കൊച്ചി: എസ് ഡി പി ഐ നേതാക്കളെ കസ്റ്റഡിയിലെടുത്തതിന്റെ പേരില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ മാറ്റിവെച്ചു. എറണാകുളം പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് പുറത്തിറങ്ങുന്നതിനിടെയാണ് എസ് ഡി പി ഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി ഉള്‍പ്പടെ ഏഴു നേതാക്കളെ സെന്‍ട്രല്‍ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കുകയായിരുന്നു.
ഹാദിയ വിഷയത്തില്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയതില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് തങ്ങളെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് അറിയിച്ചതായി വിട്ടയക്കപ്പെട്ട നേതാക്കള്‍ അറിയിച്ചു. നേതാക്കളെ വിട്ടയച്ചതിന് പിന്നാലെയാണ് ഹര്‍ത്താല്‍ പിന്‍വലിക്കാന്‍ എസ് ഡി പി ഐ തീരുമാനിച്ചത്.
















