Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യു വധക്കേസില്‍ യുഎപിഎ ചുമത്താന്‍ സിപിഎം ഭയക്കുന്നു: എം.ടി. രമേശ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 21, 2018, 03:06 am IST
in Kerala

തിരുവനന്തപുരം: അഭിമന്യു കൊലക്കേസ് അന്വേഷിക്കാന്‍ എന്‍ഐഎ തയാറാണെങ്കിലും കേരളാ പൊലീസ് യുഎപിഎ വകുപ്പ് ചുമത്താത്തതിനാലാണ് ഇത് സാധ്യമാകാത്തതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ സിപിഎം സര്‍ക്കാര്‍ ഭയക്കുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 

 അഭിമന്യു, സച്ചിന്‍, വിശാല്‍, ശ്യാംപ്രസാദ് കൊലക്കേസുകള്‍ എന്‍ഐഎക്ക് കൈമാറണമെന്നും പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ എന്നീ സംഘടനകളെ നിരോധിക്കണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പോപ്പുലര്‍ ഫ്രണ്ടിനും എസ്ഡിപിഐക്കും എതിരെ കൃത്യമായ അന്വേഷണം നടന്നാല്‍ പല സിപിഎം നേതാക്കളുടേയും പൊയ്‌മുഖം അഴിഞ്ഞു വീഴുമെന്ന് ഭയമുള്ളതിനാലാണ് സര്‍ക്കാര്‍ അതിന് മുതിരാത്തത്.  

 അഭിമന്യു വധക്കേസില്‍ പിടിയിലാകുന്ന പോപ്പുലര്‍ ഫ്രണ്ട് നേതാക്കളെ 90 ദിവസം കൊണ്ട് ജാമ്യം നല്‍കി പുറത്തു വിടാമെന്ന് സിപിഎം അവര്‍ക്ക് ഉറപ്പു നല്‍കിയിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. കേസിലെ തീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന അഭിമന്യുവിന്റെ അച്ഛന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടെ നടക്കുന്നവരെയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പേടിക്കേണ്ടത്. സഹപ്രവര്‍ത്തകന്റെ ചങ്കിലേക്ക് കത്തി കുത്തിയിറക്കാന്‍ പോലും മടിക്കാത്തവരായി നേതാക്കള്‍ മാറി.

  പോപ്പുലര്‍ ഫ്രണ്ട് അപകടകരമായ രീതിയില്‍ വളരുകയാണ്. സിപിഎമ്മിലും കോണ്‍ഗ്രസിലും മാത്രമല്ല സാംസ്‌കാരിക പ്രസ്ഥാനങ്ങളിലും മാധ്യമങ്ങളിലും പോലീസിലും വരെ ഇവര്‍ നുഴഞ്ഞ കയറി. അമ്പതോളം പോലീസുകാര്‍ ചേര്‍ന്ന് പ്രത്യേക വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ തീരുമാനിക്കുന്ന റെയ്ഡ് വാര്‍ത്ത പോലും ചോരുന്നു. പോലീസില്‍ പോപ്പുലര്‍ ഫ്രണ്ടിന് സമാന്തര സംവിധാനമുണ്ട്. സമാന്തര ആഭ്യന്തര വകുപ്പ് പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന സംശയമുണ്ടന്നും എംടി രമേശ് പറഞ്ഞു.

   തീവ്രവാദത്തിനെതിരെ ചുവരെഴുതാന്‍ മാത്രമേ എസ്എഫ്‌ഐക്കും ഡിവൈഎഫ്‌ഐക്കും ശേഷിയുള്ളുവെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച യുവമോര്‍ച്ചാ സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ പി കെ പ്രകാശ്ബാബു പറഞ്ഞു. ജീവന്‍ പോയാലും തീവ്രവാദത്തിനെതിരെ യുവമോര്‍ച്ച  പോരാടും. അഭിമന്യുവിന്റെ കൊലപാതകികളുടെ പേര് പറയാന്‍ പോലും ഇടത് വിദ്യാര്‍ത്ഥി യുവജന പ്രസ്ഥാനങ്ങള്‍ക്ക് സ്വാതന്ത്ര്യമില്ലാതായി. 

  മഹാരാജാസ് കോളേജിലെ അനൂജയുടെ മരണത്തിന് ഉത്തരാവാദികളായവര്‍ തന്നെയാണ് അഭിമന്യുവിന്റെ കൊലപാതകത്തിന് പിന്നിലും. അന്ന് എബിവിപിയും യുവമോര്‍ച്ചയും ചൂണ്ടിക്കാണിച്ച കാര്യം അന്വേഷിച്ചിരുന്നെങ്കില്‍ ഇന്ന് അഭിമന്യുവിന് ജീവന്‍ നഷ്ടമാകില്ലായിരുന്നു. തീവ്രവാദത്തിനെതിരെ ജനമനസാക്ഷി ഉണര്‍ത്താന്‍ ആഗസ്റ്റ് ഒന്നു മുതല്‍ 10 വരെ നിയോജകമണ്ഡല തലങ്ങളില്‍ യുവമോര്‍ച്ച പ്രക്ഷോഭ പരിപാടികള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. 

