കൊച്ചി: ജൂലൈ 23 മുതല്‍ വീണ്ടും കേരളത്തില്‍ കനത്ത മഴയുണ്ടാകുമെന്ന് ദുരന്ത നിവാരണ വിഭാഗം മുന്നറിയിപ്പ് നല്‍കി. ഈ സാഹചര്യത്തില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ വീടുകളിലേക്ക് തിരിച്ച് വരാന്‍ ധൃതി കൂട്ടരുത്. സാഹചര്യങ്ങള്‍ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാവൂ എന്നും കേന്ദ്രസംഘം നിര്‍ദേശിച്ചു.
















