Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം സംരക്ഷിക്കപ്പെടണം; സുപ്രീം കോടതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 03:20 am IST
in Kerala

ന്യൂദല്‍ഹി: ശബരിമലയിലെ അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം സംരക്ഷിക്കപ്പെടേണ്ടതാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര. അയ്യപ്പന് സ്വകാര്യത ഉള്‍പ്പെടെയുള്ള അവകാശങ്ങളുണ്ടെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ ഭരണഘടനാ ബെഞ്ചിന് മുമ്പാകെ എട്ടു ദിവസങ്ങളായി നടന്ന വാദം പൂര്‍ത്തിയാക്കി കേസ് വിധി പറയാന്‍ മാറ്റി. 

മൂര്‍ത്തിയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം സംരക്ഷിക്കാന്‍ അവകാശമുണ്ടെങ്കിലും അവകാശങ്ങള്‍ ഭരണഘടനാ പരമായ പരിശോധനകള്‍ക്ക് വിധേയമാണ്. എന്നാല്‍ മൂര്‍ത്തിയുടെ സ്വകാര്യതാ അവകാശവും വ്യക്തിയുടെ സ്വകാര്യതാ അവകാശവും വ്യത്യസ്തമാണ്. വിശ്വാസത്തെ ചോദ്യം ചെയ്യാനാവില്ലെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

മൂര്‍ത്തിയുടെ നൈഷ്ഠിക ബ്രഹ്മചര്യ സ്വഭാവം മൂലമാണ് സ്ത്രീ പ്രവേശന നിയന്ത്രണമെന്ന വാദമെന്നും ഇവിടെ സ്ത്രീ പുരുഷ തുല്യതയുടെ ലംഘനം എവിടെ വരുന്നെന്നും ജസ്റ്റിസ് നരിമാന്‍ ആരാഞ്ഞു. വിവേചനം ഇല്ലാതാക്കുന്ന ഭരണഘടനയുടെ 15,1 അനുച്ഛേദം ക്ഷേത്രങ്ങള്‍ക്ക് എങ്ങനെ ബാധകമാകുമെന്നും ജസ്റ്റിസ് നരിമാന്‍ ചോദിച്ചു. ഹര്‍ജിക്കാരുടെ അഭിഭാഷകനായ ആര്‍.പി ഗുപ്ത  നല്‍കിയ പത്രവാര്‍ത്തകള്‍ പരിശോധിക്കാനും കോടതി വിസമ്മതിച്ചു. 

ശബരിമലയില്‍ സ്ത്രീ പ്രവേശന വിലക്ക് അംഗീകരിക്കാനാവില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. മതപരമായ കാര്യങ്ങളില്‍ നിയമ നിര്‍മാണം നടത്താന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ട്. ശബരിമലയിലെ ഭക്തര്‍ പ്രത്യേക വിഭാഗമല്ലെന്നും ആരാധനാ സ്വാതന്ത്ര്യത്തിന്റെ സംരക്ഷണം അയ്യപ്പ ഭക്തര്‍ക്കില്ലെന്നും കേരളം വാദിച്ചു. ആര്‍ത്തവകാലത്ത് സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രവേശിക്കുന്നത് വിലക്കുന്ന കേരളാ ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തിലെ മൂന്ന് ബി വകുപ്പ് റദ്ദാക്കുകയല്ല വേണ്ടത്. പകരം ആര്‍ത്തവ കാലത്ത് സ്ത്രീ പ്രവേശനം വിലക്കാനാവില്ലെന്ന് മാറ്റി വായിക്കുകയാണ് വേണ്ടത്, സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത കോടതിയില്‍ വാദിച്ചു. സ്ത്രീ പ്രവേശനത്തിന് വേണ്ടി ജനാധിപത്യ മഹിളാ അസോസിയേഷനു വേണ്ടി അഡ്വ സുരേന്ദ്രനാഥ് ഹാജരായി. 

ശബരിമലയിലെ സ്ത്രീ പ്രവേശന നിയന്ത്രണം തുടരണമെന്ന് അമിക്കസ്‌ക്യൂറി അഡ്വ. രാമമൂര്‍ത്തി ആവശ്യപ്പെട്ടു. ശബരിമലയിലേത് മതവിശ്വാസത്തിന്റെ ഭാഗമായ ആചാരമാണെന്നും നിയമ പരിശോധന പാടില്ലെന്നും അമിക്കസ്‌ക്യൂറി പറഞ്ഞു. ദേശീയഗാന കേസില്‍ യഹോവ വിശ്വാസികള്‍ക്ക് ദേശീയഗാനം പാടാതിരിക്കാന്‍ അവകാശമുണ്ടെന്നായിരുന്നു കോടതിയുടെ വിധിയെന്ന് രാമമൂര്‍ത്തി ഓര്‍മിപ്പിച്ചു. ശബരിമലയിലെ യുവതീ പ്രവേശന നിയന്ത്രണം വിശ്വാസത്തിന്റെ ഭാഗമായ ആചാരമാണ്. ഇതു ഭരണഘടന നല്‍കുന്ന തുല്യതയ്‌ക്കുള്ള അവകാശത്തെ യാതൊരു വിധത്തിലും ബാധിക്കുന്നതല്ലെന്നും അമിക്കസ്‌ക്യൂറി വാദിച്ചു. കേസിലെ മറ്റൊരു അമിക്കസ്‌ക്യൂറി രാജു രാമചന്ദ്രന്‍ യുവതീപ്രവേശനത്തിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്.

എസ്. സന്ദീപ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.