Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

നെഞ്ചിലെ തീയും അണക്കെട്ടുകളും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 2, 2018, 03:05 am IST
inEditorial

കേരളം ജലസമൃദ്ധമാണെന്നാണ് സങ്കല്‍പ്പം ഈ കര്‍ക്കടകത്തിലെ കണക്കുനോക്കിയാല്‍ അത് സത്യമാണ്താനും. 44 നദികളും കായലുകളും കുളങ്ങളും തോടുകളുമെല്ലാം നിറഞ്ഞുകഴിഞ്ഞു. 78 അണക്കെട്ടുകളില്‍ മൂന്നിലൊന്ന് അണക്കെട്ടുകളും തുറന്നു. അടുത്തകാലത്തൊന്നും തുറക്കേണ്ടിവന്നിട്ടില്ലാത്ത മലമ്പുഴ അണക്കെട്ടും തുറന്നിട്ടുണ്ട്. ഏറ്റവും വലിയ ഇടുക്കി അണക്കെട്ടില്‍ 2395 അടിവരെ വെള്ളമെത്തി. 2400 ആയാല്‍ തുറന്നേ പറ്റൂ എന്ന വിലയിരുത്തലിലായിരുന്നു. ഇപ്പോള്‍ നീരൊഴുക്ക് താണതിനാല്‍ തുറക്കേണ്ട സാഹചര്യം ഒഴിവായി. പരീക്ഷണ തുറക്കല്‍ അടക്കമുള്ള കാര്യങ്ങള്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ ഉടന്‍ നടത്തില്ലെന്നാണ് വിവരം. തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ ജലനിരപ്പ് 2395 അടിയായതിനാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. ചെറുതോണി അണക്കെട്ടിന് മുകളില്‍ കണ്‍ട്രോള്‍ റൂം തുറന്നു. 2403 ആണ് പരമാവധി സംഭരണ ശേഷിയെങ്കിലും ആദ്യം 2400ലും പിന്നീട് 2397ലും ഷട്ടര്‍ തുറക്കാന്‍ ആലോചിച്ചിരുന്നു. കൂടുതല്‍ വെള്ളമെത്തുന്ന സാഹചര്യം ഒഴിവാക്കി തീര പ്രദേശങ്ങളെ സംരക്ഷിക്കാനായിരുന്നു ഈ നീക്കം. 

അണക്കെട്ട് തുറക്കേണ്ടി വന്നാല്‍ ഏതു സാഹചര്യത്തെയും നേരിടാന്‍ ജില്ലാ ഭരണകൂടം സജ്ജമാണെന്നും ആശങ്കയ്‌ക്ക് അടിസ്ഥാനമില്ലെന്നും ജില്ലാ കളക്ടര്‍ വ്യക്തമായിരുന്നു. ഡാമില്‍ നിന്നുള്ള വെള്ളം ഒഴുകുന്ന അഞ്ച് പഞ്ചായത്തിലെ പുഴയോരങ്ങളിലെ വീടുകള്‍ക്ക് നോട്ടീസ് നല്‍കിയതാണ്. പുഴയിലൂടെ സുഗമമായി വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. ചെറുതോണി ഡാമിന്റെ ഷട്ടറുകള്‍ തുറക്കുമ്പോള്‍ നടത്തേണ്ട കാര്യങ്ങളും വിലയിരുത്തി. അഞ്ച് സെക്ടറുകളിലായി തൊടുപുഴ ഡിവൈഎസ്പിയുടെ കീഴില്‍ 383 പോലീസുകാരെയും ഇതിനായി നിയോഗിച്ചു. മറ്റ് വകുപ്പുകള്‍ക്കും ചുമതലകള്‍ വീതിച്ച് നല്‍കിയിട്ടുണ്ട്. മഴയുടെ ശക്തി കുറഞ്ഞാല്‍ ഷട്ടര്‍ തുറക്കാതെ പരമാവധി വെള്ളം സംഭരിക്കാനുള്ള വൈദ്യുതി വകുപ്പിന്റെ തീരുമാനം സ്വാഗതാര്‍ഹമാണ്.

