ശ്രീനഗര്‍: മുന്‍ ഉപമുഖ്യമന്ത്രി നിര്‍മല്‍ സിംഗിനെ ജമ്മുകശ്മീര്‍ നിയമസഭാ സ്പീക്കറായി തെരഞ്ഞെടുത്തു. ബിലാവര്‍ മണ്ഡലത്തില്‍നിന്നുള്ള ബിജെപി എംഎല്‍എയായ നിര്‍മല്‍ സിംഗ് നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ശബ്ദവോട്ടോടെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.
കോണ്‍ഗ്രസിന്റെ ബന്ദിപോര എംഎല്‍എ ഉസ്മാനെ മജീദിനെ നിര്‍മല്‍ സിംഗ് പരാജയപ്പെടുത്തി. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് കാട്ടിയെന്ന് ആരോപിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
















