Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പാടിപ്പാടി ഉറക്കാന്‍ ഇനി ഉംബായി ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 03:18 am IST
in Kerala

സൈഗാള്‍, നിന്‍ രാജകുമാരിയെ നീ പാടിപ്പാടി ഉറക്കൂ എന്ന് പാടാന്‍ ഇനി ഉംബായി ഇല്ല. മലയാളികള്‍ക്കിടയില്‍ ഗസലിന്റെ ജനകീയമുഖമായിരുന്ന ഉംബായി വിട വാങ്ങുമ്പോള്‍ നഷ്ടമാകുന്നത് മലയാളം ഗസലുകളാല്‍ ആ സംഗീതധാരയെ ജനകീയമാക്കിയ ഗായകനെയാണ്. ഗസല്‍ എന്നാല്‍ മലയാളിക്ക് ഉംബായിയായിരുന്നു. ഹിന്ദുസ്ഥാനി സംഗീതം പോലും കേരളത്തില്‍ പ്രശസ്തമല്ലാതിരുന്ന കാലഘട്ടത്തിലാണ് ഗസല്‍ എന്ന ഹിന്ദുസ്ഥാനി സംഗീത ശാഖയുമായി ഉംബായിയുടെ കടന്നുവരവ്.  മലയാളത്തിലുള്ള ഗസല്‍ ഗാനങ്ങളുമായി അദ്ദേഹം സംഗീതപ്രേമികളുടെ ഹൃദയത്തില്‍ ഇടം നേടി.   1300 ഓളം വേദികളില്‍ അദ്ദേഹം തന്റെ ഗസലുമായി യാത്ര ചെയ്തു. 

പി.ഭാസ്‌കരന്‍, ഒഎന്‍വി. കുറുപ്പ്, യൂസഫലി കേച്ചേരി, സച്ചിദാനന്ദന്‍, വേണു വി.ദേശം, പ്രദീപ് അഷ്ടമിച്ചിറ എന്നിവരുടെയെല്ലാം വരികള്‍ക്ക് ഗസലിന്റെ പരിവേഷം ചാര്‍ത്തി നല്‍കി ഉംബായി. പാടുക സൈഗാള്‍ പാടൂ നിന്‍ രാജകുമാരിയെ പാടിപ്പാടി ഉറക്കൂ എന്ന ഗാനം ഒരിക്കലെങ്കിലും മൂളാത്ത മലയാളിയുണ്ടാവില്ല. അത്രമേല്‍ ഹൃദ്യമാണ് ആ വരികളും ആലാപനവും. ഒഎന്‍വിയുടേതായിരുന്നു രചന. ഉംബായിക്കുവേണ്ടി ഇരുപതോളം കവിതകളാണ് ഒഎന്‍വി രചിച്ചത്. 

ഗസലോ അതെന്ത് എന്ന് നെറ്റിചുളിച്ചവര്‍ക്ക് മുന്നിലേക്ക് ഗസലുമായെത്തിയ ഉംബായിക്ക് മലയാളികള്‍ വന്‍ വരവേല്‍പ്പ് നല്‍കി എന്നതാണ് ആദ്യത്തെ അത്ഭുതം. കവിതയും സിനിമാ ഗാനങ്ങളും കേട്ടു ശീലിച്ചവര്‍ക്ക് മുന്നില്‍ ഈണം കൊണ്ടും ഭാവതീവ്രതകൊണ്ടും അവയെയെല്ലാം കടത്തിവെട്ടി ഉംബായിയുടെ ഗസലുകള്‍. സുനയനേ സുമുഖീ, വീണ്ടും പാടാം സഖീ, കല്ലല്ല മരമല്ല തുടങ്ങിയ ഗാനങ്ങള്‍ യൂസഫലി കേച്ചേരിയാണ് രചിച്ചത്. പാടുക സൈഗാള്‍ പാടൂ, സുഖരാത്രി ഒടുങ്ങുകയായി, നന്ദി പ്രിയ സഖി നന്ദി തുടങ്ങിയ വരികള്‍ ഒഎന്‍വിയുടേതാണ്. പ്രണാമം, പാടുക സൈഗാള്‍ പാടൂ, നന്ദി പ്രിയ സഖീ നന്ദീ, അകലെ മൗനം പോല്‍, ഒരിക്കല്‍ നീ പറഞ്ഞൂ, പിന്നെയും പാടുന്നു സൈഗാള്‍, ഇതുവരെ സഖീ നിന്നെ കാത്തിരുന്നു തുടങ്ങിയവയാണ് ഉംബായിയുടെ പ്രശസ്തമായ ആല്‍ബങ്ങള്‍. ഭൈരവി രാഗത്തോടായിരുന്നു പ്രിയം കൂടുതല്‍. അതുകൊണ്ടുതന്നെയാണ് തന്റെ ആത്മകഥയ്‌ക്ക് രാഗം ഭൈരവി എന്ന പേരുനല്‍കിയതും. 