ഡാമുകളിലെ വര്‍ദ്ധിച്ച ജലനിരപ്പ് ഡാമിന് സമീപപ്രദേശങ്ങളിലും താഴ്‌വാരങ്ങളിലും കഴിയുന്നവരുടെ നെഞ്ചില്‍ തീയാണുണ്ടാക്കിയത്. അതിന് സാഹചര്യം സൃഷ്ടിച്ചത് നമ്മള്‍ തന്നെയാണ്. ഡാമിന് ചുറ്റുവട്ടവും കൃഷിയോ കെട്ടിടങ്ങളോ പാടില്ലെന്ന നിബന്ധനകളും നിര്‍ദ്ദേശങ്ങളുമെല്ലാം തൃണവത്ഗണിക്കുന്നതാണ് ശീലം. പഞ്ചായത്തുകളും സര്‍ക്കാരുകളുമെല്ലാം കണ്ണടയ്‌ക്കുകയാണ് പതിവ്. കയ്യേറി കൈവശം വയ്‌ക്കുകയും കൃഷിയും കെട്ടിടങ്ങളും വയ്‌ക്കാന്‍ സ്ഥാപനങ്ങള്‍ അനുമതി നല്‍കുന്നു. വോട്ട് ബാങ്ക് ലക്ഷ്യമിട്ട് കയ്യേറിയ ഭൂമിക്ക് പട്ടയവും നല്‍കുന്നു. 

പുഴകളും തോടുകളുമെല്ലാം പാടങ്ങളോ കൃഷിസ്ഥലങ്ങളോ ആക്കി മാറ്റിയിരിക്കുകയാണ്. വെള്ളം തുരുതുരാ ഉയര്‍ന്നപ്പോഴാണ് സര്‍ക്കാര്‍ സംവിധാനങ്ങള്‍ വെള്ളച്ചാലുകള്‍ പുനഃസൃഷ്ടിക്കാന്‍ വല്ലാതെ പാടുപെടുന്നത് കണ്ടത്. സ്വതവേ പാലിക്കേണ്ട ജാഗ്രത ജനങ്ങളില്‍നിന്നും സര്‍ക്കാരില്‍നിന്നും ഉണ്ടായില്ല എന്നതും വിസ്മരിച്ചുകൂടാ. ഈ മഴക്കാലത്ത് ഏറ്റവും കൂടുതല്‍ കെടുതിയുണ്ടായത് കുട്ടനാട്ടിലും കോട്ടയത്തുമാണല്ലൊ. കുട്ടനാട്ടിന് എന്തുകൊണ്ട് ഈ അവസ്ഥ വരുത്തിവച്ചത് എന്ന് പരിശോധിക്കണം. കുട്ടനാട് പാക്കേജിനെക്കുറിച്ച് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി. കോടിക്കണക്കിന് രൂപയും വെള്ളത്തിലൊഴുക്കി. എന്നിട്ടും കുട്ടനാടിനെ രക്ഷിക്കാനാകാത്തതെന്തുകൊണ്ടെന്ന് പരിശോധിക്കണം. 

കുട്ടനാട് നീര്‍ത്തട പരിസ്ഥിതി പദ്ധതി വികസിപ്പിക്കുന്നതിനും പദ്ധതി സംയോജിതമായി പൂര്‍ത്തീകരിക്കുന്നതിനും സാധിച്ചില്ല. വെള്ളപ്പൊക്കം എന്നത് ഒരു സ്വാഭാവിക പ്രതിഭാസമാണ്. വെള്ളപ്പൊക്കം പൂര്‍ണമായി ഇല്ലാതാക്കുകയോ നിയന്ത്രിക്കുകയോ ചെയ്യുന്നത് സാമ്പത്തികമായും പ്രായോഗികമായും സാധ്യമല്ല. എന്നാലും കരുതലും ജാഗ്രതയും സദാനേരവും ഉണ്ടാകണം. ജനങ്ങളെ ഭീതിയിലാക്കുന്ന പ്രചരണം ആരുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ലെന്നും ഉറപ്പുവരുത്തണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരാറുകാര്‍ സാധനങ്ങള്‍ പമ്പയിലെത്തിച്ചാല്‍ മതി,പരിശോധനയ്‌ക്ക് ശേഷം സാധനങ്ങള്‍ സന്നിധാനത്ത് ദേവസ്വം ബോര്‍ഡ് എത്തിച്ചോളും,തട്ടിപ്പിന് തടയിടാന്‍ നടപടി

Kerala

സുകുമാരൻ നായരെ വിമർശിച്ചതിന് പിന്നാലെ അനൂപിന്റെ സഹോദരഭാര്യയ്‌ക്ക് ട്രാൻസ്ഫർ ; എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ ഉത്തരവാദി അനൂപ് ആണെന്ന് രാജശ്രീ

ഇന്ത്യയുടെ തേജസ് യുദ്ദവിമാനവും അതില്‍ ഘടിപ്പിക്കാന്‍ പോകുന്ന ഉത്തം എയ്സ റഡാറും
India

ലോകത്തിലെ സമാന യുദ്ധവിമാനങ്ങളേക്കാള്‍ ഇന്ത്യയുടെ സ്വന്തം തേജസിന് കരുത്തുകൂട്ടാന്‍ ഇന്ത്യയുടെ ഉത്തം റഡാര്‍; ഇനി ഇന്ത്യ ഇസ്രയേല്‍ റഡാറുകള്‍ക്ക് വിട

Kerala

സ്വാതന്ത്രദിനം:സ്‌കൂളുകളില്‍ വന്ദേമാതരം പാടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലറില്‍ നിര്‍ദേശമില്ല

New Release

ആന്റണി പെപ്പെയുടെ ‘കാട്ടാളൻ’ ഒടിടിയിലെത്തി

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസി എക്സിക്യൂട്ടീവ് ക്ലാസ് ബസുകള്‍ ഞായറാഴ്ച മുതല്‍

‘സിന്ധു നദീജല കരാറിലൂടെ പാകിസ്ഥാൻ നമ്മുടെ രക്തം കുടിച്ചു’ : ഷഹബാസ് ഷെരീഫിന് മറുപടിയുമായി ഒമർ അബ്ദുള്ള

കാട്ടുപന്നിയെ വെടിവയ്‌ക്കാനുളള ചട്ടത്തില്‍ ഭേദഗതി വരുത്തി; അംഗീകൃത ഷൂട്ടര്‍മാര്‍ക്ക് നല്‍കുന്ന അനുമതി വിപുലീകരിച്ചു

ഡോ. സജിത്ത് ബാബു കേരളത്തിലെ പുതിയ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ; ഔദ്യോഗിക ഉത്തരവ് പുറത്തിറക്കി

പോരാട്ടവീര്യവുമായി മലബാറിന്റെ പടക്കുതിരകൾ;കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാർസിനെ രോഹൻ കുന്നുമ്മൽ നയിക്കും

ദിശാന്തരം’ ആദ്യ ഷെഡ്യൂൾ തുടങ്ങി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” ട്രെയ്‌ലർ ഓഗസ്റ്റ് 16 ന്

ആഗോളതലത്തിൽ പ്രതിച്ഛായ ഉയർത്തി ഭാരതം : 36 രാജ്യങ്ങളിൽ നടത്തിയ സർവേയുടെ ഫലം പുറത്ത് ; ഭൂരിഭാഗത്തിനും ഇന്ത്യ ഉത്തമ സുഹൃത്ത്

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി ,ലോ ആന്റെ ഓർഡറിലെ ആദ്യ വീഡിയോ ഗാനമെത്തി

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.