   യുവമോര്‍ച്ച നേതാക്കളായ അഡ്വ ആര്‍. എസ്. രാജീവ്, ബിജു ഇളക്കുഴി, കെ. ആര്‍. ഹരി, അഡ്വ രഞ്ജിത് ചന്ദ്രന്‍, സബീഷ്, ആര്‍. എസ്. സമ്പത്ത്, മണവാരി രതീഷ്, കെ. പി. അരുണ്‍, രാകേന്ദു, ജെ. ആര്‍. അനുരാജ്, പി. സി. രതീഷ്, ചന്ദ്രകിരണ്‍, ജിതിന്‍ ദേവ്, ബി. ജി. വിഷ്ണു.എന്നിവര്‍ നേതൃത്വം നല്‍കി. ബിജെപി സംസ്ഥാന സെക്രട്ടറി സി ശിവന്‍കുട്ടി, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ എസ് സുരേഷ് എന്നിവര്‍ പങ്കെടുത്തു.  

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിലും ഉത്തരാഖണ്ഡിലും ക്ഷേത്രങ്ങൾക്ക് ഖാലിസ്ഥാൻ ആക്രമണ ഭീഷണി; ജാഗ്രത ശക്തമാക്കി

News

മുഹറം ഘോഷയാത്രയ്‌ക്കിടെ വിഷഗുളിക വിതരണം; ഫിയാസ് എന്ന പുണെ സ്വദേശി അറസ്റ്റിൽ, പദ്ധതി നടന്നിരുന്നെങ്കിൽ ആയിരക്കണക്കിന് പേർക്ക് ജീവഹാനി സംഭവിച്ചേനെ

തൃണമൂല്‍ നേതാവ് സാകേത് ഗോഖലെ(ഇടത്ത്) പത്മശ്രീ ജേതാവ് ഡോ. അനില്‍ കുമാര്‍ രസ്തോഗി (നടുവില്‍)
India

മോദിയെ വണങ്ങാത്ത ആളെന്ന് പറഞ്ഞ് പത്മശ്രീ ജേതാവിനെ പുകഴ്‌ത്തി തൃണമൂലിന്റെ സാകേത് ഗോഖലെ, പിന്നാലെ മോദിയെ പുകഴ്‌ത്തി പത്മശ്രീ ജേതാവ്

Kerala

പുകവലി ചോദ്യം ചെയ്തതിന് നഴ്‌സിനോട് രോഗിയുടെ കൂട്ടിരിപ്പുകാരന്‍ അപമര്യാദയായി പെരുമാറി, കേസെടുത്ത് കൊല്ലം ഈസ്റ്റ് പൊലീസ്

Entertainment

25-ാം വയസില്‍ മരണപ്പെട്ട ആദ്യ ഭാര്യ;,ഒന്നുമില്ലാത്തവനൊപ്പം ഇറങ്ങി വന്ന നായിക

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് യുവതി ജീവനൊടുക്കിയ സംഭവം: ഭര്‍ത്താവ് അതുല്‍ അറസ്റ്റില്‍

രാവിലെ നടക്കാനിറങ്ങിയപ്പോള്‍ നെഞ്ചുവേദന; ഖുഷ്ബുവിന്റെ മകളുടെ വിവാഹത്തിന് കണ്ടു;സുഹാസിനി

ലക്ഷ്മിപ്രിയയെ തകര്‍ക്കാന്‍ ശ്രമം, കുലുങ്ങാതെ ലക്ഷ്മിപ്രിയ; ദുബായില്‍ മദ്യപിച്ചുലക്കുകെട്ടു എന്ന് അദുല്‍, സെക്സ്റാക്കറ്റ് ബന്ധമെന്ന് മിഥിലാജ്

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധത്തിലെ “വീരനാഗ” ഗാനം ലിറിക്കൽ വീഡിയോ പുറത്ത്

ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ബിജുമേനോൻ ചിത്രം “അവറാച്ചൻ ആൻഡ് സൺസ്” : സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസായി

ഫിഫ വേൾഡ് കപ്പ് *2026* ഫുട്ബോൾ ടൂർണ്ണമെന്റിന് ഹരം പകരാനായി ചലച്ചിത്ര പ്രവർത്തകർ ഒരുക്കുന്ന മ്യൂസിക്ആന്തം പ്രകാശനം ചെയ്തു

രഞ്ജിത്ത് ചിത്രം ലോ ആൻഡ് ഓർഡർ ;നായകൻ പ്രകാശ് വർമ്മ ടൈറ്റിൽ പുറത്ത്

ദേ.. എന്റെ സാരി ഒന്നു ശരിക്കിയിടുമോ? അതിമനോഹര ത്തിന് സെക്കന്റെ ലുക്ക് എത്തി

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ പ്രത്യേക അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്തു

അഞ്ച് ദ്വീപുകളുടെ സർഗാത്മക കൂട്ടായ്‌മ – “തൈക്കാട്ടുശ്ശേരി ദ്വീപ് കലാസംഗമം’ ഒരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.