പള്ളിക്കുന്ന്: പള്ളിക്കുന്ന് രാധാവിലാസം യുപി സ്കൂളിലെ ഈ വര്‍ഷത്തെ സ്കൂള്‍ പാര്‍ലമെന്റിന്റെ ഉദ്ഘാടനം വി.മുരളീധരന് എംപി നിര്‍വഹിച്ചു. പ്രധാനാധ്യാപകന് യു.കെ.ദിവാകരന് അധ്യക്ഷ വഹിച്ചു. സ്കൂള്‍ മാനേജര്‍ രവീന്ദ്രനാഥ് ചേലേരി, പിടിഎ പ്രസിഡണ്ട് ടി.ജയപ്രകാശ്, എസ്എസ്ജി ചെയര്മാന് പി.ടി.സഗുണന് എന്നിവര്‍ സംസാരിച്ചു. കുട്ടികളുടെ പ്രധാനമന്ത്രി പി.അനുഗ്രഹ് വി.മുരളീധരന് എംപിക്ക് സ്കൂളിന്റെ ഉപഹാരം നല്കി. തുടര്‍ന്ന് വിവിധ വകുപ്പ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. പി.സജീവന് സ്വാഗതവും സി.സി.അജിത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: