Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മോദിയെ പഴിച്ചവര്‍ മല്ല്യയ്‌ക്കായി നില്‍ക്കുമോ?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2018, 03:15 am IST
inEditorial

ഇന്ത്യ കണ്ട പല തട്ടിപ്പുകാരില്‍ ഒന്നാമനാണ് വ്യവസായി വിജയ് മല്ല്യ. തന്റെ വിവിധ സ്ഥാപനങ്ങള്‍ക്കായി ബാങ്കുകളില്‍ നിന്നും വാങ്ങിയ ഏഴായിരം കോടി വായ്‌പയോ പലിശയോ നല്‍കാന്‍ വര്‍ഷങ്ങളായി മല്ല്യ കൂട്ടാക്കിയില്ല. പലിശയടക്കം 9000 കോടി രൂപ അടയ്‌ക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ നടപടി കര്‍ശനമാക്കി. തുടര്‍ന്ന് രാജ്യംവിട്ട മല്യ ഇപ്പോള്‍ ലണ്ടനിലാണ്. രാജ്യസഭാംഗമെന്ന നിലയില്‍ കൈവശം വച്ചിരുന്ന നയതന്ത്ര വിസ റദ്ദാക്കി. ഇയാള്‍ക്കെതിരെ ബ്രിട്ടനില്‍ കേസ് കൊടുത്തു, ലണ്ടനില്‍ അറസ്റ്റിലാവുകയും ചെയ്തു. 

കിങ് ഫിഷര്‍ വിമാനക്കമ്പനിയും മദ്യോല്‍പ്പാദന സ്ഥാപനങ്ങളുമടക്കം ബാങ്കുകള്‍ക്ക് കിട്ടേണ്ട തുകയിലധികം വരുന്ന സ്വത്തുകള്‍ കണ്ടുകെട്ടി. ഇത്രയും ശക്തമായ നടപടി മുന്‍പൊരിക്കലും രാജ്യം കണ്ടിട്ടില്ല. എന്നിട്ടും തട്ടിപ്പുകാരന്‍ വിജയ് മല്ല്യയെ രാജ്യം വിടാന്‍ മോദി സര്‍ക്കാര്‍ ഒത്താശ ചെയ്തുവെന്ന് കോണ്‍ഗ്രസ്സുകാരും പലവിധ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ആക്ഷേപിച്ചു. അതിലൊന്നും പതറാതെ കേന്ദ്രസര്‍ക്കാരും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മുന്നോട്ടുപോയി. 

ആ നടപടികളെല്ലാം പലവിധ നിയമ ആനുകൂല്യങ്ങളും അനുവദിക്കുന്ന ലണ്ടനില്‍ പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടാക്കി. വിജയ്‌മല്ല്യയുടെ നവദ്വാരങ്ങളും അടയ്‌ക്കത്തക്ക നിലപാടുകളുമായി കേന്ദ്രം മുന്നോട്ടുപോയതിന്റെ ഫലം കണ്ടു. ബാങ്കുകള്‍ക്ക് ഇപ്പോള്‍ നല്‍കാനുള്ള 13,000 കോടി രൂപ അടയ്‌ക്കാന്‍ സന്നദ്ധനാണെന്ന് മല്ല്യ ബാങ്കുകളുടെ കൂട്ടായ്‌മയ്‌ക്കയച്ച കത്തിലും കര്‍ണാടക ഹൈക്കോടതിയിലും അറിയിച്ചിരിക്കുകയാണ്.

ഇന്ത്യയിലെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും കണ്ടുകെട്ടിയതിന് പുറമെ വിദേശരാജ്യങ്ങളിലുള്ള നടപടികള്‍ ഊര്‍ജിതമാക്കി. ഇതിനുപുറമെ ഇയാളെ വിട്ടുകിട്ടാനുള്ള കേസില്‍ ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയില്‍ വിചാരണ അതിവേഗം പുരോഗമിക്കുകയുമാണ്. ബ്രിട്ടീഷ് കോടതി മല്ല്യയെ വിട്ടുനല്‍കാന്‍ ഉത്തരവിട്ടേക്കുമെന്നാണ് നിയമവിദഗ്ധരുടെ അഭിപ്രയം. 

സാമ്പത്തിക തട്ടിപ്പുനടത്തി മുങ്ങിയവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും അത്തരക്കാരെ പലായനം ചെയ്തവരായി പ്രഖ്യാപിക്കാനും സഹായിക്കുന്ന പുതിയ നിയമം അടുത്തിടെ കേന്ദ്രം പാസ്സാക്കിയിരുന്നു. ഇതും മദ്യരാജാവിന് വിനയായി. അതിശക്തമായ സമ്മര്‍ദ്ദമാണിപ്പോള്‍ മല്ല്യയ്‌ക്കുമേലുള്ളത്. താന്‍ കുടുങ്ങുമെന്ന് ഉറപ്പായതോടെയാണ് മല്ല്യ ബാങ്കുകളെയും കോടതിയെയും സമീപിച്ചത്. സ്വത്ത് വിറ്റ് പണം അടയ്‌ക്കാമെന്ന് കാട്ടി ഈ മാസം  22ന് കര്‍ണാടക ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. 

