Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇനി ഉറങ്ങിയാല്‍ നമുക്ക് നദികള്‍ ഉണ്ടാവില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 03:18 am IST
in Editorial

അട്ടപ്പാടിയില്‍ ഭവാനിപ്പുഴയിലെ ജലം ഊറ്റാന്‍ തമിഴ്‌നാട് രഹസ്യമായി നിര്‍മ്മിക്കുന്ന തുരങ്കം കേരളത്തെ ബാധിക്കുന്നത് പലതരത്തിലായിരിക്കും. 

കേവലം വെള്ളത്തിന്റെ നഷ്ടത്തില്‍ അത് ഒതുങ്ങില്ല.  തമിഴ്‌നാട്ടില്‍ ഉത്ഭവിച്ച് കേരളത്തിലൂടെ ഒഴുകി തമിഴ്‌നാട്ടില്‍ത്തന്നെ പ്രവേശിക്കുന്ന നദിയാണ് ഭവാനി. തങ്ങളുടെ വെള്ളം തങ്ങള്‍ക്കുതന്നെ വേണമെന്ന പിടിവാശിയായിരിക്കാം തമിഴ്‌നാടിന്റെ നടപടിക്ക് പിന്നില്‍. ഇരുചെവിയറിയാതെ അത് സമര്‍ത്ഥമായി കടത്തിക്കൊണ്ടുപോകാനുള്ള നീക്കം വിജയിച്ചാല്‍ അട്ടപ്പാടി ദാഹിച്ചുവരളും. തമിഴ്‌നാട്ടിലെ മുക്കുര്‍ത്തിയില്‍ ആരംഭിക്കുന്ന നദി അട്ടപ്പാടിയിലൂടെ 30 കിലോമീറ്റര്‍ സഞ്ചരിച്ചാണ് തിരിച്ചുപോകുന്നത്. ആദിവാസി ഊരുകളുടെ കുടിവെള്ളം മുട്ടിക്കുന്ന പദ്ധതിയാണ് തുരങ്കത്തിന്റെ രൂപത്തില്‍ ഒരുങ്ങിവരുന്നത്. സൈലന്റ്‌വാലി ദേശീയോദ്യാനവും ദാഹിച്ചുവരളും. ചുട്ടുപൊള്ളുന്ന പാലക്കാട് ഒന്നുകൂടി പൊള്ളും. അട്ടപ്പാടിയിലെ കാര്‍ഷിക മേഖലയേയും ഇത് ബാധിക്കും. ചുരുക്കത്തില്‍ മനുഷ്യരേയും മൃഗങ്ങളേയും പ്രകൃതിയേയും ഒരുപോലെ ബാധിക്കും ഈ നടപടി. 

അപ്പര്‍ ഭവാനിയിലെ ജലസംഭരണിയില്‍ നിന്ന് കേരളത്തിലേയ്‌ക്ക് വരുന്ന ജലം പമ്പുചെയ്ത് തമിഴ്‌നാട്ടിലേക്കു തന്നെ കൊണ്ടുപോവുകയാണ് ലക്ഷ്യമെങ്കില്‍ അതിനര്‍ത്ഥം കേരളത്തെ സംബന്ധിച്ച് ഭവാനിപ്പുഴതന്നെ ഇല്ലാതാവുക എന്നതാണ്. മുല്ലപ്പെരിയാറില്‍ കാലങ്ങളായി കലഹത്തിന് കാരണമാകാറുള്ള ജലമോഷണം ഇവിടെ നദീമോഷണമായി മാറും. തങ്ങളുടെ നാട്ടില്‍നിന്ന് പുറപ്പെടുന്ന നദിയിലെ ജലം തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന ചിന്ത അപകടത്തിലേക്കുള്ള പോക്കാണ്. അത് വളര്‍ന്നാല്‍ ഇന്ത്യയില്‍ പല സംസ്ഥാനങ്ങളും മരുഭൂമിയായെന്നു വരും. 

