Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ദുരിതാശ്വാസ നിധിയിലെ തുക അര്‍ഹതപ്പെട്ടവര്‍ക്ക് ലഭിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2018, 01:08 am IST
inVicharam

കാലവര്‍ഷത്തില്‍ സംസ്ഥാനത്തിനുണ്ടായ നാശനഷ്ടം വളരെ വലുതാണ്. പ്രത്യേകിച്ച് ആലപ്പുഴ, കുട്ടനാട്, കോട്ടയം എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ ഇതുവരെയും കാലവര്‍ഷക്കെടുതി മൂലമുണ്ടായ ദുരിതത്തില്‍നിന്ന് മുക്തരായിട്ടില്ല. ആലപ്പുഴ ജില്ലയില്‍ 542 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികവിവരം. 

വന്‍ കൃഷി നാശമുണ്ടായതോടൊപ്പം പലയിടത്തും റോഡുകള്‍ ഇല്ലാതെയായി. ഈ ദുരിതത്തില്‍നിന്ന് അവരെ കരകയറ്റാന്‍ നാമെല്ലാം കൈമെയ് മറന്ന് ഒന്നിക്കണം. സര്‍ക്കാരിന്റെ എല്ലാ പരിപാടികളും, ചെലവ് ചുരുക്കുകയും, അതില്‍നിന്ന് ലഭിക്കുന്ന തുക ദുരിതാശ്വാസ നിധിയിലേക്ക് എത്തിക്കുകയും വേണം. ഓണാഘോഷം പോലുള്ള പരിപാടികളില്‍ ഈ വിധത്തിലുള്ള ആലോചന നല്ലതാണ്. 

അങ്ങനെ ദുരിതപ്പെരുമഴ പെയ്യുന്ന കുട്ടനാട്ടില്‍ നമുക്ക് ആശ്വാസപ്പെരുമഴ പെയ്യിക്കാം. എന്നിരന്നാലും ദുരിതാശ്വാസ നിധിയിലേക്കെത്തുന്ന സംഭവനകള്‍ അര്‍ഹതപ്പെട്ടവര്‍ക്കുതന്നെ ലഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകളും ഗവണ്‍മെന്റിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടതുണ്ട്.

രജിത് മുതുവിള

തിരുവനന്തപുരം

ചെക്ക് പോസ്റ്റുകളിലെ കൊള്ള

സംസ്ഥാനത്തെ ചെക്ക്‌പോസ്റ്റുകളില്‍ ഇപ്പോഴും നികുതി വെട്ടിപ്പും കൈക്കൂലിയും തുടരുകയാണെന്നതാണ് സത്യം. പെര്‍മിറ്റില്ലാതെയും നികുതി അടക്കാതെയുമാണ് മിക്ക യാത്രാവാഹനങ്ങളും ചരക്ക്‌ലോറികളും ചെക്ക്‌പോസ്റ്റ് കടക്കുന്നത്. കേരളത്തിനാവശ്യമായ നിത്യോപയോഗ സാധനങ്ങളുടെ 80 ശതമാനവും ഇതര സംസ്ഥാനങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുകയാണ്. ചെക്ക്‌പോസ്റ്റുകള്‍വഴി ദിനംപ്രതി നൂറ് കണക്കിന് ചരക്ക് ലോറികളാണ് കേരളത്തിലെത്തുന്നത്. 

മാര്‍ബിള്‍, ഗ്രാനൈറ്റ് തുടങ്ങിയ സാധനങ്ങളുമായി ധാരാളം വാഹനങ്ങളും ചെക്ക്‌പോസ്റ്റുകള്‍ കടക്കുന്നുണ്ട്. ഇവയില്‍ നിന്നെല്ലാം കൃത്യമായി നികുതി ഈടാക്കിയാല്‍ സംസ്ഥാന സമ്പദ്ഘടനക്ക് വലിയ മുതല്‍കൂട്ടാകും. എന്നാല്‍ നികുതി ഒടുക്കി നിയമത്തിന്റെ മാര്‍ഗത്തിലുടെ ചെക്ക്‌പോസ്റ്റ് കടക്കുന്ന വാഹനങ്ങള്‍ വളരെ കുറവാണ്. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കി നികതിയടവില്‍നിന്ന് രക്ഷപ്പെടുകയാണ് മിക്ക െ്രെഡവര്‍മാരും. ശതകോടികളുടെ വരുമാനമാണ് ഇതുമൂലം സംസ്ഥാനത്തിന് നഷ്ടമാകുന്നത്. 

പ്രതിദിനം ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന ചെക്ക്‌പോസ്റ്റുകളില്‍ പലതും അഴിമതിയിലും നികുതി വെട്ടിപ്പിലും മുന്നിട്ടുനില്‍ക്കുകയാണ്. ഇവിടെ ഉദ്യോഗസ്ഥര്‍ക്ക് എന്നും ചാകരയാണ്. അഴിമതി നിയന്ത്രിക്കാനായി ഉദ്യോഗസ്ഥര്‍ക്ക് കുറഞ്ഞ കാലത്തേക്കാണ് ഇവിടെ നിയമനം നല്‍കാറ്. ഈ കാലയളവിലും ലക്ഷങ്ങളാണ് ഓരോ ഉദ്യോഗസ്ഥനും സമ്പാദിക്കുന്നത്. പടികൊടുത്താല്‍ ഏത് ചരക്കും ചെക്ക് പോസ്റ്റിലുടെ കൊണ്ടുവരാം. നിരോധിത വസ്തുക്കള്‍ പോലും കേരളത്തിലെത്തുന്നത് ഇങ്ങനെയാണ്. തമിഴ്‌നാട്ടില്‍നിന്നുള്ള വിഷക്കറികള്‍ ചെക്ക്‌പോസ്റ്റുകളില്‍ തടയാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നതാണ്. 

ഇത്തരം പച്ചക്കറികളും യഥേഷ്ടം ചെക്ക്‌പോസ്റ്റ് വിട്ടുകടക്കുന്നുണ്ട്. അഴിമതി ഒഴിവാക്കുന്നതിന് പല പദ്ധതികളും ഏര്‍പ്പെടുത്തുന്നുണ്ടെങ്കിലും പലയിടത്തും ഇത് പ്രായോഗികമാകുന്നില്ല. നികുതിവെട്ടിപ്പുകാരും ഉദ്യോഗസ്ഥ ലോബിയും രാഷ്‌ട്രീയക്കാരും ചേര്‍ന്ന കൂട്ടുകെട്ടുകള്‍ ഈ പദ്ധതികളെല്ലാം അട്ടിമറിക്കുകയാണ്. നികുതിവെട്ടിപ്പിനും കള്ളക്കടത്തിനും അറുതി വരുത്തുന്നതിന് സര്‍ക്കാര്‍തലത്തില്‍ ഇനിയും കൂടുതല്‍ നടപടികള്‍ ആവശ്യമാണ്.

സുനില്‍

തിരുവനന്തപുരം

ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകള്‍ തുടര്‍ക്കഥയാകുമ്പോള്‍

അടുത്തിടെയായി നിരവധി ബാങ്ക് ഉപയോക്താക്കള്‍ ഓണ്‍ലൈന്‍ തട്ടിപ്പിനിരയായ വിവരങ്ങളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. നിരവധി പരാതികളാണ് പൊലീസിന് ഇത്തരത്തില്‍ ലഭിച്ചു കൊണ്ടിരിക്കുന്നത്. രാജ്യത്തെ ബാങ്ക് തട്ടിപ്പുകളുടെ ആഴവും പരപ്പും മനസ്സിലാക്കാന്‍ രണ്ടരമാസം മുന്‍പ് ആര്‍ബിഐ പുറത്തുവിട്ട കണക്കുകള്‍ നോക്കിയാല്‍ മതി. 