തനിക്ക് 13,960 കോടി രൂപയുടെ സ്വത്തുണ്ട്. ഇതുവില്‍ക്കാന്‍ കോടതിയില്‍നിന്ന് അനുമതി നല്‍കണമെന്നാണ് അഭ്യര്‍ത്ഥന. ലോകത്തിലെതന്നെ മികച്ച സാമ്പത്തിക വിദഗ്ധനെന്നറിയപ്പെടുന്ന മന്‍മോഹന്‍സിംഗ് ധനമന്ത്രിയും പ്രധാനമന്ത്രിയുമായപ്പോഴാണ് മല്ല്യയും വ്യവസായവും പുഷ്ടിപ്പെടുകയും ആവശ്യത്തിലധികം ബാങ്ക് വായ്‌പ ലഭ്യമാക്കാനും കഴിഞ്ഞതെന്ന് സര്‍വര്‍ക്കുമറിയാം. 

കോണ്‍ഗ്രസിന്റെ മാനസപുത്രന്‍ എന്ന നിലയില്‍ മാത്രമല്ല മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ അടുത്ത സുഹൃത്തും കൂടിയാണ് വിജയ്‌മല്ല്യ. 1996ല്‍ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കപ്പെട്ട ദേവഗൗഡ സത്യപ്രതിജ്ഞയ്‌ക്ക് മുന്‍പ് ബംഗളൂരുവിലേക്ക് പറക്കുകയുണ്ടായി. അമ്മയെക്കണ്ട് അനുഗ്രഹം വാങ്ങാനുള്ള ആ യാത്രയ്‌ക്കുപയോഗിച്ച വിമാനം വിജയ് മല്ല്യ നല്‍കിയതായിരുന്നു. 

ദക്ഷിണ കര്‍ണാടകയിലെ ബണ്ട്വാളില്‍ ജനിച്ച മല്ല്യ പിതാവിന്റെ മരണം മൂലം വലിയൊരു വ്യവസായ സ്ഥാപനത്തിന്റെ ഉടമയായി 28-ാം വയസ്സില്‍ ഉയര്‍ന്നു. എട്ട് വര്‍ഷം മുന്‍പത്തെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരില്‍ 162-ാം സ്ഥാനത്തായിരുന്നു മല്ല്യ. ഇന്ത്യയിലാകട്ടെ 41-ാം സ്ഥാനത്തും. ആഡംബര ജീവിതം നയിക്കാന്‍ പ്രതിമാസം കോടികള്‍ തന്നെ ചെലവഴിച്ചിരുന്ന മല്ല്യ 17 ബാങ്കുകളില്‍ നിന്നാണ് വായ്‌പ തരപ്പെടുത്തിയത്. 

തന്നെ പിന്തുണച്ച ജനതാദള്‍, കോണ്‍ഗ്രസ് സംയുക്ത സര്‍ക്കാര്‍ കര്‍ണാടകത്തിലുള്ളതിനാല്‍ മല്ല്യയ്‌ക്ക് രക്ഷയാകുമോ? സംരക്ഷകരായി ഇവര്‍ നിലനില്‍ക്കുമോ? അതോ മോദി സര്‍ക്കാരിന്റെ നടപടികള്‍ക്ക് പിന്തുണ നല്‍കുമോ? അതാണ് കാണാനിരിക്കുന്നത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)
India

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

India

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

Kerala

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

Kerala

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

Kerala

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

പുതിയ വാര്‍ത്തകള്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

പവിത്ര ഗൗഡ (ഇടത്ത്) കൊലപാതകക്കേസില്‍ ജയിലിലായ കന്നഡ നടന്‍ ദര്‍ശന്‍ (വലത്ത്)

പവിത്ര ഗൗഡ എന്ന കാമുകിക്ക് വേണ്ടി ദര്‍ശന്‍ എന്ന സൂപ്പര്‍ സ്റ്റാര്‍ നടത്തിയ കൊല; കൊല്ലാന്‍ രേണുകസ്വാമിയുടെ നെഞ്ചില്‍ ദര്‍ശൻ ചവിട്ടിനിന്നു

എല്ലാവര്‍ക്കും ഇന്ത്യയെ മുന്‍നിര രാഷ്‌ട്രമാക്കുകയെന്ന ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കാനാകുന്നതാണ് സ്വാതന്ത്ര്യത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം:ദ്രൗപദിമുര്‍മു

പ്രമുഖ ഹൃദയ ശാസ്ത്രക്രിയ വിദഗ്ധന്‍ ഡോ. ടി കെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ, വിജയകരമെന്ന് അധികൃതര്‍

സമയ് റെയ്നയ്‌ക്കും ടീമിനും എതിരെയുള്ള കേസുകള്‍ സുപ്രീം കോടതി റദ്ദാക്കി, ഒപ്പം അഭിനന്ദനവും

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതിന് പിതാവ് ശാസിച്ചു: 13 കാരി ജീവനൊടുക്കി

ഗാന്ധി എന്ന് കുടുംബപ്പേരുള്ള ഒരാൾക്ക് ഇത്രയും ലജ്ജാകരമായ പരാമർശം നടത്താൻ കഴിയുമോ ? രാഹുലിനെതിരെ രാജ്നാഥ് സിംഗ് 

‘ഫ്രീഡം അറ്റ് മിഡ്‌നൈറ്റ്’ : പുരുഷന്മാര്‍ക്ക് റോഡിലൂടെ നടക്കാം, കോണ്‍ക്‌ളേവില്‍ പങ്കെടുക്കാനാവില്ലെന്ന് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.