ഇവിടെ, കേരളത്തിന്റെ ഭരണസാരഥ്യം വഹിക്കുന്നവര്‍ വിശദീകരിക്കേണ്ട ചില കാര്യങ്ങളുണ്ട്. രണ്ടുവര്‍ഷമായി നടക്കുന്ന തുരങ്ക നിര്‍മ്മാണം ആറ് കിലോമീറ്റര്‍ പൂര്‍ത്തിയാക്കിയിട്ടും കേരളം അറിയാതെപോയത് എങ്ങനെയാണ്?  നമുക്കുമുണ്ടല്ലോ ഭരണസംവിധാനവും ഉദ്യോഗസ്ഥരും. അവര്‍ക്കും കണ്ണും കാതും ഉണ്ടല്ലോ. മാവോയിസ്റ്റ് ഭീഷണിയുടെ പേരില്‍ തമിഴ്‌നാട് അവിടെ ചെക്കുപോസ്റ്റുകള്‍ നിര്‍മ്മിച്ചതും നമ്മള്‍ ശ്രദ്ധിച്ചില്ല. മാവോയിസ്റ്റുകളുടെ പേരില്‍ അങ്ങോട്ടുള്ള യാത്രയ്‌ക്കും വിലക്ക് ഏര്‍പ്പെടുത്തി. തുരങ്കനിര്‍മ്മാണം ശ്രദ്ധയില്‍പ്പെടാതിരിക്കാന്‍ തന്ത്രപൂര്‍വം അവര്‍ നടപ്പാക്കിയതാവാം ഇത്. വെള്ളം എന്നും തമിഴ്‌നാടിന് ബലഹീനതതന്നെയാണ്. അത് ലഭ്യമാകാന്‍ അവര്‍ ആവും വിധം ശ്രമിച്ചുകൊണ്ടിരിക്കും. ആ വെള്ളം എങ്ങനെ, എന്തിന് ഉപയോഗിക്കണം എന്ന കാര്യത്തില്‍വരെ വ്യക്തമായ ധാരണയുമുണ്ട്. നാടിന്റെയും നാട്ടുകാരുടേയും കാര്യത്തില്‍ അവര്‍ രാഷ്‌ട്രീയ, ജാതിമത വ്യത്യാസമില്ലാതെ ഒരുമിച്ച് നില്‍ക്കുകയും ചെയ്യും. അതിന് അവരെ പഴിക്കുന്നതില്‍ കാര്യമില്ല. നമുക്ക് ആ കൂട്ടായ ചിന്തയും സഹകരണബോധവും ഇല്ലാതെ പോയത് അവരുടെ കുറ്റമല്ലല്ലോ. 

പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വ്യക്തമായ ധാരണയോ ദീര്‍ഘവീക്ഷണമോ ആത്മാര്‍ഥമായ സമീപനമോ നടപടികളില്‍ തുടര്‍ച്ചയോ ഇല്ലാത്തതാണ് കേരളത്തിന്റെ ശരിയായ പ്രശ്‌നം. സര്‍ക്കാര്‍ മാറിമാറി വരുന്ന കേരളത്തില്‍ നടപടിക്രമത്തില്‍ എങ്ങനെ തുടര്‍ച്ചയുണ്ടാവും? ഉദ്യോഗസ്ഥരുടെ സ്വാര്‍ഥ താത്പര്യങ്ങള്‍ തമിഴ്‌നാടിന് സഹായകമാവുകയും ചെയ്യും. അവരുടെ നീക്കങ്ങള്‍ അറിയാന്‍ നമുക്ക് കഴിയുന്നില്ലെന്നതിനൊപ്പം, നമ്മുടെ ഓരോ ചലനവും തമിഴ്‌നാടിന് ലഭിക്കാന്‍ നമ്മുടെ സംവിധാനം തന്നെ അവരെ സഹായിക്കുന്നുവെന്ന പരമാര്‍ത്ഥം ബാക്കി നില്‍ക്കുന്നു. കൃത്യമായ പദ്ധതിയോടെ വേണ്ടത്ര കൃത്യതയോടെ ഉദ്യോഗസ്ഥരെ വിന്യസിക്കുകവരെ തമിഴ്‌നാട് ചെയ്യുമ്പോള്‍, കേരളം ഇത്തരം മേഖലകളെ കാണുന്നത് ശിക്ഷാ സ്ഥലംമാറ്റത്തിനുള്ള ഇടങ്ങളായി മാത്രമാണ്. മുല്ലപ്പെരിയാറില്‍ മിക്കപ്പോഴും നടക്കുന്നത് അതുതന്നെയാണ്. കേരളാ അതിര്‍ത്തിക്കുള്ളിലിരിക്കുന്ന അണക്കെട്ടിന്റെ കാര്യത്തില്‍ തമിഴ്‌നാടിന് വ്യക്തമായ മേല്‍ക്കൈ കിട്ടുന്നത് ഉദ്യോഗസ്ഥതലത്തിലെ വീഴ്ചകള്‍ കൊണ്ടുതന്നെയാണ്. 

