ആലപ്പുഴ: അമ്പലപ്പുഴയില്‍ പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിച്ച് വനിത സിവില്‍ പോലീസ് ഓഫീസര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. സിപിഒ ശ്രീകല, ഹസീന, കാര്‍ ഡ്രൈവര്‍ നൗഫല്‍ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചിനായിരുന്നു അപകടം.
കൊട്ടിയത്തു നിന്നുള്ള പോലീസ് സംഘം സഞ്ചരിച്ചിരുന്ന കാര്‍ അന്പലപ്പുഴ തരൂരില്‍വച്ച് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കൊട്ടിയത്തുനിന്നു ഹസീനയെ കാണാതായതായി പോലീസിനു പരാതി ലഭിച്ചിരുന്നു. ഈ കുട്ടിയെ അങ്കമാലി പോലീസ് കണ്ടെത്തുകയും ചെയ്തു. തുടര്‍ന്ന് അങ്കമാലി പോലീസ് വിവരം അറിയിച്ചതിനെ തുടര്‍ന്നു ഹസീനയെ കസ്റ്റഡിയിലെടുക്കാന്‍ പോയതായിരുന്നു സംഘം.
ഹസീനയെയുമായി കൊട്ടിയത്തേക്കു വരുന്നതിനിടെയായിരുന്നു അപകടം. മൂന്ന് പേരുടെയും മൃതദേഹങ്ങള്‍ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
















