചേരിക്കെതിരെ കോടികളുടെ ഭൂമി തട്ടിപ്പു കേസ് ഉണ്ടായിട്ടും, വിശ്വാസികള്‍ തന്നെ അതിനെതിരെ രംഗത്തുവന്നിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്നതാണ്.

(ബലാത്സംഗം ന്യൂനപക്ഷാവകാശമാണോ – മുഖപ്രസംഗം – യുക്തിരേഖ മാസിക)

സംഘടനകളെക്കുറിച്ചു വികാരം കൊള്ളാന്‍ ഞാനില്ല. ‘അമ്മ’യുടെ ആദ്യകാല സെക്രട്ടറിയും സ്ഥാപകാംഗവുമാണ് ഞാന്‍. അമ്മയില്‍ നിന്ന് ഒരു രീതിയിലെ സേവനവും സൗജന്യവും ഈ നിമിഷം വരെ കൈപ്പറ്റിയിട്ടില്ല. കൈനീട്ടം വാങ്ങുന്നുമില്ല.

 നാല്‍പ്പത്തിരണ്ടു ദിവസം കൊച്ചിയിലെ ആശുപത്രിയില്‍ കിടന്നപ്പോള്‍, ജീവിതത്തിലെ ഏറ്റവും കഠിനമായ കാലത്തിലൂടെ കടന്നുപോയ ആ കാലത്ത് ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞുനോക്കിയിട്ടില്ല. ചികിത്സ കഴിഞ്ഞ് ഒരു വര്‍ഷം ഹൈദരബാദില്‍ വിശ്രമിച്ചപ്പോഴും ‘സുഹൃത്തേ, നിങ്ങള്‍ എവിടെയാണെ’ ന്ന് ചോദിക്കാനും ആരേയും കണ്ടിട്ടില്ല. 

പക്ഷേ, ആശുപത്രിക്കട്ടിലിനരികിലിരുന്ന് എന്റെ ആരോഗ്യത്തിനായി മൂന്നു നേരം നിസ്‌കരിച്ച ഒരു ഉമ്മയെ എനിക്കോര്‍മയുണ്ട്. ഹൈദരബാദിലേക്ക് വഴിപാടുകളും പ്രസാദങ്ങളുമൊക്കെ അയച്ചുതന്നവരും മായാതെ മനസ്സിലുണ്ട്. അതുകൊണ്ട് സംഘടനയിലല്ല പ്രേക്ഷകരിലാണ് എന്റെ വിശ്വാസം.

(കുടുംബചിത്രം- ബാലചന്ദ്രമേനോന്‍- വനിത മാസിക)

ഉദിത്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

Entertainment

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)
Kerala

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

Kerala

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

Kerala

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

തെരഞ്ഞെടുപ്പ് സംവിധാനത്തിലൂടെ ജയിച്ച കോണ്‍ഗ്രസ് മുഖ്യമന്ത്രിമാരായ രേവന്ത് റെഡ്ഡി, വിഡി സതീശന്‍ ,ഡി.കെ. ശിവകുമാര്‍ എന്നിവര്‍

“നിങ്ങള്‍ കൃത്രിമം നടന്നുവെനന് ആരോപിക്കുന്ന അതേ സംവിധാനമാണ് നിങ്ങള്‍ക്ക് വിജയം സമ്മാനിച്ചതും”- രാഹുല്‍ ഗാന്ധിയെ പൂട്ടുന്ന കത്ത്

ബുദ്ധിജീവികളും എസ്എഫ്ഐക്കാരും തെരുവിലിറങ്ങണം , പോലീസ് തടഞ്ഞാൽ ആ സ്ഥലം ജന്തർ മന്തറായി മാറണം : പാറ്റകളുടെ ഉത്തരവ് ശിരസാ വഹിച്ച് ഇടത് യുവജന സംഘടനകൾ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്വന്തം വീട്ടില്‍ വച്ച് പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍

മനസാ വാചാ അറിയാത്ത കാര്യത്തിന് എന്നെ പിടിച്ച് അകത്തിട്ടു ; കഴിഞ്ഞ 10 വർഷ കാലം എന്താണ് സത്യമെന്ന് വിളിച്ച് പറയാൻ പറ്റാത്ത രീതിയിലാക്കി

ഡി-ലിറ്റ് ബഹുമതി അനുഗ്രഹം, ഈ ബഹുമതി ശ്രീനിവാസനുകൂടിയുള്ളതെന്ന് സത്യന്‍ അന്തിക്കാട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.