അഞ്ചു വര്‍ഷത്തിനിടെ 1,00,718 കോടി രൂപയുടെ തട്ടിപ്പാണ് ഇന്ത്യയിലെ ബാങ്കുകളില്‍ നടന്നിരിക്കുന്നത്. ഇത്തരം തട്ടിപ്പുകളുടെ പ്രധാന കാരണം ബാങ്ക് ഉപയോക്താക്കളുടെ അജ്ഞത, ശ്രദ്ധക്കുറവ് മുതലായവയാണ്. ഇവര്‍ക്ക് ആവശ്യമായ ബോധവത്ക്കരണ ക്ലാസ്സുകള്‍ സംഘടിപ്പിക്കുവാനും ഇത്തരം തട്ടിപ്പുകള്‍ക്ക് ഇരയാകുന്നവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ബന്ധപ്പെട്ടവര്‍ തയ്യാറാകണം. 

തട്ടിപ്പ് നടത്തുന്നവര്‍ക്ക് നിയമം അനുശാസിക്കുന്ന തക്കതായ ശിക്ഷകള്‍ മേടിച്ചുകൊടുക്കുവാന്‍ സാധിച്ചെങ്കില്‍ മാത്രമേ ഇത്തരം തട്ടിപ്പുകളില്‍ നിന്നും ഒരു പരിധിവരെയെങ്കിലും ഉപയോക്താക്കള്‍ക്ക് രക്ഷനേടാനാകൂ…

വിദ്യ

കൊല്ലം

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത് ഷായ്‌ക്കെതിരെ പാർലമെന്ററി വിരുദ്ധ ഭാഷ ; രാഹുൽ ഗാന്ധിയ്‌ക്ക് അവകാശലംഘന നോട്ടീസ്

Kerala

അറബ് യുവതി കോഴിക്കോട്ടെ ഹോട്ടലില്‍ മരിച്ച നിലയില്‍

India

അന്ന് മന്മോഹൻ പറഞ്ഞു ഏറ്റവും വലിയ ഭീഷണി മാവോയിസ്റ്റുകൾ ; ഏഴു പതിറ്റാണ്ട് ഭരിച്ചവര്‍ക്ക് സാധിക്കാത്തത് ഒരൊറ്റ പതിറ്റാണ്ട് കൊണ്ട് സാധിച്ച് ബിജെപി

Kerala

യാത്രക്കാരന്‍ വായില്‍ കടിച്ചു പിടിച്ച ശേഷം നല്‍കിയ നോട്ട് വനിതാ കണ്ടക്ടര്‍ വാങ്ങിയില്ല:തര്‍ക്കത്തെ തുടര്‍ന്ന് കണ്ടക്ടര്‍ ഇറങ്ങിപ്പോയി,സര്‍വീസ് മുടങ്ങി

യെമനിലെ ഹൂതികള്‍ സൗദി അറേബ്യയ്ക്ക് നേരെ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ആരാംകോയുടെ ഉപകമ്പനിയിലെ എണ്ണശുദ്ധീകരണശാലയ്ക്ക് തീപിടിക്കുന്നു (ഇടത്ത്) എര്‍ദോഗാനും ഷെഹ്ബാസ് ഷെരീഫും (വലത്ത്)
World

സൗദി എണ്ണശുദ്ധീകരണശാലയ്‌ക്ക് നേരെ ‍ഹൂതി ആക്രമണം; ഇസ്ലാമിക നാറ്റോയ്‌ക്ക് കരണത്തടി; സൗദിയെ സഹായിക്കാന്‍ പാകിസ്ഥാനുമില്ല, തുര്‍ക്കിയുമില്ല

പുതിയ വാര്‍ത്തകള്‍

കോൺഗ്രസിൽ നിന്നാൽ അഭിമാനത്തിന് മുറിവേൽക്കുമെന്ന് പറഞ്ഞ പ്രിയങ്ക : ഇന്ന് മെലോണിയെ പറഞ്ഞപ്പോഴും കേട്ട് നിന്ന് ആസ്വദിച്ച കോൺഗ്രസ് വനിതാ നേതാക്കൾ

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.