Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam

‘ആദര്‍ശത്തിന്റെ ആള്‍രൂപങ്ങള്‍’

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2018, 03:11 am IST
inVicharam

‘ആദര്‍ശത്തിന്റെ ആള്‍രൂപ’ത്തെ ആദ്യം കണ്ടപ്പോള്‍ എന്തു ഭംഗിയായിരുന്നു! ആവര്‍ത്തനം കൊണ്ട് ആള്‍രൂപം അതി വികൃതമായി. എവിടെയും എപ്പോഴും ഈ രൂപം കടന്നുവരാം. 

പ്രമുഖരുടെ ചരമവാര്‍ത്തകളിലും അനുസ്മരണങ്ങളിലും ‘ആള്‍രൂപ’മൊന്നെങ്കിലും ഉണ്ടാകും. ‘ആദര്‍ശത്തിന്റെ ആള്‍രൂപ’മായിരുന്നു അദ്ദേഹം. ആദര്‍ശത്തിന് ഇത്രയേറെ ആള്‍രൂപങ്ങള്‍ കേരളത്തിലേ കാണൂ! സഹിഷ്ണുതയ്‌ക്കും സേവന സന്നദ്ധതയ്‌ക്കും സമരവീര്യത്തിനുമെല്ലാം ആള്‍രൂപങ്ങളുണ്ട്. അഴിമതിക്കും അക്രമത്തിനും അവസരവാദ രാഷ്‌ട്രീയത്തിനും ഒറ്റ ആള്‍രൂപം പോലുമില്ല! അതും കേരളത്തിന്റെ ഭാഗ്യം !

പത്രക്കാര്‍ മാത്രമല്ല, രാഷ്‌ട്രീയനേതാക്കളടക്കമുള്ള പ്രാസംഗികരും ആള്‍രൂപത്തിന്റെ ആരാധകരാണ്. ആവര്‍ത്തന വിരസതയെ അകറ്റാനാകാം, ചിലര്‍ ആള്‍രൂപത്തിന്റെ ‘പരിഷ്‌കൃത രൂപങ്ങള്‍’ അവതരിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. 

”നവതി പിന്നിട്ട നമ്മുടെ പ്രിയ നേതാവിനെ ആദരിക്കുന്നതിനാണ് നാമിവിടെ കൂടിയിരിക്കുന്നത്. മൂല്യാധിഷ്ഠിത രാഷ്‌ട്രീയത്തിന്റെ ഈ ‘വയോധികരൂപ’ത്തിന് എന്റെ പ്രണാമം”. 

പ്രായമനുസരിച്ച് ഇങ്ങനെ രൂപം മാറ്റാം! പഠനമികവിന്റെ കൗമാരരൂപമായ, ഊര്‍ജ്ജസ്വലതയുടെ യുവരൂപമായ, ഉത്തമമായ പൊതുബോധത്തിന്റെ മധ്യവയസ്‌കരൂപമായ, നിസ്വാര്‍ത്ഥസേവനത്തിന്റെ വാര്‍ദ്ധക്യരൂപമായ… 

ഒരാള്‍ അനുശോചിച്ചത് ഇങ്ങനെ:

”കര്‍മ്മധീരതയുടെ ആ മൃതദേഹരൂപം കണ്ടപ്പോള്‍ കണ്ണ് നിറഞ്ഞുപോയി !”

പരിഷ്‌കൃത രൂപങ്ങള്‍ വേറെയുമുണ്ട്. 

”സേവന സന്നദ്ധതയുടെ ‘ആള്‍രൂപ’മായ നമ്മുടെ പ്രിയസഹോദരിക്ക് പുരസ്‌കാരം നല്‍കുന്നതിന് മുഖ്യാതിഥിയെ ക്ഷണിച്ചു കൊള്ളുന്നു”. പേടിക്കേണ്ട കക്ഷി ആള്‍രൂപത്തിന്റെ സ്ത്രീലിംഗം പ്രയോഗിച്ചതാണ് ! അതറിഞ്ഞപ്പോള്‍, ‘ആള്‍രൂപിണി’യാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടവരുണ്ട്. ‘ആള്‍രൂപവതി’യാണെങ്കില്‍ സൗന്ദര്യമേറുമെന്ന് വേറൊരു കൂട്ടര്‍. 

സ്‌റ്റേജില്‍ നിന്ന്:

”ഈ നൃത്തോത്സവം ഉദ്ഘാടനം ചെയ്യാന്‍ ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ളത് നര്‍ത്തനകലയുടെ ‘അരരൂപ’മായ കുമാരി…യാണ്”. 

ഗാന്ധിജിയെ ഇക്കൂട്ടര്‍ ആദര്‍ശത്തിന്റെ ‘അര്‍ദ്ധനഗ്നരൂപ’മാക്കിയാലും ഖേദിക്കാനില്ല !

ആള്‍രൂപങ്ങള്‍ അരങ്ങുവാണുകൊള്ളട്ടെ. പക്ഷി മൃഗാദികളുടെ രൂപങ്ങള്‍ക്ക്. ചെറിയ സംവരണം ഏര്‍പ്പെടുത്തണമെന്നോരപേക്ഷയുണ്ട്. ചില മാതൃകകള്‍:

”തലയെടുപ്പിന്റെ ‘ഗജരൂപ’മായ പത്തനംതിട്ട രാജുവിന് ആരാധകരുടെ ആദരം”. 

”ചാളയ്‌ക്ക് കടുത്ത ക്ഷാമം. സ്വാദിന്റെയും സമൃദ്ധിയുടെയും ഈ ‘മത്സ്യരൂപം’…

”കൈസര്‍ ഇനി കുരയ്‌ക്കുന്ന ഓര്‍മ്മ. ചുറുചുറുക്കിന്റെയും പണംപിടിക്കല്‍ ശേഷിയുടെയും ‘നായരൂപ’മായ കൈസര്‍ പോലീസ് സംഘത്തിനൊപ്പം സഞ്ചരിക്കേയാണ്, ജീപ്പില്‍ കുഴഞ്ഞുവീണത്”. 

”ശാന്തിയുടെയും സമാധാനത്തിന്റെയും ‘പക്ഷിരൂപ’മായ പ്രാവുകളോടും സാമൂഹിക വിരുദ്ധരുടെ ക്രൂരത”. 

ആള്‍രൂപങ്ങളെപ്പോലെ ശല്യക്കാരാണ് ‘തേടിയെത്തുന്ന അവാര്‍ഡു’കളും. ചരമറിപ്പോര്‍ട്ടുകളിലോ അനുസ്മരണങ്ങളിലോ അനുമോദന കുറിപ്പുകളിലോ ‘അവാര്‍ഡ് കിട്ടി’യവരെ കാണിക്കില്ല. അവാര്‍ഡുകള്‍ എല്ലാവരെയും ‘തേടിയെത്തിയിട്ടേ’യുള്ളു !

”ഇരുപതാം വയസ്സില്‍ത്തന്നെ ആദ്യ അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തി”. 

ചിലര്‍ ജീവിച്ചിരിക്കുന്നു എന്നറിയുന്നതുതന്നെ എന്തെങ്കിലും അവാര്‍ഡ് അവരെ തേടിയെത്തുമ്പോഴാണ് ! പലര്‍ക്കും മേല്‍വിലാസമില്ലാത്തുകൊണ്ടാവാം, അവാര്‍ഡുകള്‍ അവരെ തേടി നടക്കുന്നത്. ചില അവാര്‍ഡുകള്‍ക്ക് ആളെ തേടിത്തേടി അലയേണ്ടിവരും!

ആളെത്തേടിയിറങ്ങുന്ന അവാര്‍ഡുകളെ ‘അജ്ഞാതര്‍’ തട്ടിക്കൊണ്ടുപോകുന്നതും കേരളത്തില്‍ സാധാരണമാണ്. 

ടി.വി അഭിമുഖത്തില്‍ കേട്ടത്:

”എന്നാണ്  ആദ്യത്തെ അവാര്‍ഡ് അങ്ങയെ തേടിയെത്തിയത്?”

ചോദ്യക്കടലാസില്‍ നിന്ന്:

”ഇത്തവണ കേന്ദ്രസാഹിത്യഅക്കാദമി അവാര്‍ഡ് തേടിയെത്തിയതാരെ?”

അനുമോദനയോഗത്തിലെ പ്രസംഗത്തില്‍ നിന്ന്:

”ഇനിയും ഇനിയും അവാര്‍ഡുകളും ബഹുമതികളും അദ്ദേഹത്തെ തേടിത്തേടിയെത്തുമെന്ന് എനിക്കുറപ്പുണ്ട്.”

പിന്‍കുറിപ്പ് :

സുഹൃത്ത്: ”എന്താ ഈയിടെയായി പുറത്തിറങ്ങാറില്ലേ?”

എഴുത്തുകാരന്‍: ”ഇല്ല. ഒരവാര്‍ഡ് എന്നെത്തേടിയിറങ്ങിട്ടുണ്ടെന്നറിഞ്ഞു. എത്തുമ്പോള്‍ വീട്ടില്‍തന്നെ ഉണ്ടാകണമല്ലോ.”

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യമനിലെ ഏദനിലെ അൽ-മാഷിഖ് പ്രസിഡന്റ് കൊട്ടാരത്തിന് നേരെ ഹൂത്തികളുടെ ആക്രമണം : രണ്ട് പേർ കൊല്ലപ്പെട്ടു , ആറ് പേർക്ക് പരിക്ക്

India

മക്കയ്‌ക്ക് ശേഷം ഇപ്പോൾ മദീനയും മിസൈൽ ആക്രമണത്തിന് വിധേയമാണ്; ഞങ്ങൾ ആക്രമിച്ചില്ല എന്ന് യെമനിലെ ഹൂത്തി വിമതർ

News

പ്രശാന്ത് ഭൂഷണിനെതിരെ രൂക്ഷ വിമർശനവുമായി കിരൺ റിജിജു : മുതിർന്ന അഭിഭാഷകൻ രാജ്യത്തെയും കശ്മീരിനെയും വിഭജിക്കാൻ ആഗ്രഹിക്കുന്നുവെന്ന് വിമർശനം

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ ഡീപ് സ്റ്റേറ്റ് ഗൂഢാലോചനയെക്കുറിച്ചുള്ള പ്രധാന വെളിപ്പെടുത്തലുകൾ : രാജ്യം ഇനിയും തകരാൻ പരിശ്രമിക്കുന്നത് മുഹമ്മദ് യൂനുസ് തന്നെ

11 പെണ്‍കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് എംപിയായ പ്രൊഫസറെ രാഹുല്‍ഗാന്ധിയും പ്രിയങ്കയും സംരക്ഷിക്കുന്നു

തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുപ്രധാന തീരുമാനം : 17 സംസ്ഥാനങ്ങളിലെ വോട്ടർ പട്ടികയിൽ പേരുകൾ ചേർക്കാനും തെറ്റുകൾ തിരുത്താനും അവസരം

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.