Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

കോണ്‍ഗ്രസ്സിലെ കലാപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2018, 01:20 am IST
inEditorial

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ഒരു സ്വകാര്യ സ്വത്തല്ല. അതുകൊണ്ടുതന്നെ ആ പാര്‍ട്ടിയില്‍ എന്തുനടക്കുന്നു എന്നറിയാനും അഭിപ്രായം പറയാനും സമൂഹത്തിന് ബാധ്യതയുണ്ട്. കേരളത്തിലെ കോണ്‍ഗ്രസിലെ ഏറ്റവും ഒടുവിലത്തെ സംഭവങ്ങള്‍ കോണ്‍ഗ്രസ് അണികളെ മാത്രമല്ല സമൂഹത്തെ ഒന്നടങ്കം ആശങ്കപ്പെടുത്തുന്നതാണ്. കോണ്‍ഗ്രസിന് ലഭിക്കേണ്ട ഒരു രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് ദാനം ചെയ്യേണ്ടിവന്നതിനെ തുടര്‍ന്ന് ഉടലെടുത്ത കലാപം ആരംഭിച്ചിട്ടേയുള്ളൂ. വരുംദിവസങ്ങളില്‍ അത് ആളിപ്പടരുക തന്നെ ചെയ്യും. കഴിഞ്ഞ ദിവസം ഉമ്മന്‍ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും ശവപ്പെട്ടിക്കു മേല്‍ റീത്തു സമര്‍പ്പിച്ചും കോലം കത്തിച്ചുമാണ് അണികള്‍ രോഷം പ്രകടിപ്പിച്ചത്. പി.ജെ. കുര്യന്‍ ഉള്‍പ്പെടെ ചില മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചേക്കുമെന്ന പ്രചരണം ശക്തമാണ്. പ്രൊഫ കെ.വി. തോമസ് പരസ്യമായി എതിര്‍പ്പറിയിച്ചതും കെ മുരളീധരന്‍ രായ്‌ക്കുരാമാനം നിലപാടു മാറ്റിയതും കെ. സുധാകരന്റെ നിലപാടും ദുസ്സൂചനയായിട്ടാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. 

യുവനേതാക്കള്‍ നേതൃത്വത്തിനെതിരെ പരസ്യ പ്രസ്താവനകളുമായി എത്തി. സീറ്റ് വിട്ടുനല്‍കിയത് അപകടകരമായ സാമൂഹിക ധ്രുവീകരണം ഉണ്ടാക്കുമെന്നും സാധാരണ പ്രവര്‍ത്തകരുടെ വികാരമാണ് പങ്കുവെച്ചതെന്നും ശക്തമായ അഭിപ്രായം ഉയരുന്നുണ്ട്. പി.ജെ. കുര്യനെതിരെ പരസ്യകലാപം ഉയര്‍ത്തിയ യുവ എംഎല്‍എമാര്‍ പോലും ഇപ്പോഴത്തെ അവസ്ഥയെ ന്യായീകരിക്കാന്‍ കഴിയാത്ത സാഹചര്യമാണ്. പി.ജെ. കുര്യന് വീണ്ടും സീറ്റ് നല്‍കുന്നതിനെ എതിര്‍ത്ത യുവനേതാക്കള്‍ ഇപ്പോള്‍ അന്തംവിട്ടുനില്‍ക്കുകയാണ്. കടിച്ചതുമില്ല പിടിച്ചതുമില്ല എന്നതാണ് അവസ്ഥ. ചോറിങ്ങും കൂറങ്ങും എന്ന നിലയിലായിരുന്ന കേരളാ കോണ്‍ഗ്രസ് ഗതികെട്ട നിലയിലാണ് ഒടുവില്‍ കോണ്‍ഗ്രസ് പാളയത്തില്‍ തിരിച്ചെത്തിയത്. മുന്നണിയില്‍ ചേരുംമുന്‍പ് തന്നെ രാജ്യസഭാ സീറ്റ് തരപ്പെടുത്തുകയും ചെയ്തു. ഇങ്ങനെയൊരു ദുരവസ്ഥ ഒരുകക്ഷിക്കും ഉണ്ടായിട്ടില്ല.

 കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യങ്ങളില്‍ പോലും ഘടകകക്ഷികള്‍ കയറിക്കളിക്കുന്ന സംഭവങ്ങള്‍ നേരത്തെ പലകുറി കണ്ടിട്ടുണ്ടെങ്കിലും ഇത്രത്തോളം കെട്ടുനാറിയ സ്ഥിതി മുമ്പെങ്ങുമുണ്ടായിട്ടില്ല. പാര്‍ട്ടി എത്രമാത്രം ദുര്‍ബലമായി എന്നതാണ് ഇപ്പോഴത്തെ കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. അണികള്‍ക്കും ജനങ്ങള്‍ക്കും കോണ്‍ഗ്രസിലുള്ള വിശ്വാസം നഷ്ടപ്പെട്ടു എന്നതാണ് രാജ്യസഭാ സീറ്റ് കൈവിട്ടതിനെ തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ വ്യക്തമാക്കുന്നത്. സ്വന്തം സീറ്റ് നിലനിര്‍ത്താന്‍ കഴിയാത്ത നേതൃത്വം എങ്ങനെ അണികളെ സംരക്ഷിക്കുമെന്ന ചോദ്യമാണ് പരക്കെ ഉയരുന്നത്. വര്‍ഗീയ കക്ഷികളുടെ താല്പര്യസംരക്ഷണത്തിന് നേതൃത്വം കീഴടങ്ങുന്ന കാഴ്ചയാണ് ഇപ്പോള്‍ കണ്ടത്. അത്തരം നേതൃത്വത്തിന് കീഴില്‍ നില്‍ക്കണമോ എന്ന് ആത്മാര്‍ത്ഥതയും അര്‍പ്പണ ബോധവുമുള്ള അണികള്‍ ഉറക്കെ ചിന്തിക്കണം. ജനാധിപത്യം തരിമ്പുപോലും പാലിക്കാത്ത ഇടതുമുന്നണിക്ക് നേട്ടമുണ്ടാക്കിക്കൊടുക്കുകയും മുസ്ലീം ലീഗടക്കമുള്ള വര്‍ഗീയ കച്ചവട രാഷ്‌ട്രീയക്കാര്‍ക്ക് കീഴടങ്ങുകയുമാണ് കോണ്‍ഗ്രസ്. ഇതിന് തടയിടാന്‍ അണികള്‍ തയ്യാറാകേണ്ട കാലം അതിക്രമിച്ചു. കലാപം കൊണ്ടായില്ല, ശക്തമായ നിലപാടാണ് സ്വീകരിക്കേണ്ടത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുല്‍ഗാന്ധി, നിങ്ങള്‍ ഇനി എന്നാണ് ‘വളരുക’?: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രഹ്ലാദ് ജോഷി

India

ഇന്ത്യയുടെ സഹിഷ്ണുത ഒരു ദൗര്‍ബല്യമായി കാണരുതെന്നും ശത്രുക്കള്‍ മര്യാദപാലിച്ചില്ലെങ്കില്‍ അവരെ കടന്നാക്രമിക്കാന്‍ മടിക്കില്ലെന്നും അജിത് ഡോവല്‍

Pathanamthitta

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ബാലികയെ വീട്ടിലെത്തി പീഡിപ്പിച്ച 41 കാരന് 29 വര്‍ഷം തടവും പിഴയും

Travel

വിമാനം റദ്ദാക്കി, യാത്രക്കാരി പ്രകോപിതയായി, വീഡിയോ വൈറലായതിനു പിന്നാലെ കേസ്

India

ഏകീകൃത സിവിൽ കോഡ് ; ഭോപ്പാലിൽ നിക്കാഹ് അപേക്ഷകളിൽ വൻ വർദ്ധനവ് : 30 ൽ നിന്ന് 200 ൽ കൂടുതലായി ഉയർന്നു

പുതിയ വാര്‍ത്തകള്‍

ഇടുക്കിയില്‍ ഇരട്ടക്കൊലപാതകം, മാതാപിതാക്കളെ കൊലപ്പെടുത്തിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍

കളമൊരുങ്ങി, പാലാ നഗരസഭയില്‍ ഇനി മായാ രാഹുലിനെ മുന്നില്‍ നിറുത്തി മാണി ഗ്രൂപ്പിന്‌റെ കളി

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.