ചുരുക്കത്തില്‍, തമിഴ്‌നാടിന്റെ ജാഗ്രതയേക്കാള്‍ കേരളത്തിന്റെ അലംഭാവമാണ് മുല്ലപ്പെരിയാറിലെപ്പോലെതന്നെ അട്ടപ്പാടിയിലും നടന്നിരിക്കുന്നത്. ജലസമൃദ്ധിക്ക് പേരുകേട്ടിരുന്ന കേരളം മരുഭൂമിയാകാന്‍ വലിയ കാലതാമസമുണ്ടാവില്ലെന്നത് പലരും പറഞ്ഞുകഴിഞ്ഞ കാര്യമാണ്. ആ യാഥാര്‍ത്ഥ്യം കൂടുതല്‍ അടുത്തേക്ക് എത്തിക്കുകയാണ് ഇത്തരം പ്രശനങ്ങളുടെ പരിണിതഫലം. അതിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഇവിടുത്തെ സര്‍ക്കാരുകള്‍ക്ക് ഒഴിഞ്ഞുമാറാനുമാകില്ല. നാം ഉറങ്ങുമ്പോള്‍ നമ്മുടെ വെള്ളംകൊണ്ടു തമിഴിനാട് സ്വര്‍ണം വിളയിക്കുന്നു. അത് കണ്ടും, അവരുടെ പച്ചക്കറിയിലേയും പഴങ്ങളിലേയും വിഷത്തെ പഴിച്ചും അതേസമയം അവ വിലകൊടുത്തുവാങ്ങിയും കേരളത്തിന് കഴിയേണ്ടിവരും. തമിഴ്‌നാട് സ്വന്തം കാലില്‍ നില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ നമ്മള്‍ എല്ലാം വിലകൊടുത്ത് വാങ്ങാന്‍ ആഗ്രഹിക്കുന്നു. പക്ഷേ, നദികള്‍ വിലകൊടുത്ത് വാങ്ങാനാവില്ലെന്ന് നമ്മളും നമ്മേ ഭരിക്കുന്നവരും പഠിക്കേണ്ടകാലം ഏറെ വൈകി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്നും കനത്ത മഴ, 3 ജില്ലകളിൽ യെല്ലോ അലർട്ട്, മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം

India

രാജി വെക്കാമെന്ന് ഉദ്ധവ്, ബാലാസാഹേബിന്റെ ആശയധാര ഉപേക്ഷിച്ച് ഉദ്ധവ് കോൺഗ്രസിനും എൻസിപിക്കും ഒപ്പം പോയി, നെറ്റിയിലെ സിന്ദൂരം പോലും ഉപേക്ഷിച്ചു: ഷിൻഡെ

Main Article

നാരീശക്തിയുടെ ദശകം; വികസിത ഭാരതത്തിന്റെ മുന്നേറ്റം

Editorial

മലര്‍പ്പൊടിക്കാരന്റെ മധുര സ്വപ്‌നങ്ങള്‍

Article

സക്ഷമ: സമദൃഷ്ടിയുടെ 18 സേവന വര്‍ഷങ്ങള്‍

പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭാരതത്തിന്റെ ആഗോള വളർച്ചയെയും പ്രശംസിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

കണ്ണൂര്‍ വാണിയപ്പാറ പള്ളിയില്‍ കല്ലറയിൽ മൃതദേഹത്തിന് മുകളിൽ പായയിൽ പൊതിഞ്ഞു മറ്റൊരു മൃതദേഹം! ദുരൂഹത, അന്വേഷണം ആരംഭിച്ചു

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ദിശാബോധമില്ലാത്ത ബജറ്റ്; കട ബാധ്യത കുറയ്‌ക്കാന്‍ പദ്ധതിയില്ല: ബിജെപി

ഗണപതിക്ക് കറുകമാല പ്രിയങ്കരമായതിന് പിന്നിലെ ഐതീഹ്യം

സാക്ഷാൽ ശ്രീകൃഷ്ണൻ പൂജിച്ചിരുന്ന ശത്രുഘ്‌നന്റെ വിഗ്രഹം ഉള്ള ക്ഷേത്രം തൃശൂരിൽ

കെഎസ്ആര്‍ടിസിയുടെ മരണവാറണ്ടെന്ന് എംപ്ലോയീസ് സംഘ്

പുതിയ സാധ്യതകള്‍ തുറക്കും: ഡോ. മോഹനന്‍ കുന്നുമ്മല്‍

അദ്ധ്യാപകരെയും പൊതുവിദ്യാഭ്യാസ മേഖലയെയും അവഗണിച്ചു: എന്‍ടിയു

കേരള ബജറ്റ്: 2026-27; ശബരിമലയ്‌ക്ക് ഒന്നുമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.