മാതൃഭൂമി ആഴ്‌ച്ച പതിപ്പില്‍ ഹൈന്ദവ സ്ത്രീകളെ അപമാനിച്ച് കൊണ്ട് എസ്.ഹരീഷ് എഴുതിയ നോവലിലെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധം കനക്കുന്നു. സ്ത്രീകളെ മോശമായി പരാമര്‍ശിക്കുകയും ആചാര അനുഷ്ഠാനങ്ങളെ അവഹേളിക്കുകയും ചെയ്ത മാതൃഭൂമിക്കും ലേഖകന്‍ ഹരീഷിനുമെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നു. നാളെ രാവിലെ 10 മണിക്ക് സെക്രട്ടറിയേറ്റ് പടിക്കല്‍ നിന്ന് ആരംഭിക്കുന്ന പ്രതിഷേധറാലിയില്‍ ഹൈന്ദവസംഘടനകളുടെ സംസ്ഥാന നേതാക്കന്‍മാരും അഖില കേരള തന്ത്രി മണ്ഡലം ഉള്‍പ്പെടെയുളള ഹൈന്ദവ സംഘടനകളും പങ്കെടുക്കും.
ആള്‍ ഇന്ത്യ ബ്രാഹ്മണ ഫെഡറേഷന്‍ നാഷണല്‍സെക്രട്ടറി (AIBF) മണി.എസ്. തിരുവല്ല, തന്ത്രി മണ്ഡലം സംസ്ഥാന പ്രസിഡന്റ് പ്രൊഫ. വിആര്‍ നമ്പൂതിരി, തന്ത്രി മണ്ഡലം സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. രാധാകൃഷ്ണന്‍ പോറ്റി, തന്ത്രി മണ്ഡലം സംസ്ഥാന വൈ. പ്രസിഡന്റ് വാഴയില്‍ മഠം വിഷ്ണു നമ്പൂതിരി, യോഗക്ഷേമസഭ ജില്ലാ പ്രസിഡന്റ് ടി.കെ. ദാമോദരന്‍ നമ്പൂതിരി, യോഗക്ഷേമസഭ ജില്ലാ സെക്രട്ടറി എം.വി. സുബ്രമ്മണ്യന്‍ നമ്പൂതിരി, തന്ത്രി മണ്ഡലം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം ഭൂതക്കുളം സന്തോഷ് നമ്പൂതിരി, തന്ത്രി മണ്ഡലം സംസ്ഥാന നിര്‍വ്വാഹക സമിതി അംഗം പി.എം.വിഷ്ണു നമ്പൂതിരി, തന്ത്രി മണ്ഡലം ജില്ലാ. സെക്രട്ടറി കാട്ടാക്കട മഹാദേവന്‍ പോറ്റി, തന്ത്രി മണ്ഡലം ജില്ലാട്രഷറര്‍ വി.എസ്്. ഉണ്ണികൃഷ്ണന്‍, ജോയിന്റ് സെക്രട്ടറി ഒറ്റൂര്‍: ഗ.പുരുഷോത്തമന്‍ നമ്പൂതിരി, തന്തിമണ്ഡല വിദ്യാപീഠം രജിസ്റ്ററാര്‍ ജയ്‌മോന്‍ ഭട്ടതിരി, ശാന്തി ക്ഷേമ യൂണിയന്‍ തിരു ജില്ലാ പ്രസിഡന്റ് എം.എന്‍.കുമാരന്‍ നമ്പൂതിരി, ശാന്തി ക്ഷേമ യൂണിയന്‍ജില്ലാ സെക്രട്ടറി അരുവിക്കര മാധവന്‍ പോറ്റി യോഗക്ഷേമസഭ സംസ്ഥാന നേതാക്കള്‍, ജില്ലാ നേതാക്കള്‍, തന്ത്രി മണ്ഡലം സംസ്ഥാന നേതാക്കള്‍, ജില്ലാ നേതാക്കള്‍ എന്നിവരെ കൂടാതെ ഹൈന്ദവ വിശ്വാസികളായ ആയിരക്കണക്കിന്പുരുഷന്‍മാരും സ്ത്രീകളും പങ്കെടുക്കും.
















