Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മുഖ്യമന്ത്രി എങ്ങനെ വോട്ട് ചോദിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2018, 02:05 am IST
inVicharam

വരാപ്പുഴയില്‍ പോലീസുകാര്‍  ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ കുടുംബത്തെ തിരിഞ്ഞുനോക്കാത്ത മുഖ്യമന്ത്രി പിണറായി വിജയന്‍ ചെങ്ങന്നൂരില്‍ എന്തുപറഞ്ഞ് വോട്ടഭ്യര്‍ത്ഥിക്കുമെന്ന ചോദ്യം ഉയരുന്നു. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലാണ് പിണറായി മണ്ഡലത്തിലെത്തുക. 

വരാപ്പുഴ ദേവസ്വംപാടം ഷേണായ് പറമ്പ് രാമകൃഷ്ണന്റെ മകന്‍ ശ്രീജിത്തി(27) നെ പോലീസുകാര്‍ കൊലപ്പെടുത്തിയിട്ട് ഒരുമാസമായി. ഇതുവരെ ശ്രീജിത്തിന്റെ മാതാപിതാക്കളെയും, ഭാര്യയേയും സന്ദര്‍ശിക്കാനോ, ആശ്വസിപ്പിക്കാനോ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. എറണാകുളത്ത് ഇതിന് ശേഷം നിരവധി പരിപാടികളില്‍ പങ്കെടുത്തെങ്കിലും ആഭ്യന്തരവകുപ്പ് പ്രതിസ്ഥാനത്തുള്ള കൊലപാതക കേസില്‍ ഇരയുടെ കുടുംബത്തെ തിരിഞ്ഞുനോക്കാന്‍ പോലും തയ്യാറാകാത്ത പിണറായിയുടെ ധാര്‍ഷ്ട്യം ചെങ്ങന്നൂരില്‍ സജീവ ചര്‍ച്ചയായിട്ടുണ്ട്. 

ഹരിയാനയില്‍ യാത്രക്കിടയിലെ തര്‍ക്കത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തിയ പിണറായി വിജയന്‍ ശ്രീജിത്തിന്റെ കുടുംബത്തോട് കാണിക്കുന്ന അവഗണന മനുഷ്യത്വരഹിതമാണെന്ന് വിമര്‍ശനം ഉയരുന്നു. ഇതേ സമീപനം തന്നെയാണ് പോലീസുകാരുടെ ക്രൂര മര്‍ദ്ദനത്തിരയായതിനെ തുടര്‍ന്ന് ജീവനൊടുക്കിയ തൃശൂര്‍ പാവറട്ടി സ്വദേശി ദളിത് യുവാവ് വിനായകന്റെ (19) കുടുംബത്തോടും പിണറായി കാട്ടിയത്. 

കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് വിനായകന്‍ ആത്മഹത്യ ചെയ്തത്. മുടി നീട്ടി വളര്‍ത്തി എന്നതായിരുന്നു വിനായകന്റെ കുറ്റം. മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ പോലീസുകാര്‍ക്കെതിരെ യാതൊരു ശിക്ഷാ നടപടിയും സ്വീകരിച്ചില്ല. വിനായകന്റേത് പാര്‍ട്ടി കുടുംബമായിരുന്നു. എന്നിട്ടും മുഖ്യമന്ത്രിക്ക് ആ വീടുവരെ പോകാന്‍ സമയം ലഭിച്ചിട്ടില്ല. 

പിണറായി വിജയന്റെ ചിത്രം കണികണ്ടുണരുന്ന ആരാധകനായിരുന്ന ജിഷ്ണു പ്രണോയിയുടെ കുടുംബത്തോടും കാട്ടിയത് അവഗണനയും പീഡനവുമായിരുന്നു. തിരുവില്വാമല പാമ്പാടി നെഹ്‌റു എഞ്ചിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയി(17)യെ 2017 ജനുവരി ആറിനാണ് ഹോസ്റ്റലിലെ ശുചിമുറിയില്‍ തോര്‍ത്തില്‍ തൂങ്ങിയ നിലയില്‍ കണ്ടത്. കോപ്പിയടിച്ചെന്നാരോപിച്ച് കോളേജ് അധികൃതരെടുത്ത നടപടികളെ തുടര്‍ന്ന് ജിഷ്ണു ആത്മഹത്യ ചെയ്‌തെന്നായിരുന്നു പോലീസ് നിലപാട്. എന്നാല്‍ കോളേജിലെ ഇടിമുറിയും ഇവിടെ കണ്ട രക്തക്കറയും ദുരൂഹതകള്‍ക്കിടയാക്കി.

സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് കേസ് ഇപ്പോള്‍ സിബിഐയാണ് അന്വേഷിക്കുന്നത്.  മുഖ്യമന്ത്രിയെ കാണാനെത്തിയ ജിഷ്ണുവിന്റെ അമ്മ മഹിജയെ നടുറോഡില്‍ വലിച്ചിഴച്ചും, കൂടെയെത്തിയവരെ ജയിലില്‍ അടച്ചുമാണ് പോലീസ് ക്രൂരമായി വേട്ടയാടിയത്. ജിഷ്ണുവിന്റെ വീട് സന്ദര്‍ശിക്കാനും പിണറായി വിജയന്‍ തയ്യാറായിട്ടില്ല. 

മക്കള്‍ നഷ്ടപ്പെട്ട അമ്മമാരുടെ കണ്ണീരൊപ്പാനോ, അവരെ ആശ്വസിപ്പിക്കാനോ തയ്യാറാകാത്ത മുഖ്യമന്ത്രി എന്തുപറഞ്ഞ് തന്റെ സര്‍ക്കാരിന് വോട്ടുതേടുമെന്ന ചോദ്യമാണ് ഉയരുന്നത്. കസ്റ്റഡി മര്‍ദ്ദനത്തിന് ഇപ്പോഴും കുറവില്ല, ബാലുശേരി സ്വദേശി അനൂപിനാണ് കഴിഞ്ഞ ദിവസം മര്‍ദ്ദനമേറ്റത്. അവശനായ അനൂപ് പോലീസ് സ്റ്റേഷന് മുമ്പില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മഹാകവി കുമാരനാശാന്‍ ദേഹവിയോഗ ശതാബ്ദിസമാപന സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ്് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്യുന്നു
Kerala

ശ്രീനാരായണഗുരുദേവന്‍ സര്‍വ്വ ലോകത്തിനും സ്വീകാര്യനെന്ന് മനസിലാക്കിയത് കുമാരനാശാന്‍: സച്ചിദാനന്ദ സ്വാമി

India

സെൻസർ ബോർഡ് പുനഃസംഘടിപ്പിച്ചു; പ്രിയദർശൻ, സുനിൽ ഷെട്ടി ഉൾപ്പെടെ 18 പുതിയ അംഗങ്ങൾ

Kerala

ദുര്‍ഗാഷ്ടമിക്ക് പൊതുഅവധി നല്‍കണം; വിദ്യാഭ്യാസമന്ത്രിക്ക് എന്‍ടിയു കത്ത് നല്‍കി

Kerala

അറബിക്കടലില്‍ പുതിയ ഈല്‍ മത്സ്യത്തെ കണ്ടെത്തി

India

മെഹുവ മൊയ്ത്രയ്‌ക്ക് നേരെ മുട്ടയേറ്

പുതിയ വാര്‍ത്തകള്‍

സ്തനാര്‍ബുദ മരുന്ന്: ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

എന്‍ടിയു സംസ്ഥാന വനിതാ സംഗമം ‘പ്രജ്ഞ 26’ 19ന് കൊച്ചിയില്‍

സംസ്ഥാനത്ത് വന്‍ തോതില്‍ വനഭൂമി കൈയേറ്റമെന്ന് റിപ്പോര്‍ട്ട്

വിരല്‍ത്തുമ്പില്‍ ഒതുങ്ങുന്ന വിസ്മയ ഗണേശ ശില്‍പം; 1.3 സെ.മീ. വലുപ്പം

വിശ്വകര്‍മ ദേവാരാധനയുടെ പുണ്യദിനം

കൊച്ചിയിലെ മെട്രോ തൂണുകള്‍: കോര്‍പറേഷന്റെ നിലപാടില്‍ ഹൈക്കോടതിക്ക് അതൃപ്തി

‘സരള്‍ കേരളം’ പദ്ധതി നടപ്പിലാക്കുന്നു

തെരുവുനായ്‌ക്കള്‍: ഉന്നതതല നിരീക്ഷണ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കൗണ്‍സിലിങ് സേവനങ്ങള്‍; സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ഹൈക്കോടതി

ഔദ്യോഗിക മേഖലയിൽ ശ്രദ്ധേയമായ മുന്നേറ്റവും ഉയർന്ന സ്ഥാനമാനങ്ങളും, പണമിടപാടുകളിൽ ജാഗ്രത : സമ്പൂർണ്ണ രാശിഫലം (17 സെപ്റ്റംബർ 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.