അത്യന്തം സംഭവബഹുലമായിരുന്നു  ഉംബായിയുടെ ജീവിതം. ഒരു സിനിമാക്കഥയെപ്പോലും വെല്ലുന്ന വിധത്തില്‍ അനുഭവങ്ങളിലൂടെ പരുവപ്പെട്ട ജീവിതമായിരുന്നു ഉംബായിയുടേത്. ദാരിദ്രത്താല്‍ വലഞ്ഞ നാളുകളില്‍ അല്‍പസ്വല്‍പം ഗുണ്ടായിസവും കള്ളക്കടത്തും എല്ലാം ജീവിതത്തിലുണ്ടായിരുന്നതായി ഉംബായി തന്റെ ആത്മകഥയായ രാഗം ഭൈരവിയില്‍ പറഞ്ഞിട്ടുമുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓണത്തിരക്കിന് മുന്നൊരുക്കം… എറണാകുളം-ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസിൽ കോച്ചുകൾ ഇരട്ടിയാക്കി, കൂടുന്നത് 598 സീറ്റുകള്‍

Kerala

തിരുവനന്തപുരത്ത് 2 ദിവസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ച നിലയില്‍

Astrology

വാരഫലം 2026 ജൂണ്‍ 29 മുതല്‍ ജൂലായ് 5 വരെ ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയിക്കും

Varadyam

ഭാരതത്തിന്റെ തെരുവുകളില്‍ നിന്ന് ലോകസമാധാനത്തിന്റെ പ്രതീകമായി അലോകയുടെ മടങ്ങിവരവ്

India

തിരുപ്പതി ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തി അനന്ത് അംബാനി ; റിലയൻസ് 25 ഇലക്ട്രിക് ബസുകൾ സംഭാവന ചെയ്യും

പുതിയ വാര്‍ത്തകള്‍

വീര്യം കുറഞ്ഞ മദ്യത്തിനല്ലേ നികുതി കുറച്ചത്, വീര്യം കൂടിയവയ്‌ക്ക് കുറച്ചിട്ടില്ലല്ലോ: സർക്കാരിന്റേത് സദുദ്ദേശപരമായ നീക്കം: മന്ത്രി കെ.മുരളീധരൻ

ആർഎസ്‌എസ്‌ കായംകുളം ഖണ്ഡിന്റെ സഹ സംഘചാലക് ആർ. ഗോപാൽജി അന്തരിച്ചു

വയലാര്‍ രചനകളിലെ ഭക്തിയും ദര്‍ശനവും

ഗവി പാതയിൽ പ്രിയദർശിനി ബസുകളുടെ അപകടയാത്ര; യാത്രക്കാരുടെ എണ്ണം അനുവദനീയമായതിലും മൂന്നിരട്ടി, പ്രതിഷേധം

ആനയെപ്പോലെയാണ് ഹിന്ദു സമൂഹം; ഇനി ശക്തിയും സമ്പത്തും അധികാരവും നേടണം: മഹാമണ്ഡലേശ്വർ

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി

ഒരൊറ്റ ദിവസം ഈ അഞ്ച് ക്ഷേത്രങ്ങളിൽ ദർശനം നടത്താൻ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം : നന്ദി വത്സൻ തില്ലങ്കേരി ചേട്ടനോടെന്ന് ഉണ്ണി മുകുന്ദൻ

പൂജനീയ ഗുരുജിക്കു മുന്നില്‍

സൂരജ്, അലോഷ്യസ് മാത്യു

പട്രോളിങ്ങിനിടെ കാറിടിച്ച്‌ പരുക്കേറ്റ സിവില്‍ പോലിസ് ഓഫീസറുടെ രണ്ടാമത്തെ കാലും മുറിച്ചുമാറ്റി

വേട്ടക്കാരനായ ദൈവത്തിന് ചൂട്ടുപിടിക്കുന്നവര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.