Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കര്‍ശന നടപടി കോടതിയില്‍ നിന്നു തന്നെ വേണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2018, 01:22 am IST
in Editorial

ജനങ്ങള്‍ക്ക് അവസാന ആശ്വാസമെന്ന നിലയില്‍ ധൈര്യമായി കൈപിടിക്കാനുള്ള ഒരു കൊമ്പാണ് ജുഡീഷ്യറി. എന്തൊക്കെ പരാതികളും പരിഭവങ്ങളുമുണ്ടെങ്കിലും അന്യം നിന്നുപോകാത്ത ജനുസ്സില്‍പ്പെടുന്നു ആ സംവിധാനം. എന്നാല്‍ അതിന്റെ അടിസ്ഥാന സ്വഭാവം പോലും തകിടം മറിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിമറിയുന്നു എന്നു വരുന്നത് അങ്ങേയറ്റം ഖേദകരവും ഭീതിദവുമാണ്. 

ഒടുവിലത്തെ ആശ്രയം പോലും അന്യവല്‍ക്കരിക്കപ്പെടുകയോ ഇല്ലാതാക്കപ്പെടുകയോ ആണ്. ചുരുക്കിപ്പറഞ്ഞാല്‍ കോടതികളുടെ നിലനില്‍പ്പിനുപോലും ഭീഷണി ഉയരുന്നതായി വേണം കരുതാന്‍. ഹൈക്കോടതിയില്‍ നിന്ന് കേസുകള്‍ സംബന്ധിച്ച സുപ്രധാന രേഖകളടങ്ങിയ ഫയലുകള്‍ കാണാതായ സംഭവം ഈ പശ്ചാത്തലത്തില്‍ നോക്കിക്കാണണം. അതീവ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണിത്. 

സമൂഹത്തിലെ ഒട്ടെല്ലാമേഖലകളെയും ബാധിച്ചിരിക്കുന്ന രോഗം ജുഡീഷ്യറിയുടെമേലും കയറിപ്പറ്റിയോ എന്ന ആശങ്കയ്‌ക്ക് അടിസ്ഥാനമുണ്ടെന്നു വേണം അനുമാനിക്കാന്‍. മലബാര്‍ സിമന്റ്‌സിലെ കോടികളുടെ അഴിമതിയുമായി ബന്ധപ്പെട്ട രേഖകളടങ്ങിയ ഫയലുകളാണ് കാണാതായിരിക്കുന്നത്. ആലങ്കാരികമായി പറഞ്ഞാല്‍ തീക്കട്ടയില്‍ ഉറുമ്പരിക്കുന്ന പ്രതീതി. ഫയലുകളുടെ തിരോധാനം സംബന്ധിച്ച് ഹൈക്കോടതിയിലെ വിജിലന്‍സ് റജിസ്ട്രാര്‍ അന്വേഷിക്കണമെന്ന് ജസ്റ്റിസ് ബി. സുധീന്ദ്രകുമാര്‍ ഉത്തരവിട്ടിട്ടുണ്ട്. അഴിമതി നടത്താന്‍ പാങ്ങുള്ളവര്‍ അത് ഏതുവിധേനയും നടത്തുമെന്ന കാര്യത്തില്‍ സംശയമില്ല.

കോടികള്‍ വിഴുങ്ങിയവര്‍ക്ക് നിരപരാധികളായി സമൂഹമധ്യേ വിലസി നടക്കാനുള്ള അവസരമാണ് ഈ ഫയല്‍മോഷണത്തിലൂടെ കൈവന്നിരിക്കുന്നത്. മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണം, കമ്പനിയുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങള്‍ എന്നിവ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ശശീന്ദ്രന്റെ പിതാവ് വേലായുധന്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് പ്രധാനപ്പെട്ടത്. ഇത് പരിഗണിക്കുന്നത് അനിശ്ചിതമായി നീണ്ടതോടെ വീണ്ടും കോടതിയെ സമീപിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വസ്തുതകള്‍ പുറത്തുവന്നിരിക്കുന്നത്. 

ശശീന്ദ്രന്റെ മരണവും സിമന്റ് കമ്പനിയിലെ അഴിമതി കേസും അട്ടിമറിക്കാന്‍ അണിയറയില്‍ വമ്പന്‍സ്രാവുകള്‍ എല്ലാ നീക്കങ്ങളും നടത്തുന്നുണ്ടെന്ന ആവലാതിക്കാരുടെ ആരോപണം ശരിവെക്കുന്നതരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. തെളിവുകള്‍ ഇല്ലാതായാല്‍ കോടതിക്ക് പ്രതികളെ കുറ്റവിമുക്തരാക്കേണ്ടിവരും. അവര്‍ സമൂഹത്തിനു മുമ്പില്‍ വിജയശ്രീലാളിതരായി നില്‍ക്കും.

സമൂഹത്തിന് താങ്ങും തണലുമാവേണ്ട സ്ഥാപനങ്ങള്‍ ഒന്നടങ്കം അധഃപ്പതനത്തിലേക്കു നീങ്ങുമ്പോള്‍ പരിഹാരമെന്ത് എന്നാണ് ചിന്തിക്കേണ്ടത്. ഭരണക്കാര്‍ക്ക് വിടുപണി ചെയ്യുന്ന പോലീസും സാധാരണ ജനങ്ങളെ കൊല്ലാക്കൊല ചെയ്യുന്ന സംവിധാനവും ചേര്‍ന്ന് പൊറുതിമുട്ടിച്ചിരിക്കുന്ന സാഹചര്യത്തില്‍ കോടതിക്കു മാത്രമേ എന്തെങ്കിലും ചെയ്യാനാവൂ. ആ കോടതിനടപടികളെ പോലും അട്ടിമറിക്കുന്ന തരത്തില്‍ ഗൂഢശക്തികള്‍ രംഗപ്രവേശം ചെയ്യുമ്പോള്‍ ഒന്നും ചെയ്യാനാവാത്ത സ്ഥിതിയുണ്ടാവും.

