Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവസാന ലാപ്പില്‍ വര്‍ഗീയത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2018, 01:13 am IST
inVicharam

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിന്റെ പ്രചാരണ കൊട്ടിക്കലാശം ഇന്ന് നടക്കാനിരിക്കെ  അവസാന ലാപ്പില്‍ പ്രചാരണരംഗത്ത് നിറഞ്ഞത് ന്യൂനപക്ഷ മതപ്രീണനം. ക്രൈസ്തവ, മുസ്ലിം വോട്ടുകള്‍ സമാഹരിക്കാന്‍ സിപിഎമ്മിന്റെയും കോണ്‍ഗ്രസ്സിന്റെയും മുതിര്‍ന്ന നേതാക്കള്‍ കുപ്രചാരണങ്ങള്‍ അഴിച്ചുവിട്ടത് ചെങ്ങന്നൂരിലെ മതേതര വിശ്വാസികളായ ബഹുഭൂരിപക്ഷം വോട്ടര്‍മാരെ അപമാനിക്കുന്നതിന് തുല്യമായി. രണ്ടു മാസത്തിലേറെ നീണ്ടുനിന്ന പ്രചാരണത്തിന്റെ ഒടുക്കം മലീമസമാക്കിയതിന്റെ പ്രധാന ഉത്തരവാദികള്‍ സിപിഎം, കോണ്‍ഗ്രസ് നേതൃത്വങ്ങളാണ്.

 എ.കെ. ആന്റണിയും, ഉമ്മന്‍ചാണ്ടിയും ഒരു വശത്തും. പിണറായി വിജയനും, കോടിയേരി ബാലകൃഷ്ണനും മറുഭാഗത്തുമായി പച്ചയായ വര്‍ഗീയത പറഞ്ഞു തുടങ്ങിയതോടെ അയ്യപ്പഭക്തന്‍മാരെ അവഹേളിക്കുന്ന സ്ഥിതിയാണുള്ളത്. ഇക്കൂട്ടരുടെ പ്രചാരണത്തോടെ സാധാരണ വോട്ടര്‍മാര്‍ ചോദിക്കുന്നത് മണ്ഡലത്തില്‍ സംഘടിത മതന്യൂനപക്ഷങ്ങള്‍ മാത്രമെ ഉള്ളോയെന്നാണ്, ന്യൂനപക്ഷങ്ങളുടെ വോട്ടിന് മറ്റു വിഭാഗങ്ങളുടെ വോട്ടിനേക്കാള്‍ മൂല്യം കൂടുതലുണ്ടെന്ന് പറയാതെ പറയുകയാണ് ഇടതുവലതു മുന്നണികള്‍. 

 എന്നാല്‍ കോണ്‍ഗ്രസ്സിന്റെയും സിപിഎമ്മിന്റെയും തരംതാഴ്ന്ന രാഷ്‌ട്രീയത്തിന് വഴങ്ങാന്‍ തങ്ങളെ കിട്ടില്ലെന്ന വ്യക്തമായ സന്ദേശം ക്രൈസ്തവ സഭകളില്‍ നിന്നും ഉയരുന്നു എന്നതും മറ്റൊരു പ്രത്യേകതയാണ്. തന്നെ വന്ന് കാണാനുള്ള പിണറായി വിജയന്റെ ആവശ്യം ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം നിരസിച്ചത് സിപിഎമ്മിന്റെ കരണത്തേറ്റ അടിയായി മാറി. അടവുകള്‍ പലതും പയറ്റിയിട്ടും യാക്കോബായ വിഭാഗവും, മാര്‍ത്തോമ്മാ വിഭാഗവും സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വം നോക്കിയാകും ഇത്തവണ വോട്ടു നല്‍കുകയെന്നും വ്യക്തമാക്കി കഴിഞ്ഞു. ഇതോടെ പരിഭ്രാന്തിയിലായ സിപിഎമ്മും, ഇടതുപക്ഷവും രാഷ്‌ട്രീയ പോരാട്ടം അവസാനിപ്പിച്ച് വര്‍ഗീയ വികാരം ഇളക്കിവിടുന്ന നിലയിലേക്ക് മാറിക്കഴിഞ്ഞു.

യുഡിഎഫിന്റെ സ്ഥിതിയും മറ്റൊന്നല്ല. എ.കെ. ആന്റണിയും, ഉമ്മന്‍ചാണ്ടിയുമാണ് ക്രൈസ്തവ വികാരം മണ്ഡലത്തില്‍ ഇളക്കി വിടാന്‍ ശ്രമം തുടങ്ങിയത്. വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടാണ് കോണ്‍ഗ്രസ് നേതാക്കള്‍ ന്യൂനപക്ഷ പ്രീണനത്തിന് സിപിഎമ്മുമായി മത്സരിച്ചത്. വെള്ളാപ്പള്ളി നടേശന്റെ പിന്തുണ ഇതുവരെ താന്‍ ചോദിച്ചിട്ടില്ലെന്നത് അഭിമാനത്തോടെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പറയുന്നത്.

