അഹമ്മദാബാദ്: ഐഎസ്ആര്‍ഒയുടെ അഹമ്മദാബാദിലെ സ്‌പെയ്‌സ് ആപ്ലിക്കേഷന്‍ സെന്ററില്‍ വന്‍ തീപ്പിടിത്തം. അപകടത്തില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥന് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്.
യന്ത്ര സാമഗ്രികള്‍ സൂക്ഷിച്ചിരുന്നിടത്താണ് തീപ്പിടിത്തമുണ്ടായത്. തെര്‍മ്മോക്കോള്‍ ഷീറ്റുകളിലേയ്‌ക്ക് തീ പടര്‍ന്നതും അപകട സാധ്യത വര്‍ധിപ്പിച്ചു. മണിക്കൂറുകള്‍ നീണ്ടു നിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് തീയണയ്‌ക്കാന്‍ സാധിച്ചത്.
















