Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

ഈ ഭരണക്കാരെ ഓര്‍ത്ത് കേരളം ലജ്ജിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2018, 01:09 am IST
inEditorial

കാലവര്‍ഷക്കെടുതി സംസ്ഥാനത്തിന്റെ എല്ലാ ഭാഗത്തും ദുരിതം വിതച്ചിരിക്കുകയാണ്. തകര്‍ന്ന വീടുകള്‍, പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ എന്നിവ പൊതുവായ കെടുതിയാണെങ്കില്‍ താണ പ്രദേശങ്ങളെല്ലാം മുങ്ങിക്കിടക്കുന്നു. കഴുത്തോളം വെള്ളം കയറിയ പ്രദേശങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയാണ്. പതിനായിരക്കണക്കിന് വൃദ്ധരും സ്ത്രീകളും കുട്ടികളും രോഗികളും വലയുമ്പോള്‍ ഒരു കൈ സഹായത്തിന് ആശ്രയിക്കുന്നത് സര്‍ക്കാരിനേയും തദ്ദേശ സ്ഥാപനങ്ങളെയുമാണ്. പക്ഷേ മഷി ഇട്ടുനോക്കിയിട്ടും ഭരണവര്‍ഗത്തെ കാണാനാവില്ല. 

പത്തുദിവസമായി മഴ തിമിര്‍ത്ത് പെയ്തിട്ടും കെടുതിയില്‍ കുടുങ്ങിക്കിടക്കുന്ന പാവപ്പെട്ട ജനങ്ങളെ തിരിഞ്ഞുനോക്കാന്‍ പോലും സംസ്ഥാന മന്ത്രിമാരാരും തയ്യാറായില്ല. റവന്യൂ മന്ത്രി എന്നൊരു മനുഷ്യന്‍ ജീവിച്ചിരിപ്പുണ്ടോ എന്നുപോലും നിശ്ചയമില്ല. പാര്‍ട്ടി സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എട്ടുലക്ഷം മുടക്കി ഹെലികോപ്റ്ററില്‍ പറന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ കെടുതിയുടെ ഗൗരവം കാണാന്‍ ഒരു ആകാശയാത്രയ്‌ക്ക് പോലും തയ്യാറായിട്ടില്ല. മകള്‍ക്ക് പ്രസവവേദന, അമ്മയ്‌ക്ക് വീണവായന എന്ന പോലെയാണ് മുഖ്യമന്ത്രിയുടെ പെരുമാറ്റം. 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നിര്‍ദ്ദേശ പ്രകാരം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവും ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ദുരിത ബാധിത പ്രദേശങ്ങള്‍ കാണാനെത്തിയപ്പോഴാണ് കേരള മന്ത്രിമാര്‍ക്ക് ലജ്ജ വന്നത്. തുടര്‍ന്ന് ഏതാനും പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരള മന്ത്രിമാരും എത്തി. എന്നാല്‍ ക്യാമ്പുകളില്‍ കഴിയേണ്ടിവന്ന ജനങ്ങളെ ആശ്വസിപ്പിക്കുംവിധമുള്ള സഹായങ്ങളൊന്നും ഒരുക്കാന്‍ അവര്‍ക്കായില്ല. കേന്ദ്രസംഘം അനുവദിച്ച തുക പോലും വേണ്ടവണ്ണം ഉപയോഗിക്കുന്നില്ല. ആദ്യഘട്ടമായി അനുവദിച്ച 80 കോടിയില്‍ 26 കോടിയും മലപ്പുറത്തിനായി മാറ്റി എന്നതാണ് കൗതുകമേകുന്നത്. നഷ്ടപരിഹാരം തീരുമാനിക്കാന്‍ നിലവിലെ മാനദണ്ഡം മാത്രം അവലംബിക്കില്ല. എന്ന് കേന്ദ്രമന്ത്രി റിജിജു വ്യക്തമാക്കിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയില്‍ നിന്ന് 280 കോടി സംസ്ഥാനത്തിന് നീക്കിവച്ചിട്ടുണ്ട്. 

നാശനഷ്ടത്തിന്റെ കൃത്യമായ കണക്കെടുപ്പിനും, വിശദമായ വിലയിരുത്തലിനും വേണ്ടി ഉന്നതതല കേന്ദ്ര സംഘം വീണ്ടും കേരളം സന്ദര്‍ശിക്കും. കേന്ദ്ര ആഭ്യന്തര, ഗതാഗത, കാര്‍ഷിക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം എത്തും. ഇവരുടെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം കൂടുതല്‍ സഹായം നല്‍കും. വലിയ ദുരിതമാണ് ഉണ്ടായത്. ഭക്ഷണവും മരുന്നും കൃത്യമായി ക്യാമ്പുകളില്‍ ലഭിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രിമാര്‍ക്ക് ദുരിതബാധിതരുടെ പരാതികളില്‍ നിന്ന് വ്യക്തമായി. മട വീണ് കൃഷിനശിച്ച പാടശേഖരങ്ങളുടെ സ്ഥിതിയും വിലയിരുത്തി. കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് 48 മണിക്കൂറിനകം പ്രളയദുരിതം നേരിട്ടറിയാന്‍ കേന്ദ്രമന്ത്രിമാര്‍ എത്തിയെന്നതാണ് സവിശേഷത.

ഏറ്റവും കൂടുതല്‍ മന്ത്രിമാരുള്ള ജില്ലയാണ് ആലപ്പുഴ. ഏറ്റവും കൂടുതല്‍ കെടുതി പേറുന്നതും ആലപ്പുഴക്കാരാണ്. പ്രത്യേകിച്ചും ധനമന്ത്രിയുടെ നാട്. കുട്ടനാട് പൂര്‍വസ്ഥിതിയിലാകുമോ എന്നുപോലും ജനം ഭയക്കുന്നു. ആ ഭാഗങ്ങളിലേക്ക് മന്ത്രിമാരെ ആരെയും കണ്ടില്ലെന്ന പരാതി ഗൗരവകരമാണ്. വൈകിയെത്തിയ പൊതുമരാമത്ത് മന്ത്രി പറഞ്ഞ ന്യായമാണ് വിചിത്രം. കുട്ടനാട് അടക്കമുള്ള പ്രദേശങ്ങളിലെ പതിനായിരങ്ങള്‍ ദുരിതജീവിതത്തിലാണ്. മന്ത്രി ജി. സുധാകരന്‍ ഇന്നലെ കേന്ദ്രമന്ത്രിമാരായ കിരണ്‍ റിജിജുവും അല്‍ഫോണ്‍സ് കണ്ണന്താനവും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് ദുരിതബാധിതരെ കാണാന്‍ ആദ്യമായി എത്തുന്നത്. പ്രബുദ്ധമെന്നവകാശപ്പെടുന്ന കേരളം ഈ ഭരണക്കാരെ ഓര്‍ത്ത് ലജ്ജിക്കണം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.