പിണറായി സര്‍ക്കാരിന്റെ രണ്ടു വര്‍ഷത്തെ ഭരണവും, നരേന്ദ്രമോദി സര്‍ക്കാരിന്റെ നാലുവര്‍ഷത്തെ ഭരണവും ചര്‍ച്ചയാക്കി തെരഞ്ഞെടുപ്പിനെ രാഷ്‌ട്രീയ പോരാട്ടമാക്കി മാറ്റിയത് എന്‍ഡിഎ മാത്രമായിരുന്നു. സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലമാണ് ചെങ്ങന്നൂര്‍. ഇത്തവണ വോട്ടര്‍മാരുടെ എണ്ണം കഴിഞ്ഞവര്‍ഷത്തേക്കാള്‍ 10,708 പേര്‍ കൂടി, 1,99,340ലെത്തി. ഇതില്‍ പുരുഷന്മാര്‍ 92,919 ഉം സ്ത്രീകള്‍ 1,06,421 മാണ്. പുരുഷ വോട്ടര്‍മാരേക്കാള്‍ കൂടുതലായി 13,502 സ്ത്രീ വോട്ടര്‍മാരാണ് ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ ഉള്ളത്. 

പിണറായി സര്‍ക്കാരിന്റെ കാലത്ത് സ്ത്രീപീഡനങ്ങള്‍ വര്‍ദ്ധിച്ചതും, കൂടുതല്‍ മദ്യശാലകള്‍ തുറക്കാനുള്ള തീരുമാനങ്ങളും, ശുദ്ധജലക്ഷാമം അടക്കമുള്ള സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ ഉയര്‍ത്തി കാട്ടിയുള്ള പ്രചാരണം ഇടതുവലതു മുന്നണികളുടെ വര്‍ഗീയ അസ്ത്രത്തെ തകര്‍ക്കുന്ന ബ്രഹാമാസ്ത്രമാണെന്ന് എന്‍ഡിഎ പറയുന്നു. 2016ല്‍ മുന്നണിക്കു ലഭിച്ചത് 29.33 ശതമാനം വോട്ടാണ്. പത്തു ശതമാനത്തിലേറെ വോട്ടുകള്‍ കൂടി നേടാനായാല്‍ ചരിത്രം മാറും. എല്ലാവര്‍ക്കും തുല്യനീതി, ആരോടുമില്ല പ്രീണനം എന്നതാണ് ബിജപിയുടെ നയവും മുദ്രാവാക്യവുമെന്ന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള പറയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജെന്‍ സീയായ ശ്രുതി ഭദാനയുടെ സൈനിക വിരുദ്ധ പരാമർശം കണ്ട് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാന്‍ രാഹുല്‍ ഗാന്ധി, ശ്രുതിയുമായുള്ള സംഭാഷണം പാരയായി

Vasthu

ജീവിച്ചിരിക്കുന്നവരുടെ ചിത്രങ്ങൾ വടക്ക് ദിശയിൽ വയ്‌ക്കാമോ ?

India

സൗദി അറേബ്യയില്‍ പന്നിയിറച്ചി റെസ്റ്റോറന്റ് തുടങ്ങുന്നില്ലെന്ന് റാപ്പര്‍ വേടന്‍

Vasthu

വീട്ടിൽ പക്ഷികൾ കൂടുകൂട്ടുന്നത് ദോഷമോ ? നൽകുന്ന വലിയ സൂചനകൾ ഇതാണ്

India

എന്‍ടിഎ നിര്‍ത്തലാക്കണമെന്ന ഹര്‍ജി തള്ളി, നീറ്റ് പുനഃപരീക്ഷയില്‍ കൃത്രിമം നടന്നിട്ടില്ലെന്ന് സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ടി വി കേടായതിലുളള മനോവിഷമത്തില്‍ വീട്ടമ്മ ജീവനൊടുക്കി

സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഖരമാലിന്യ സംസ്‌കരണ പാഠങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് സുപ്രീം കോടതി

ആർഎസ്‌എസ് സമന്വയ ബൈഠക്കിന് തുടക്കം

അഴിമതിക്കേസില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് സത്യേന്ദറുടെ അറസ്റ്റ് നിയമവിരുദ്ധമല്ല, റിമാന്‍ഡു ചെയ്ത് കോടതി

ഹിന്ദുക്കളുടെ തിരിച്ചടിയെ ഭയന്ന് കോണ്‍ഗ്രസ്, വിദേശവനിതയായ നേതാവ് വന്ദേമാതരത്തെ എതര്‍ത്തത് മൂടിവെച്ച് കെ.സി. വേണുഗോപാല്‍ വീണ്ടും

കാലടി സര്‍വകലാശാലയില്‍ വി സിയെ കയ്യേറ്റം ചെയ്ത കേസില്‍ റിമാന്‍ഡിലായിരുന്ന എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യം

അടുത്തടുത്ത് വരുന്നുണ്ട്….ദിലീപും മഞ്ജുവാര്യരും ഒരേ ചടങ്ങില്‍…കണ്ടു മുട്ടുന്നത് പത്ത് വര്‍ഷത്തിന് ശേഷം; നേരിട്ടുള്ള കണ്ടുമുട്ടലിന് മുന്നോടിയോ?

കൗമാരക്കാരുടെ ശാരീരിക ബന്ധങ്ങള്‍: പെണ്‍കുട്ടികള്‍ക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല?

എംവിഡി ഉദ്യോഗസ്ഥരുടെ സസ്‌പെന്‍ഷന്‍ : സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ജയ ബച്ചന്‌റെ അശ്ലീല ഉള്ളടക്കങ്ങള്‍: ഐഎസ്പികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു പരിഗണിക്കണമെന്ന് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.