Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Editorial

നിരോധനം മാത്രം പോരാ, ജാഗ്രതയും വേണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2018, 03:06 am IST
inEditorial

മല്‍സ്യം, കുപ്പിവെള്ളം, പാല്‍, ഇപ്പോള്‍ വെളിച്ചെണ്ണയും. മായവും വിഷവും ഇല്ലാത്തതൊന്നും മലയാളികള്‍ക്കു വിധിച്ചിട്ടില്ലെന്ന അവസ്ഥയായിരിക്കുന്നു. ഇനി എന്തൊക്കെയാണു വരാനിരിക്കുന്നതെന്ന് വന്നാലേ അറിയൂ. ശ്വസിക്കുന്ന വായുവും ദാഹമകറ്റാനുള്ള വെള്ളവും വരെ മായത്തില്‍ മുങ്ങിയ നാടിനെക്കുറിച്ച് എന്തു പറയാന്‍? കേരളത്തില്‍ ഏറ്റവും ലാഭകരമായ വ്യവസായം ചികില്‍സയാണെന്ന വിലയിരുത്തലില്‍ ഒട്ടും അപാകതയില്ല. അനാരോഗ്യം വിലയ്‌ക്കു വാങ്ങുന്നതില്‍ നമ്മള്‍ മുന്‍പന്തിയിലായിരിക്കുന്നു. നിലവാരമില്ലാത്തതിന്റെ പേരില്‍ 51 ബ്രാന്‍ഡ് വെളിച്ചെണ്ണകൂടി ഭക്ഷ്യസുരക്ഷാ വകുപ്പ് നിരോധിച്ചതോടെ സംസ്ഥാനത്തു നിരോധിക്കപ്പെട്ട ബ്രാന്‍ഡുകള്‍ 96 ആയി. സര്‍ക്കാര്‍ ബ്രാന്‍ഡ് ആയ കേരയോടു സാമ്യമുള്ള പേരുകള്‍ ഉപയോഗിച്ചു നാട്ടുകാരെ വിഢ്ഢികളാക്കി മുതലെടുപ്പു നടത്തി വരികയായിരുന്നു ചിലര്‍ എന്ന് അര്‍ഥം. മരുഭൂമിയില്‍ മണല്‍ കച്ചവടം നടത്തുന്നതു പോലെയാണ് നാളികേരത്തിന്റെ നാട്ടില്‍ വെളിച്ചെണ്ണ മായം കലര്‍ത്തിവിറ്റു കാശാക്കുന്നത്. വെളിച്ചെണ്ണയ്‌ക്കു ബ്രാന്‍ഡ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി ഇതിനെ ചെറുക്കാനുള്ള നീക്കം സ്വാഗതാര്‍ഹം തന്നെ. പക്ഷേ, പഴുതുകള്‍ കൃത്യമായി അടയ്‌ക്കാനുള്ള സംവിധാനം കൂടി കണ്ടെത്തേണ്ടിയിരിക്കുന്നു. നിയമങ്ങള്‍ ലംഘിക്കാനുള്ളതാണ് എന്ന പൊതുധാരണ മാറണമെങ്കില്‍ നടപടികള്‍ ശക്തമാവുക തന്നെ വേണം. 

എന്തിന്റെ പേരിലാണ് നമുക്ക് ഈ വിധിവരുന്നത് എന്നു പൊതുജനം തുറന്നു ചിന്തിക്കേണ്ട കാലമായി. അവനവന്റെ രക്ഷയ്‌ക്ക് അവനവന്‍ തന്നെ എന്ന നിലയിലേക്കാണല്ലോ കാര്യങ്ങളുടെ പോക്ക്. സംസ്ഥാനത്ത് നെടുനീളത്തില്‍ കടല്‍ത്തീരമുണ്ടായിട്ടും നമുക്കു കിട്ടുന്നതു വിഷം കലര്‍ന്ന മല്‍സ്യം. തെങ്ങിന്റെ നാടായിട്ടും വെളിച്ചെണ്ണയിലും കരിക്കില്‍ പോലും വ്യാജന്‍. മഴയുടേയും ദൈവത്തിന്റെയും നാടായിട്ടും കുടിക്കാന്‍ നല്ല വെള്ളമില്ല. സമൃദ്ധമായ പച്ചപ്പും പുല്‍മേടുകളും നെല്‍പ്പാടങ്ങളും ഉണ്ടായിരുന്ന നാട്ടില്‍ പശുക്കളില്ലാതാകുന്നു, നല്ല പാല്‍ കിട്ടാനില്ലാതാകുന്നു. അനുഗ്രഹിച്ചു കിട്ടിയ സമ്പത്ത് ഉപയോഗപ്പെടുത്താന്‍ അറിയാത്ത നമ്മുടെ പിടിപ്പുകേടിന് ഭരണ സംവിധാനവും കൂട്ടായി. ഇതു രണ്ടിന്റെയും മറവിലാണു വ്യാജന്മാര്‍ തഴച്ചുവളരുന്നത്. 

ഓരോ വീട്ടിലും ഒരു തെങ്ങെങ്കിലും ഉണ്ടായിരുന്ന ഒരു കാലം കേരളത്തിനുണ്ടായിരുന്നു. മലയാളിയുടെ ആരോഗ്യ രഹസ്യങ്ങളില്‍ ഒന്ന് കല്‍പവൃക്ഷമായ തെങ്ങും അതില്‍നിന്നുള്ള ഉല്‍പ്പന്നങ്ങളുമായിരുന്നു താനും. കാലാകാലങ്ങളിലെ സര്‍ക്കാരിന്റെ ദര്‍ഘവീക്ഷണവും യാഥാര്‍ഥ്യബോധവും ഇല്ലാത്ത കൃഷിപരിഷ്‌കാരങ്ങളും ഇന്നത്തെ ദുരവസ്ഥയ്‌ക്ക് കാരണമായിട്ടുണ്ടാകാം. എങ്കിലും ജനസമൂഹത്തിന്റെ ചിന്താഗതിയും സമീപനവും അതിനു സഹായകമാവുന്നുണ്ട്. എന്തും വിലകൊടുത്തു വാങ്ങാമെന്ന ചിന്തയില്‍നിന്നാണ് നാണ്യവിളകളോടുള്ള അമിതമായ സ്‌നേഹം ഉടലെടുക്കുന്നത്. ആ ഭ്രമം പിന്നീടു കൃഷിവിട്ടു മണ്ണും മണലും അടക്കം വില്‍ക്കുന്നതിലേക്കു കടന്നു. കൃഷിയുടെ അടിത്തറ തകര്‍ന്നപ്പോള്‍ മറ്റുള്ളവര്‍ക്കു വഞ്ചിച്ചു മുതലെടുക്കാനുള്ള ഒരു വിഭാഗമായി നാം നിന്നുകൊടുത്തു. മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് യാഥാര്‍ഥ്യബോധമോ ദീര്‍ഘവീക്ഷണമോ ഇല്ലായ്‌മ തുടരുന്നിടത്തോളം പരിഹാരം ജനങ്ങളില്‍ നിന്നു തന്നെ ഉണ്ടാകേണ്ടിയിരിക്കുന്നു. തെങ്ങുവേണം, നാളികേരം വേണം, പച്ചക്കറികള്‍ വേണം, പാല്‍ വേണം, ശുദ്ധജലം വേണം.  

മുന്‍പ് കൊളസ്‌ട്രോളിന്റെ പേരില്‍ വെളിച്ചെണ്ണയെ പ്രതിയാക്കി അകറ്റിനിര്‍ത്താനും ആ സ്ഥാനത്തേക്ക് പാമോലിനേയും സൂര്യകാന്തി എണ്ണയേയുമൊക്കെ കൊണ്ടുവരാനും ഗൂഢശ്രമം നടന്നിരുന്നതായി ആരോപണമുണ്ടായിരുന്നു. വെളിച്ചെണ്ണയെ അതു കാര്യമായി ബാധിക്കുകയും ചെയ്തിരുന്നു. വടക്കേ ഇന്ത്യന്‍ ലോബിയുടെ കളിയാണ് അതെന്നാണ് അന്ന് കേട്ടിരുന്നത്. വെളിച്ചെണ്ണയ്‌ക്ക് ഈ പറയുന്ന കുഴപ്പമൊന്നുമില്ലെന്നു പിന്നാലെ വിശദീകരണവും വന്നു. ഇന്നിപ്പോള്‍ കേരളത്തിന്റെ ഉല്‍പ്പന്നമായിരുന്ന വെളിച്ചെണ്ണ നമുക്കുതന്നെ മായം കലര്‍ത്തി വിറ്റ് മറ്റുള്ളവര്‍ ലാഭം കൊയ്യുന്ന സ്ഥിതി വന്നിരിക്കുന്നു. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

India

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

World

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

World

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.