പട്ന: യാത്രയയപ്പ് ആഘോഷത്തിമിര്‍പ്പില്‍ ബീഹാറിലെ ഐപിഎസ് ഉദ്യോഗസ്ഥന് തന്റെ സര്‍വ്വീസ് റിവോള്‍വറില്‍ നിന്ന് ആകാശത്തേക്ക് പൊട്ടിച്ചത് ഒന്‍പത് റൗണ്ട് വെടി. ജനക്കൂട്ടത്തിന്റെ നടുക്കുനിന്ന് കത്തിഹാര്‍ എസ്പി സിദ്ധാര്‍ഥ് മോഹന്‍ ജെയ്ന്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുന്ന വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്.
എസ്പിക്ക് സിബിഐയിലേക്കാണ് മാറ്റം ലഭിച്ചത്. ചൊവ്വാഴ്ചയായിരുന്നു യാത്രയയപ്പ് ആഘോഷം. രാത്രിയില്‍ പാട്ടും ആട്ടവും നടക്കുമ്പോഴാണ് മറ്റൊരു പോലീസ് ഉദ്യോഗസ്ഥന് മിഥിലേഷ് മിശ്രക്കു സമീപത്തു നിന്ന് ജെയ്ന്‍ റിവോള്‍വര്‍ എടുത്ത് ഒന്‍പതു തവണ ആകാശത്തേക്ക് വെടിവച്ചത്. ഈ സമയം മിശ്ര ഹിന്ദി പാട്ട് പാടുകയായിരുന്നു. പാട്ടിന്റെ താളത്തിനൊപ്പിച്ചായിരുന്നു വെടിവയ്പ്പും. സംഭവം വിവാദമായതോടെ അന്വേഷണം തുടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: