Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

‘നികത്താനാവാത്ത നഷ്ടം’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2018, 03:10 am IST
inVicharam

പറഞ്ഞു പഴകിയ പ്രയോഗങ്ങളും ശൈലികളും വായനക്കാര്‍ക്ക് വിരസത ഉണ്ടാക്കും. ഇംഗ്ലീഷില്‍ ഇനര്‍ക്ക് ക്ലീഷേയ് (ഇഹശരവല) എന്നു പറയും. നമ്മുടെ മാധ്യമങ്ങളിലും പുസ്തകങ്ങളിലും ഇത്തരം പ്രയോഗങ്ങള്‍ സുലഭമാണ്. 

പ്രമുഖരുടെ ചരമവാര്‍ത്തകളില്‍ ‘ക്ലീഷേ’-യുടെ ‘വിലാപയാത്ര’- കാണാനാകും. അനുശോചനക്കാര്‍ക്ക് ‘എക്കാലത്തും’- പ്രിയപ്പെട്ട പ്രയോഗമാണ് ‘നികത്താനാവാത്ത നഷ്ടം.’- 

”അദ്ദേഹത്തിന്റെ വിയോഗം കൊണ്ടുണ്ടായിട്ടുള്ളത് നികത്താനാവാത്ത നഷ്ടമാണ്”.- 

ഇതിനെ ‘കടത്തിവെട്ടാന്‍’- മറ്റൊരു പ്രയോഗത്തിനും കഴിഞ്ഞിട്ടില്ലെന്നാണ് ഈയിടെ ഒരു രസികന്‍ പറഞ്ഞത്.

‘നഷ്ട’-ത്തിന് തൊട്ടുപിന്നാലെ ‘വിടവു’-ണ്ട്. ”അദ്ദേഹത്തിന്റെ വേര്‍പാട് നികത്താനാവാത്ത വിടവാണ് സൃഷ്ടിച്ചിട്ടുള്ളത്”.- ചിലര്‍ക്ക് ‘വിടവി’-നേക്കാള്‍ പ്രിയം ‘വിള്ള’-ലാണ്. 

നഷ്ടത്തിലും, വിടവിലും, വിള്ളലിലും തൃപ്തിയില്ലാത്ത ചില ശൂന്യതാവാദികളുണ്ട്. 

”അദ്ദേഹത്തിന്റെ നിര്യാണം പൊതുസമൂഹത്തില്‍ വലിയ ശൂന്യതയാണ് സൃഷ്ടിച്ചിരിക്കുന്നത്”.- 

സ്ഥിരം അനുശോചനക്കാരില്‍ പലരും ചരമം ഞെട്ടലോടെയേ കേള്‍ക്കൂ. 

”അദ്ദേഹത്തിന്റെ മരണം ഞാന്‍ ഒരു ഞെട്ടലോടെയാണ് കേട്ടത്”.- 

വെറും ഞെട്ടല്‍ പോരെന്നു തോന്നിയ ഒരു അനുശോചനക്കാരന്‍ അതിങ്ങനെ പരിഷ്‌കരിച്ചു. 

”അദ്ദേഹത്തിന്റെ ചരമം ഞാന്‍ ഒരു വന്‍ ഞെട്ടലോടെയാണ് കേട്ടത്”.- മറ്റൊരാള്‍ പരിഷ്‌കരിച്ചതിങ്ങനെ: ”അദ്ദേഹത്തിന്റെ ചരമം ഞാന്‍ രണ്ടു ഞെട്ടലുകളോടെയാണ് കേട്ടത്”.- 

ഞെട്ടി ഞെട്ടി വലയുന്ന ചിലര്‍ ‘നടുങ്ങാന്‍’- തുടങ്ങും.

”എന്റെ ആത്മ സുഹൃത്തുകൂടിയായ അദ്ദേഹത്തിന്റെ വിയോഗം വല്ലാത്തൊരു നടുക്കത്തോടെയാണ് ഞാന്‍ കേട്ടത്”.- 

വിഐപി ചരമം മൂലമുണ്ടാകുന്ന നടുക്കത്തില്‍ നിന്ന് ജനങ്ങളെ മോചിപ്പിക്കാന്‍ പല പത്രലേഖകര്‍ക്കും മടിയാണ്. 

”അദ്ദേഹത്തിന്റെ ആകസ്മിക നിര്യാണം ഉണ്ടാക്കിയ നടുക്കത്തില്‍ നിന്ന് കേരളം ഇനിയും മോചിതമായിട്ടില്ല”.- 

അനുശോചനക്കുറിപ്പു ചോദിച്ച ലേഖകനോട് ഒരു നേതാവ് പറഞ്ഞതിങ്ങനെ:

”അദ്ദേഹത്തിന്റെ വിയോഗവാര്‍ത്ത ഒരു ശ്വാസം മുട്ടലോടെയാണ് ഞാന്‍ കേട്ടത്”.- 

മരിച്ചു, അന്തരിച്ചു, ദിവംഗതനായി, നിര്യാതനായി, പരലോക  പ്രാപ്തനായി എന്നീ പ്രയോഗങ്ങള്‍ കാലഹരണപ്പെട്ടെന്ന് പലര്‍ക്കും ബോധ്യമായിരിക്കുന്നു. ഇപ്പോള്‍ വായനക്കാരെ മടുപ്പിച്ചുകൊണ്ടിരിക്കുന്നത് ‘ഓര്‍മ്മ’-യാണ്. 

”അദ്ദേഹം ഓര്‍മ്മയായി”.- 

ചിലര്‍ ഓര്‍മ്മ പുതുക്കിക്കൊണ്ടിരിക്കുന്നു:

”അദ്ദേഹം ഇനി ജ്വലിക്കുന്ന ഓര്‍മ്മ”-

”അദ്ദേഹം ഇനി തിളങ്ങുന്ന ഓര്‍മ്മ”-

അദ്ദേഹം ഇനി വിങ്ങുന്ന ഓര്‍മ്മ”-

”അദ്ദേഹം ഇനി നീറുന്ന ഓര്‍മ്മ”-

ഏതു മൃതദേഹവും ടൗണ്‍ഹാളിലെത്തിയാല്‍ ‘ഭൗതികശരീര’-മാകും. 

”പ്രിയ നേതാവിന്റെ ഭൗതികശരീരം ഒരു നോക്കു കാണാന്‍ രാവിലെ മുതല്‍ ടൗണ്‍ഹാളിലേക്ക് ജനങ്ങളുടെ പ്രവാഹമായിരുന്നു”.- 

‘ഒരു നോക്കു കാണാന്‍’- പരിഷ്‌കരിച്ച് ഒരു ലേഖകന്‍ ‘ഒരേ ഒരു നോക്കുകാണാന്‍’- എന്നാക്കി. രണ്ടു നോക്കുകാണാന്‍ വരുന്നവര്‍ ക്ഷമിക്കുക, ഭൗതികശരീരമാണെങ്കില്‍ ഒരേ ഒരു നോക്കേ കാണാനാവൂ. 

മൃതദേഹത്തിന് മുന്നിലെത്തിയ പലരും ‘കരച്ചിലടക്കാന്‍ പാടുപെടുന്നുണ്ടായിരുന്നു’.- ‘കരച്ചിലടക്കാന്‍ പലരും കഠിനപരിശ്രമം നടത്തുന്നുണ്ടായിരുന്നു’ എന്ന് പ്രയോഗിക്കുന്നവരുമുണ്ട്. (എന്തിനാണ് ഇത്രപാടുപെട്ട് കരച്ചിലടക്കുന്നത്?) ‘കരച്ചിലടയ്‌ക്കാന്‍’- പലരും പാടുപെട്ടു എന്ന് ഈയിടെ ഒരു വാര്‍ത്ത കണ്ടു! 

ചില ലേഖകര്‍, പലരും ‘കണ്ണീരൊപ്പുന്നതു’- കാണും. ആരാധകരില്‍ ചിലര്‍ ‘കണ്ണീര്‍പൂക്കള്‍ അര്‍പ്പിക്കും’,- ചിലര്‍ ‘കണ്ണീര്‍ പ്രണാമമാണ്’- അര്‍പ്പിക്കുക. 

ശവസംസ്‌കാരചടങ്ങുകളില്‍ പങ്കെടുത്തവര്‍ നൂറോ ആയിരമോ പതിനായിരമോ ലക്ഷമോ ആകാം. ഇവയെല്ലാം കൂട്ടി ചില ലേഖകര്‍ക്ക് ഒറ്റ പ്രയോഗമേ ഉള്ളു!

”വമ്പിച്ച ജനാവലിയുടെ സാന്നിധ്യത്തില്‍”- (ആളുകളുടെ എണ്ണം വായനക്കാര്‍ക്ക് തീരുമാനിക്കാം)!

”നാടിന്റെ നായകന് കണ്ണീരോടെ വിട”.- എത്രയെത്ര പ്രമുഖര്‍ക്കാണ് കേരളം കണ്ണീരോടെ വിട നല്‍കിയത്!

പിന്‍കുറിപ്പ്:

ചരമപരസ്യത്തില്‍ നിന്ന് : ”അദ്ദേഹത്തിന്റെ അകാല ദേഹവിയോഗത്തില്‍ പങ്കുചേര്‍ന്ന് ഞങ്ങളെ ആശ്വസിപ്പിച്ച എല്ലാവര്‍ക്കും ഞങ്ങളുടെ നന്ദി അറിയിച്ചുകൊള്ളുന്നു”.-

എസ്കെ

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

Kerala

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.