 ഉന്നത ന്യായാലയത്തിനു മാത്രമേ ഈ പ്രതിസന്ധിയില്‍ നിന്ന് പുറത്തുകടക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാനാവൂ. കുറ്റമറ്റ രീതിയില്‍ അവ നടപ്പാക്കിയില്ലെങ്കില്‍ സമൂഹം അരാജകത്വത്തിലേക്കു നീങ്ങും. ഒരിക്കലും അങ്ങനെ സംഭവിക്കാതിരിക്കട്ടെ എന്നാണ് ഞങ്ങളുടെ പ്രാര്‍ത്ഥന. രാഷ്‌ട്രീയ നീക്കങ്ങള്‍ക്കൊപ്പം നിലകൊള്ളേണ്ടതാണ് കോടതിയും എന്നു കരുതുന്നവര്‍ക്ക് ശക്തികൂട്ടാന്‍ ഇത്തരം അവസരങ്ങള്‍ ധാരാളമാണെന്നതും അതിനൊപ്പം ഓര്‍ക്കണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാസ്പോര്‍ട്ട്, വിസ സേവനങ്ങളുടെ ഔട്ട്സോഴ്സിംഗ്: ഹൈക്കോടതി ഉത്തരവിനെതിരെ കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

Kerala

കെ എസ് യുവിന്റെ ചരിത്രം ഓര്‍മ്മിപ്പിച്ച് കെ സി വേണുഗോപാല്‍, സംഭവം പ്ലീഡര്‍ നിയമനത്തില്‍ മുഖ്യമന്ത്രിയും കെ എസ് യുവും തമ്മില്‍ പോര് കടുത്തിരിക്കെ

India

2025 ൽ വാങ്ചുക് പാകിസ്ഥാൻ സന്ദർശിച്ചു ; മുഹമ്മദ് യൂനുസുമായും അടുപ്പം : ലഡാക്ക് കലാപത്തിന് മുൻപും നടത്തിയത് നിരാഹാര സമരം

India

പശ്ചിമ ബംഗാളിലെ എസ്.ഐ.ആര്‍ ഹര്‍ജികള്‍ ആഗസ്റ്റില്‍ പരിഗണിക്കാന്‍ സുപ്രീം കോടതി

ആമിര്‍ ഖാന്‍ (ഇടത്ത്) ത്രീ ഇഡിയറ്റ്സ് എന്ന സിനിമയുടെ സംവിധായകന്‍ രാജ് കുമാര്‍ ഹിരാനി (വലത്ത്) സോനം വാങ് ചുക് (നടുവില്‍)
India

‘ത്രീ ഇഡിയറ്റ്‌സ്’ സോനം വാങ്‌ചുകിന്റെ ജീവിതമല്ലെന്ന് ആമിര്‍ ഖാന്‍; സമരത്തിന് ബോളിവുഡ് പിന്തുണ തേടുന്ന സിജെപിക്ക് ആമിര്‍ ഖാന്റെ വാക്കുകള്‍ തിരിച്ചടി

പുതിയ വാര്‍ത്തകള്‍

ഭിന്നശേഷിക്കാര്‍ക്ക് കെഎസ്ആര്‍ടിസി യാത്രാപാസ് ലഭിക്കാനുളള വരുമാനപരിധി ഉയര്‍ത്തി

ഇന്ത്യയുടെ വന്ദേമാതരം പോസ്റ്റ്കാർഡിൽ എഴുതി നരേന്ദ്രമോദി ; ബഹിരാകാശത്തെത്തിക്കുക ഓർബിറ്റൽ റോക്കറ്റായ വിക്രം-1

മയക്കുമരുന്ന് കേസില്‍ ശ്രദ്ധ കപൂറിന്റെ സഹോദരന്‍ സിദ്ധാന്ത് കപൂറിനെതിരായ എഫ്‌ഐആര്‍ ഹൈക്കോടതി റദ്ദാക്കി

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്‌സ് അന്തരിച്ചു

നീറ്റ് പരീക്ഷ ശരിയായി നടന്നുവെന്ന് ഒന്നാം റാങ്കുകാരന്‍ ആര്യന്‍ ഗുപ്ത; കുറ്റമറ്റ നീറ്റ് പരീക്ഷ നടത്താനുള്ള കേന്ദ്രത്തിന്റെ കരുതലുകള്‍ക്ക് ശുഭാന്ത്യം

സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍ ഇടിച്ച് പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു

‘മഹാപ്രഭു ജഗന്നാഥി’ന്റെ റിലീസ് രഥയാത്ര ആഘോഷങ്ങളുടെ സമാപനത്തിനുശേഷം മതിയെന്ന് സുപ്രീം കോടതി

യുവതികളെ ലക്ഷ്യമിട്ട് ഓണ്‍ലൈന്‍ വായ്‌പാ തിട്ടിപ്പ് : ഡാര്‍ക്ക് വെബ് ബിബിനും പങ്കാളിയും അറസ്റ്റില്‍

മെക്‌സിക്കോയിൽ വൻ ഭൂചലനം; തീവ്രത 7.4, സുനാമി ജാഗ്രത അറിയിപ്പ്

ശബരിമല എക്‌സിക്യുട്ടീവ് ഓഫിസറായ പി.എസ്.ശാന്തകുമാറിനെ നിയമിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.